- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൊല്ലത്തിലേറെ അടുപ്പം; വാട്‌സാപ്പ് ചാറ്റ് കണ്ടതോടെ ബന്ധുക്കളുടെ താക്കീത്; അതിന് ശേഷവും അയൽവാസിയുമായി അടുപ്പം തുടർന്നു; രാത്രിയിൽ വീട്ടിലെത്തി ഉണ്ടായ തർക്കത്തിനിടെ കഴുത്തിൽ ഷാൾ കുരുക്കി; മണ്ണാർക്കാട്ടെ വൈരാഗ്യത്തിന് പിന്നിൽ പ്രണയപ്പക; ജംഷീർ കുറ്റസമ്മതം നടത്തുമ്പോൾ
പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് പൊലീസ്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ അയൽവാസി ശ്രമിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. അതിന് ശേഷം മാത്രമേ കേസിൽ വ്യക്തത വരൂ. പെൺകുട്ടിയുമായി പ്രതി ജംഷീർ അടുപ്പത്തിലായിരുന്നു. രാത്രിയിൽ വീട്ടിലെത്തി ഉണ്ടായ തർക്കത്തിനിടെ കഴുത്തിൽഷാൾ കുരുക്കി. കൊല്ലുക എന്നതായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
പ്രതിക്കെതിരെ വധശ്രമം, അതിക്രമിച്ച് കയറൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം ഉണ്ടായോ എന്ന് പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിവൈഎസ്‌പി വി.എ കൃഷ്ണദാസ് പറഞ്ഞു. പ്രതിയും പെൺകുട്ടിയുമായി ഒരു കൊല്ലക്കാലത്തിലേറെയായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് കണ്ടെത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും താക്കീത് ചെയ്തിരുന്നു. എന്നാൽ ഇരുവരും രഹസ്യമായി ബന്ധം തുടർന്നെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പ്രതി ജംഷീർ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. 16 കാരിയുടെ വായിൽ തുണി തിരുകി, കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്.
മുത്തശ്ശിയെ ചവിട്ടി വീഴിത്തി വീട്ടിൽ നിന്നിറങ്ങിയോടിയ ജംഷീറിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയ കൊല്ലുക തന്നെയായിരുന്നു ലക്ഷ്യമെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും മണ്ണാർക്കാട് ഡിവൈഎസ്‌പി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