കോഴിക്കോട്: മാവൂർ റോഡിലെ ഇടവഴിയിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ സ്ത്രീകളെ പൊതു സ്ഥലത്ത് അപമാനിക്കുന്നതിൽ വിരുതനെന്ന് പൊലീസ്. പൊതുസ്ഥലങ്ങളിൽ വെച്ച് സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിന് ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ നിന്നാണ് ഇയാളെ പൊലീസ് പുലർച്ചെ മൂന്നുമണിക്ക് പിടികൂടിയത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇടവഴിയിലെ ഫ്ളാറ്റിലെ നിരീക്ഷണകാറമയിൽ പതിഞ്ഞതോടെയാണു സംഭവം പുറത്തറിഞ്ഞത്. യുവതി ചെറുത്തുനിന്നതോടെ തിരിഞ്ഞോടിയ പ്രതിയുടെ മുഖം ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. കഴിഞ്ഞ 18 ന് വൈകിട്ട് 5.45 നാണ് പീഡനശ്രമം നടന്നത്.

മാവൂർ റോഡിൽ നിന്ന് വൈഎംസിഎ റോഡിലേക്ക് പ്രവേശിക്കുന്ന ഇടവഴിയിൽ വച്ചാണ് കാൽനടയാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്. ഇടവഴിയിലെ ഫ്‌ളാറ്റിലെ സിസിടിവിയിൽ ദൃശ്യം പതിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നതോടെ വിഷയം ഏറെ ചർച്ചയായി. ദൃശ്യങ്ങളുടെ ആധികാരികത തെളിഞ്ഞതോടെ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കണ്ടെത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയാണ് അക്രമണത്തിന് ഇരയായത്. സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭവം പതിഞ്ഞതോടെയാണ് പീഡന ശ്രമം പുറത്തറിഞ്ഞത്. പ്രതിയെ കണ്ടെത്താൻ ജില്ലയിലെ മുഴുവൻ സറ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കൈമാറിയിരുന്നു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും മുങ്ങി. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിലാണെന്നു വ്യകതമായി. ഉടൻ കൊയിലാണ്ടിയിൽ എത്തുകയും ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഇയാൾ പൊലീസിന്റെ വലയിലാവുകയായിരുന്നു. പൊലീസ പിന്തുടരുന്നുണ്ടെന്ന മനസ്സിലാക്കിയ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിടികൂടിയ പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞതിനു ശേഷമാണ അറസറ്റ് രേഖപ്പെടുത്തിയത. മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ യുവതിയോട് മോശമായി പെരുമാറിയതിന നടക്കാവ് പൊലീസ സറ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട. ഇരയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയും പൊലീസ് സറ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പ്രതിയെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ചെയതുപോയതെന്ന കാരണത്താൽ പിന്നീട ഇവരെ വിട്ടയച്ചു.