- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വരൂപന്റെ വിശ്വസ്തനായി ആർഎസ്എസ് ചാനലിന്റെ മുഖമായി; ഫ്ളാറ്റിലെ ഫ്ളോർ മാനേജരെ വിവസ്ത്രയായാക്കി വില്ലനുമായി; മോദിയുടെ സ്വച്ഛ് ഭാരതിന്റെ കേരള അംബാസിഡറാകാൻ മോഹിച്ച് പീഡനക്കേസിൽ കുടുങ്ങി ശ്രീകുമാർ; തടിയൂരാൻ ഒളിവിൽ പോയ പീഡകനെ തള്ളിപ്പറഞ്ഞ് ജനംടിവിയും സിഇഒയും
കൊച്ചി: ആർഎസ്എസ് ചാനലാണ് ജനം ടിവി. വിശ്വരൂപനെന്ന സിഇഒയാണ് ചാനലിന്റെ എല്ലാം എല്ലാം. വിശ്വരൂപന്റെ വിശ്വസ്തനായിരുന്നു ശ്രീകുമാർ എന്ന ഡിസ്ട്രിബ്യൂഷൻ മാനേജർ. അങ്ങനെയാണ് ജീവനക്കാരും കരുതിയിരുന്നത്. എന്നാൽ ശ്രീകുമാറിനെ ചാനലിൽ നിന്ന് പുറത്താക്കിയതായി വിശ്വരൂപൻ പ്രഖ്യാപിച്ചു. ആരും ചോദിച്ചാലും ഏറെ നാളായി ശ്രീകുമാറിന് ജനവുമായി ബന്ധമില്ലെന്ന് പറയാനാണ് നിർദ്ദേശം. എന്തുകൊണ്ട് വിശ്വരൂപൻ നിറം മാറിയെന്ന ജീവനക്കാരുടെ അന്വേഷണം ചെന്നു നിന്നത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജനം ടിവി ചാനൽ ഡിസ്ട്രിബ്യൂഷൻ മേധാവി ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ സ്വകാര്യ ഫ്ളാറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാറിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ചാനലിന്റെ സിഇഒ എന്ന് പരിചയപ്പെടുത്തിയാണ്് ഫ്ളാറ്റിൽ ഇയാൾ താമസിച്ചിരുന്നത്. ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ്കൂട
കൊച്ചി: ആർഎസ്എസ് ചാനലാണ് ജനം ടിവി. വിശ്വരൂപനെന്ന സിഇഒയാണ് ചാനലിന്റെ എല്ലാം എല്ലാം. വിശ്വരൂപന്റെ വിശ്വസ്തനായിരുന്നു ശ്രീകുമാർ എന്ന ഡിസ്ട്രിബ്യൂഷൻ മാനേജർ. അങ്ങനെയാണ് ജീവനക്കാരും കരുതിയിരുന്നത്. എന്നാൽ ശ്രീകുമാറിനെ ചാനലിൽ നിന്ന് പുറത്താക്കിയതായി വിശ്വരൂപൻ പ്രഖ്യാപിച്ചു. ആരും ചോദിച്ചാലും ഏറെ നാളായി ശ്രീകുമാറിന് ജനവുമായി ബന്ധമില്ലെന്ന് പറയാനാണ് നിർദ്ദേശം. എന്തുകൊണ്ട് വിശ്വരൂപൻ നിറം മാറിയെന്ന ജീവനക്കാരുടെ അന്വേഷണം ചെന്നു നിന്നത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജനം ടിവി ചാനൽ ഡിസ്ട്രിബ്യൂഷൻ മേധാവി ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ സ്വകാര്യ ഫ്ളാറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാറിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ചാനലിന്റെ സിഇഒ എന്ന് പരിചയപ്പെടുത്തിയാണ്് ഫ്ളാറ്റിൽ ഇയാൾ താമസിച്ചിരുന്നത്. ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ്കൂടിയാണ് ഇയാൾ. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ ശ്രീകുമാർ ഒളിവിൽ പോയി. വിശ്വരൂപന്റെ സഹായത്തോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന സൂചനയും പൊലീസിന് കിട്ടിക്കഴിഞ്ഞു. ശ്രീകുമാറിനെ പിടികൂടാൻ വിശ്വരൂപനേയും പൊലീസ് നിരീക്ഷണത്തിലാക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പാലക്കാട് നിർധനകുടുംബത്തിലെ അംഗമായ പെൺകുട്ടി ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ സംഭവം പുറത്തുപറഞ്ഞില്ല. സംഭവത്തിനുശേഷം പെൺകുട്ടി നാട്ടിലേക്കുപോയി. തിങ്കളാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തന്നെ ശ്രീകുമാർ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പാരതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ശ്രീകുമാർ മുങ്ങി. ഇതോടെ വെപ്രാളത്തിലായത് വിശ്വരൂപനായിരുന്നു. ആർ എസ് എസുകാരുടെ ചോദ്യം ഭയന്ന് ശ്രീകുമാറിനെ വിശ്വരൂപൻ തള്ളി പറഞ്ഞു. ശ്രീകുമാർ ചാനലിലെ ജീവനക്കാരൻ പോലുമല്ലെന്ന് പറഞ്ഞു പരത്താനും നിർദ്ദേശിച്ചു. ജനം ടിവിയുടെ പേരു ദുരുപയോഗം ചെയ്തതിന് ശ്രീകുമാറിനെതിരെ കേസു നൽകാനും തീരുമാനിച്ചു. ജനം ടിവിയിൽ വിശ്വരൂപനെതിരെ നിരവധി പരാതികളുണ്ട്. ശ്രീകുമാറിനെ പോലുള്ളവരെ വിശ്വരൂപൻ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു അതിലൊന്ന്.
