- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ സുരക്ഷാസേന വധിച്ചു; മൂന്ന് സൈനികർക്കും ഒരു നാട്ടുകാരനും പരിക്ക്
ശ്രീനഗർ: കാശ്മീരിലെ അനന്ത്‌നാഗിൽ വെള്ളിയാഴ്ച വൈകി ആരംഭിച്ച ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനെ വധിച്ച് സുരക്ഷാസേന. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ നിസാർ ഖണ്ഡെയെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്മീർ മേഖലാ പൊലീസ് അറിയിച്ചു.
#AnantnagEncounterUpdate: #Terrorist Commander of proscribed #terror outfit HM Nisar Khanday killed. #Incriminating materials, #arms & ammunition including 01 AK 47 rifle recovered. #Operation in progress: IGP Kashmir https://t.co/IcYO8dGHn9
- Kashmir Zone Police (@KashmirPolice) June 3, 2022
സ്ഥലത്തുനിന്നും ഒരു എകെ 47തോക്കും ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അനന്ത്‌നാഗിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്‌പ്പിൽ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകൾ നടത്തിയതായും പൊലീസ് അറിയിച്ചു.