തിരുവനന്തപുരം: ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ജമാലിന്റെ പുഞ്ചിരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. വിക്കി തമ്പിയാണ് സംവിധാനം. കുടുംബ കോടതി, നാടോടി മന്നൻ എന്നീ ചിത്രങ്ങൾക്കു ശേഷംചിത്രം ക്രിയേഷൻസിന്റെ ബാനറിൽ വി എസ് സുരേഷ് നിർമ്മിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിലൂടെ ടീസർ അവതരിപ്പിച്ചത്.

ഇന്ദ്രൻസിനൊപ്പം സിദ്ദിഖ്, ജോയ് മാത്യു, അശോകൻ, മിഥുൻ രമേശ്, നസ്‌ലിൻ, ശിവദാസൻ കണ്ണൂർ, ദിനേശ് പണിക്കർ, കൊച്ചുപ്രേമൻ, രമേശ് വലിയശാല, സുനിൽ, മുഹമ്മദ് ഫർസാൻ, പ്രയാഗ മാർട്ടിൻ, രേണുക, മല്ലിക സുകുമാരൻ, താരാ കല്യാൺ, ജസ്‌ന തുടങ്ങിയവർ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വി എസ് സുഭാഷിന്റേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം ഉദയൻ അമ്പാടി.

എഡിറ്റിങ് അയൂബ് ഖാൻ. അനിൽകുമാർ പാതിരിപ്പള്ളി, മധു ആർ ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷിബു പന്തലക്കോട്. കല മഹേഷ് ശ്രീധർ. മേക്കപ്പ് സന്തോഷ് വെൺപകൽ. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ. സ്റ്റിൽസ്സ് സലീഷ് പെരിങ്ങോട്ടുക്കര. പരസ്യകല യെല്ലോടൂത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സജി സുകുമാരൻ. ക്രീയേറ്റീവ് ഹെഡ് അനിൽ പാതിരിപ്പള്ളി. പ്രൊഡക്ഷൻ ഡിസൈനർ ചന്ദ്രൻ പനങ്ങോട്. വാർത്താ പ്രചരണം എ എസ് ദിനേശ്.