- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാനകി എപ്പോഴാണ് ജ്യേഷ്ഠനെ വിവാഹം കഴിച്ചത്? തിരുവനന്തപുരത്തു നിന്നും ചികിത്സക്കായി ജേഷ്ഠനെ കൊണ്ടു വന്ന വാഹനത്തെക്കുറിച്ചും മരിച്ചത് എങ്ങനെയെന്നും അന്വേഷിക്കണം; മൃതദേഹം കാണാനോ അന്ത്യ കർമ്മങ്ങൾ ചെയ്യാനോ അനുവദിക്കാതെ ഷൊർണ്ണൂരിൽ സംസ്ക്കരിച്ചതും ദുരൂഹം; എല്ലാം ഷൈലജയും ഭർത്താവും ചേർന്നൊരുക്കിയ തിരക്കഥയെന്ന് ബാലകൃഷ്ണന്റെ സഹോദരൻ രമേശൻ
കണ്ണൂർ: ജാനകി എപ്പോഴാണ് തന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചത്? ഏറെക്കാലമായി തിരുവനന്തപുരത്ത് ഉദ്യോഗത്തിലിരുന്ന തന്റെ ജേ്്്യഷ്ഠന്റെ പേരിൽ കെട്ടി വച്ചതാണ് ഈ വിവാഹം. എല്ലാം അഭിഭാഷകയും ഭർത്താവും ചേർന്നൊരുക്കിയ തിരക്കഥയാണ്. ബാലകൃഷ്ണന്റെ സഹോദരൻ തളിപ്പറമ്പിലെ രമേശൻ പറയുന്നു. സഹോദരന്റെ മരണം സംബന്ധിച്ച സംശയനിവൃത്തി വരുത്താൻ കൊടുങ്ങല്ലൂർ പൊലീസിനും തളിപ്പറമ്പ് സിഐയ്ക്കും 2012 ൽ താൻ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതി പൊലീസ് അവഗണിക്കുകയായിരുന്നു. തിരുവനന്തപുരത്ത് താമസിച്ചു വരവേ രോഗബാധിതനായ തന്റെ ജേ്്യഷ്ഠൻ ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ട് കൊണ്ടു വരവേ കൊടുങ്ങല്ലൂരിൽ വച്ച് മരിച്ചുവെന്നാണ് അറിഞ്ഞത്. ജ്യേഷ്ഠന്റെ മൃതദേഹം കാണുന്നതിനോ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനോ അവസരം പോലും നൽകാതെ ഷൊർണ്ണൂരിൽ സംസ്‌ക്കരിച്ചെന്നാണ് അറിയിച്ചത്. മരണത്തിൽ ചില ദുരൂഹതകൾ നിഴലിക്കുന്നതായി സംശയം തോന്നിയതോടെ മൂന്ന് മാസത്തിനു ശേഷം 2012 ൽ ആണ് പൊലീസിൽ പരാതി നൽകിയത്. മരണം നടന്ന കൊടുങ്ങല്ലൂരിലെ പൊലീസും പരാതി പരിഗണിച്ച
കണ്ണൂർ: ജാനകി എപ്പോഴാണ് തന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചത്? ഏറെക്കാലമായി തിരുവനന്തപുരത്ത് ഉദ്യോഗത്തിലിരുന്ന തന്റെ ജേ്്്യഷ്ഠന്റെ പേരിൽ കെട്ടി വച്ചതാണ് ഈ വിവാഹം. എല്ലാം അഭിഭാഷകയും ഭർത്താവും ചേർന്നൊരുക്കിയ തിരക്കഥയാണ്. ബാലകൃഷ്ണന്റെ സഹോദരൻ തളിപ്പറമ്പിലെ രമേശൻ പറയുന്നു.
സഹോദരന്റെ മരണം സംബന്ധിച്ച സംശയനിവൃത്തി വരുത്താൻ കൊടുങ്ങല്ലൂർ പൊലീസിനും തളിപ്പറമ്പ് സിഐയ്ക്കും 2012 ൽ താൻ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതി പൊലീസ് അവഗണിക്കുകയായിരുന്നു. തിരുവനന്തപുരത്ത് താമസിച്ചു വരവേ രോഗബാധിതനായ തന്റെ ജേ്്യഷ്ഠൻ ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ട് കൊണ്ടു വരവേ കൊടുങ്ങല്ലൂരിൽ വച്ച് മരിച്ചുവെന്നാണ് അറിഞ്ഞത്. ജ്യേഷ്ഠന്റെ മൃതദേഹം കാണുന്നതിനോ അന്ത്യ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനോ അവസരം പോലും നൽകാതെ ഷൊർണ്ണൂരിൽ സംസ്‌ക്കരിച്ചെന്നാണ് അറിയിച്ചത്.