ഈയിടെ ജനം ടിവിയുടെ ഡയറക്ടറായി ശ്രീകുമാറിനെ ഉയർത്താൻ വിശ്വരൂപൻ ശ്രമിച്ചിരുന്നു. വിദേശത്തും മറ്റും ചാനലിന്റെ ബിസിനസ് മീറ്റിംഗുകളിൽ ഡയറക്ടറെന്ന് ശ്രീകുമാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ മറ്റ് ഓഹരി ഉടമകൾ യോജിച്ചു. ഇതോടെയാണ് ശ്രീകുമാറിനെ ഡയറക്ടറാക്കാനുള്ള നീക്കം പൊളിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത്തിന്റെ കേരളത്തിലെ നോഡൽ ഓഫീസറായും ശ്രീകുമാർ പ്രചരണം തട്ടി പണം കൈക്കലാക്കിയതായി പരാതിയുണ്ട്. മോദിയുടെ അടുത്തയാളാണ് താനെന്നും ഇയാൾ പ്രചരിച്ചു. ഇതിനെല്ലാം അവസരമൊരുക്കിയത് വിശ്വരൂപനായിരുന്നുവെന്നാണ് ആർഎസ് എസ് നേതൃത്വത്തിലെ പ്രമുഖരുടെ നിലപാട്. ജനം ടിവിയിലും പല പീഡന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതെല്ലാം മുക്കുകയും ചെയ്തു. എന്നാൽ ചാനലിന് പുറത്തെ പീഡനത്തിൽ ശ്രീകുമാർ കുടുങ്ങുകയും ചെയ്തു. ഇതിന്റെ പേരുദോഷം ജനം ടിവിക്ക് ഉണ്ടാകാതിരിക്കാനാണ് ശ്രീകുമാറിനെ ചാനലിന് പുറത്തുള്ള വ്യക്തിയായി ചിത്രികരിക്കാൻ വിശ്വരൂപൻ ശ്രമം നടത്തുന്നത്.
നേരത്തെ യൂത്ത് ഫെസ്റ്റിവലിൽ പണം തട്ടാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണവും ശ്രീകുമാറിനെതിരെ ഉയർന്നിരുന്നു. ഇതു തെളിയിക്കുന്ന ശബ്ദരേഖ പ്രമുഖ ചാനലിന് ലഭിച്ചു. യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനിരുന്ന പെൺകുട്ടിയുടെ അമ്മ റിക്കോർഡ് ചെയ്ത് ചാനലിന് കൈമാറിയതായിരുന്നു ഇത്. എന്നാൽ ജനംടിവിയുടെ പേരു പറഞ്ഞ് ചാനലിനെ കൊണ്ട് ഈ സംഭാഷണം സംപ്രേഷണം ചെയ്യിക്കാതിരിക്കാൻ ശ്രീകുമാറിന് കഴിഞ്ഞു. ജനം ടിവിയിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത്. അതിനിടെ ശ്രീകുമാറുമായി ആർ എസ് എസിന് യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന പ്രചാരകരിൽ ഒരാൾ മറുനാടനോട് പറഞ്ഞു. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടേയെന്നും കൂട്ടിച്ചേർത്തു. വിശ്വരൂപനെതിരെ ഉയരുന്ന പരാതിയുടെ ഗൗരവവും അവർ മനസ്സിലാക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചാനലിലെ കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടൽ നടത്തുകയുമില്ല.
നിർദ്ധനയായ പെൺകുട്ടിയെയാണ് ഫ്ളാറ്റിൽ ശ്രീകുമാർ പീഡനത്തിന് ഇരയാക്കിയത്. വിമാനത്താവളത്തിൽ ബിഡബ്ള്യുഎഫ്എസിൽ ഗ്രൌണ്ട് ഹാൻഡിലിങ് വിഭാഗത്തിൽ ഇന്റർവ്യു കഴിഞ്ഞ് ജോലി പ്രതീക്ഷിച്ചിരിക്കുന്നതിനിടെ പെൺകുട്ടിക്ക് ഫ്ളാറ്റിൽ ഫ്ളോർ മാനേജരായി ജോലി ലഭിച്ചു. നെടുമ്പാശേരി തുരുത്തിശേരി സ്വദേശിയായ ശ്രീകുമാറും ഇതേ ഫ്ളാറ്റിലെ താമസക്കാരനാണ്. പെൺകുട്ടിയെ നേരത്തെ രണ്ടുപ്രാവശ്യം കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടി രക്ഷപ്പെട്ടു. കഴിഞ്ഞ അഞ്ചിന് മുറിയിൽ വിളിച്ചുവരുത്തി വാതിൽ അകത്തുനിന്നും പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് നാട്ടിലേക്കുപോയത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് രജിസ്റ്റർചെയ്യുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ശ്രീകുമാറിനെ പിടികൂടാൻ പൊലീസ്സംഘമെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. ചാനലിന്റെ ആരംഭം മുതൽ ശ്രീകുമാർ ജനം ചാനലിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തെ ആപ്പിൾ റസിഡൻസിയിലാണ് ശ്രീകുമാറിന്റെ ഫ്ലാറ്റ്. താൻ ചാനൽ സിഇഒ ആണെന്നും എതിർത്താൽ ജീവിതം നശിപ്പിക്കും എന്നു പറഞ്ഞുമായിരുന്നു പീഡനം.