ജാമിഅ: രിസാല സ്റ്റഡി സർക്കിൾ ഗൾഫ് രാഷ്ട്രങ്ങിൽ സംഘടിപ്പിച്ച് വരുന്ന ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് ജാമിഅ സെക്റ്റർ തല മത്സരങ്ങൾക്ക് പരിസമാപ്തി. 9 വിഭാഗങ്ങളിൽ ആയി 67 ഇന മത്സരങ്ങളിൽ 8 യൂണിറ്റുകളിൽ നിന്നായി 120 ൽ പരം മത്സരാർഥികൾ മാറ്റുരച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ സെക്റ്റർ ചെയർമാൻ ഷാജഹാൻ മുസ്ലിയാർ ആധ്യക്ഷം വഹിച്ചു. ഐ സി എഫ് ജിദ്ദ സെൻട്രൽ ദഅവ പ്രസിഡന്റ് ഹസ്സൻ സഖാഫി ഉദ്ഘാടനം നടത്തി, ആർ.എസ്.സി സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ,അഷറഫ് മാസ്റ്റർ പൂനൂർ,സൈതലവി സഖാഫി പൂനൂർ എന്നിവർ സംബന്ധിച്ചു.

202 പോയന്റുകൾ നേടി സുലൈമാനിയ യൂണിറ്റ് ഒന്നാം സ്ഥാനവും 111 പോയന്റുകൾ നേടി കിലോ പത്ത് യൂനിറ്റ് രണ്ടാം സ്ഥാനവും 93 പോയന്റുകൾ നേടി ജാമിയ കുവൈസ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി.

സാഹിത്യോത്സവിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രശസ്ഥ എഴുത്തുകാരൻ ഉസ്മാൻ ഇരിങ്ങാട്ടിരി നിർവഹിച്ചു. സാഹിത്യ വാസനകളെ സമൂഹ നന്മക്ക് ഉപയോഗപ്പെടുത്തേണ്ട കാലമാണിതെന്നും സ്വന്തം കഴിവുകൾ നല്ല നിലയിൽ ഉപയോഗപ്പെടുതാതിരിക്കുന്നത് കടുത്ത പാതകം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്ത് രിസാല സ്റ്റഡി സർക്കിൾ മാത്രമാണ് പ്രവാസി വിദ്യാർത്ഥികളുടെ സർഗ വാസനകളെ പ്രോത്സാഹിപ്പിക്കാൻ വ്യവസ്ഥാപിതമായി കലാ സാംസ്‌കാരിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് അതിനാൽ സാഹിത്യോത്സവുകളിലൂടെ രിസാല രിസാലസ്റ്റ്ഡി സർക്കിൾ ചെയ്യുന്ന സേവനം സമൂഹത്തിനോന്നാകെ ഉപകാരപ്രദമാണെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.

ഫാഷിസം അഴിഞ്ഞാടുന്ന കാലത്ത് സാംസ്‌കാരിക പ്രവർത്തനമാണ് ഏറ്റവും വലിയ പ്രധിരോധം. മലയാളീ സാംസ്‌കാരിക പൈതൃകമെന്നും പോരാട്ടത്തിന്റെ പാതയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. നമ്മെ ഭരിക്കാൻ വന്ന വൈദേശികർക്കെതിരെയുള്ള രചനകൾ ആ പോരാട്ട വീര്യമാണ് വിളിച്ചോതുന്നത് എന്നും അതിനാൽ പുതു തലമുറ തങ്ങളുടെ പൈതൃകങ്ങളെ വിസ്മരിക്കാതെ തങ്ങളുടെ സിദ്ധികളെ ഉപയോഗപ്പെടുത്തണം എന്ന് സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തവേ വഹാബ് സഖാഫി മമ്പാട് അഭിപ്രായപെട്ടു.

സാംസ്‌കാരിക സംഗമത്തിൽ രിസാല സ്റ്റ്ഡി സർക്കിൾ ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ, ജനറൽ കൺവീനർ നാസിം പാലക്കൽ, ജാമിസെക്റ്റർ ജനറൽ കൺവീനർ ഫൈസൽ മഞ്ചേരി, ഇല്യാസ്, ആഷിഖ് ശിബിലി, ഫൈറൂസ് വെള്ളില, ഷഫീഖ് തയ്യൂർ സലാം കുവൈസ തുടങ്ങിയവർ സംബന്തിച്ചു. വിവിധ വേദികളിലായി നടന്ന പരിപാടിക്ക് റിയാസ് മാസ്റ്റർ, റമീസ് മാസ്റ്റർ, ഹുസ്സൈൻ മാസ്റ്റർ, ഫിറോസ് മുണ്ടയിൽ, അൻവർ ചേലക്കര, നേതൃത്വം നൽകി.

സമാപന സമ്മേളനത്തിന് സ്വാഗത സംഘം കൺവീനർ മൻസൂർ മാസ്റ്റർ സ്വാഗതവും ഷഫീഖ് തയ്യൂർ നന്ദിയും പറഞ്ഞു.