മരണത്തിൽ ചില ദുരൂഹതകൾ നിഴലിക്കുന്നതായി സംശയം തോന്നിയതോടെ മൂന്ന് മാസത്തിനു ശേഷം 2012 ൽ ആണ് പൊലീസിൽ പരാതി നൽകിയത്. മരണം നടന്ന കൊടുങ്ങല്ലൂരിലെ പൊലീസും പരാതി പരിഗണിച്ചിരുന്നില്ല. വിവാഹ തട്ടിപ്പിലൂടെ സ്വത്തു തട്ടിയെടുത്തവർ തന്നെയാണ് ജ്യേഷ്ഠൻ ബാലകൃഷ്ണനെ ഇല്ലാതാക്കിയതെന്ന് രമേശൻ പറയുന്നു. പ്രതിസ്ഥാനത്തുള്ള അഡ്വ. കെ.വി. ഷൈലജയുടേയോ അവരുടെ ഭർത്താവ് കൃഷ്ണകുമാറിന്റേയോ കുടുംബവുമായി ജ്യേഷ്ഠനോ കുടുംബത്തിലെ മറ്റാർക്കോ സൗഹൃദ ബന്ധം പോലും ഇല്ല.
കൊടും ചതിയിലൂടെ സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള തന്ത്രമാണ് അവർ പയറ്റിയത്. വക്കീലിന്റെ സ്വത്ത് എന്ന പേരിൽ തങ്ങളുടെ കുടുംബസ്വത്ത് അളക്കാൻ താലൂക്ക് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ പോയ വിവരം അയാൾ തന്നോട് പറഞ്ഞിരുന്നു. കാട് മൂടി കിടന്നിരുന്ന സ്ഥലമായിരുന്നതിനാൽ അളവ് നടന്നില്ല.
അതോടെ സ്വത്തിൻ മേലുള്ള അന്വേഷണം താൻ നടത്തുമ്പോഴുള്ള അവസരമാണ് സഹോദരൻ ബാലകൃഷ്ണൻ മരിച്ചത്. ഈ അവസരം മുതലെടുത്ത് കൃത്രിമ രേഖകളുണ്ടാക്കി അവർ സ്വത്തുക്കൾ കൈക്കലാക്കുകയായിരുന്നു. മഞ്ഞപിത്തവും രോഗപീഡയും കാരണം താൻ കിടപ്പിലായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഈ അവസരം ഉപയോഗിച്ച് വക്കീലും ഭർത്താവും തട്ടിപ്പ് നടത്തുകയായിരുന്നു.
അവിവാഹിതനായ തന്റെ സഹോദരനെ അവർ വിവാഹിതനാക്കി. തേക്കും പ്ലാവും അടക്കമുള്ള വിലമതിക്കാനാവാത്ത മരങ്ങൾ അവർ വെട്ടിക്കൊണ്ടു പോയി. പലർക്കും സ്വത്ത് തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉന്നതർക്കെല്ലാം പാരിതോഷികങ്ങളായി നൽകിയത് തേക്കിന്റെ ഉരുപ്പടികളായിരുന്നു.
തളിപ്പറമ്പിലെ ഭൂമിഫിയാ വിരുദ്ധ ആക്ഷൻ കമ്മിറ്റിയാണ് ഈ കേസ് എടുത്ത് പൊക്കി തട്ടിപ്പ് പുറത്തുകൊണ്ടു വന്നത്. ഒപ്പം പൊലീസിന്റെ അന്വേഷണവും. സത്യം ഒരിക്കൽ തെളിയുമെന്നാണ് രമേശൻ വിശ്വസിക്കുന്നത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് പരമാവധി ശിക്ഷ നൽകണം.
ജ്യേഷ്ഠനെ തിരുവനന്തപുരത്തു നിന്നും ചികിത്സക്കായി കൊണ്ടു വന്ന വാഹനത്തെക്കുറിച്ചും അദ്ദേഹം മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് വാർദ്ധക്യത്തിന്റെ അവശതയിലും രമേശന്റെ ആവശ്യം.