ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈനികൻ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ വെടി വെച്ച് കൊന്നു. സിഐഎസ്.എഫ് ജവാനായ ഇംഗലപ്പ സുരീന്ദ്രനാണ് സഹപ്രവർത്തകരേയും ഭാര്യയേയും വെടിവെച്ച് കൊന്നത്. ഉടൻ തന്നെ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ശോഭയേയും സഹ പ്രവർത്തകരേയും എന്തിനാണ് സുരീന്ദ്രൻ കൊലപ്പെടുത്തിയത് എന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. സർവീസ് തോക്ക് ഉപയോഗിച്ച് ബുധനാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊല നടത്തിയത്. കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.