- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിവാർ ചാനലിൽ കമ്യൂണിസ്റ്റ് മന്ത്രിയുടെ മകന് ഓഹരിയെന്നത് പച്ചപരമാർത്ഥം; ജനം ടിവിയിൽ മന്ത്രി സുധാകരന്റെ പുത്രനുള്ളത് 100 രൂപയുടെ ആയിരം ഷെയറുകൾ; നവനീതിന് ഓഹരിയുണ്ടെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ മറുനാടന്; സ്വപ്നാ സുരേഷിന്റെ അറസ്റ്റും അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലും ചർച്ചയാക്കിയ ഓഹരി വിവാദത്തിൽ സത്യം പുറത്താകുമ്പോൾ
കൊച്ചി: ജനം ടിവിയിൽ മന്ത്രി ജി സുധാകരന്റെ മകന് ഷെയറുണ്ട് എന്നതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ഷെയറാണ് മന്ത്രിയുടെ മകൻ നവനീത് സുധാകരനുള്ളത്. 100 രൂപയുടെ 1000 ഷെയറായിട്ടാണ് നവനീത് വാങ്ങിയിരിക്കുന്നത്. ഈ രേഖകൾ മറുനാടൻ പുറത്ത് വിടുന്നതോടു കൂടി സിപിഎം മന്ത്രിയുടെ മകന് ജനം ടിവിയിൽ ഷെയർ ഉണ്ട് എന്ന വിവാദത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
മന്ത്രി ജി.സുധാകരന്റെ മകനടക്കമുള്ള സിപിഎമ്മുകാർക്കും ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ചാനൽ ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് സുധാകരന്റെ മകന്റെ ഷെയറുകളുടെ വിശദാംശങ്ങൾ പുറത്ത് വരുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ആയുധമാക്കിയിരുന്നു. സ്വപ്ന സുരേഷിന് ജനത്തിൽ ഓഹരിയുണ്ടെന്നും ആരോപണമുയർന്നു. ഇതിനിടയിലാണ് മന്ത്രിയുടെ മകന് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന ജി.കെ.സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തലുണ്ടായത്.
ഇതോടെയാണ് ചാനൽ മേധാവി തന്നെ നേരിട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാർക്കും അടക്കം ഓഹരിയുള്ള ചാനലാണ്' ജനം ടിവിയെന്നാണ് ചീഫ് എഡിറ്റർ വ്യക്തമാക്കിയത്. 5200 ഓഹരി ഉടമകൾ ചാനലിനുണ്ട്. ഓട്ടോ റിക്ഷ ഓടിക്കുന്നവർ മുതൽ രാഷ്ട്രീയക്കാർ വരെയുള്ള ദേശസ്നേഹികളായവരാണ് ഇവരെല്ലാമെന്നും ചാനൽ മേധാവി അവകാശപ്പെട്ടിരുന്നു. സ്വർണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വിഷയം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫോണിൽ സംസാരിച്ച ആളുകളിലൊരാൾ അനിൽ നമ്പ്യാരായിരുന്നു. അനിൽ നമ്പ്യാർ സ്വപ്നയുടെ അടുത്ത സുഹൃത്താണെന്നുമുള്ള മൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ബിജെപി ബന്ധം നേരത്തെ വാർത്തയായിരുന്നു. അന്ന് ആരോപണങ്ങൾ തള്ളിയ ബിജെപി സംസ്ഥാന നേതൃത്വം പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അനിൽ നമ്പ്യാരിലേക്ക് കസ്റ്റംസ് അടുത്തപ്പോൾ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ജനം ടിവികികെതിരെ സിപിഎം നേതൃത്വം തിരിഞ്ഞതോടെയാണ് മന്ത്രിയുടെ മകന് ജനം ടിവിയിൽ ഓഹരിയുണ്ടെന്ന വിവരം പുറത്ത് വിടുന്നത്.
എന്നാൽ അന്ന് മുഖ്യമന്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയരുതെന്നായിരുന്നു. എന്നാൽ മറുനാടൻ പുറത്ത് വിടുന്ന രേഖയിൽ എല്ലാം വ്യക്തമായി തന്നെയുണ്ട്.