- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡന വീരന്മാരെ നേരിടാൻ സ്ത്രീകൾക്ക് കായികാഭ്യാസം നൽകി 'ജനമൈത്രി സുരക്ഷാ പദ്ധതി'; തുടക്കം പേരൂർക്കട ജിഎസ്എസ് എൻആർഎ റസിഡന്റ് അസോസിയേഷന്റെ സഹകരണത്തോടെ; പദ്ധതി വിപുലീകരിക്കാൻ കേരള പൊലീസ്
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി 'നിർഭയ' പദ്ധതിക്ക് പിന്നാലെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി കേരളപൊലീസ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയി
തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി 'നിർഭയ' പദ്ധതിക്ക് പിന്നാലെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി കേരളപൊലീസ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ ജി.എസ്.എസ്. എൻ.എആർ.എ റസിഡന്റ് അസോസിയേഷനിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. പൊതുസ്ഥലങ്ങളിലും വീടുകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരിടേണ്ടി വരുന്ന മാനസിക-ശാരീരിക പീഡനങ്ങളെ എതിർക്കുകയും അവർക്ക് സംരക്ഷണവും ഉറപ്പുവരുത്താനാണ് റസിഡന്റ് അസോസിയേഷനുകളുടെ സഹകരണം കൂടി ഉറപ്പാക്കി കൊണ്ട് പൊലീസ് ജനമൊത്രി സുരക്ഷാ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
'ജനമമൈത്രി സുരക്ഷാ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതോടെ സംസ്ഥാനത്തെ മറ്റു ജില്ലകളിലെ റസ്ഡന്റ്‌സ് അസോസിയേഷനുകളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ശ്രമം. ബലാൽസംഗ ശ്രമം, പീഡനം, മോഷണം തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നുള്ള കായിക പരിശീലനം കേരള പൊലീസിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ഭാഗമായി നൽകും. കുട്ടികൾ ലൈംഗികചൂഷണത്തിന് വിധേയമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചൂഷണത്തെ തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകും. മുതിർന്ന സത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ക്ലാസുകൾ പേരൂർക്കട ജി.എസ്.എസ് എൻ.ആർ.എ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്കു ശേഷമാണ് ക്ലാസുകൾ. നിലവിൽ ജി.എസ്.എസ്. എൻ.ആർ.എ റസിഡന്റ് അസോസിയഷനിൽ ഉൾപ്പെട്ട 250ൽ അധികം സത്രീകളുണ്ട്. ഇവരിൽ 55 ഓളം പേർ പദ്ധതിയുടെ തുടക്കത്തിൽ തന്നെ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ പദ്ധതിയുടെ ഗുണങ്ങൾ റസിഡന്റ് അസോസിയേഷനിലെ മറ്റു അംഗങ്ങളെ ധരിപ്പിക്കുകയും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ജനമൈത്രി സുരക്ഷാപദ്ധതി കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് ഈ റസിഡന്റ്‌സ് അസോസിയേഷൻ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനമൈത്രി സുരക്ഷാപദ്ധതി പി.ആർ.ഒ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് സുകുമാരി, സെക്രട്ടറി ആർ.കെ അനിത, പേരൂർക്കട സിഐ സുരേഷ്, എസ്.ഐ.ഷൈജുനാഥ്, എസ്.ഐ പി.ജി.അജിത്ത് കുമാർ, അസോസിയഷൻ പ്രസിഡന്റ് രീവന്ദ്രൻ നായർ, സെക്രട്ടറി ശശിധരൻ പിള്ള എന്നിവരാണ് പദ്ധതിയുടെ മുൻനിരയിൽ ഉള്ളവർ.
സ്വയംരക്ഷയ്ക്കായി സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങൾ, ഗാർഹിക പീഡനങ്ങളിൽ ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കുക, ലൈംഗിക ചൂഷണങ്ങൾ തടയുന്നതിനൊപ്പം കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്നവയ്ക്ക് പ്രഥമപരിഗണന നൽകിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ബോധവൽക്കരണക്ലാസുകളിലൂടെയും അക്രമത്തെ തടയാനുള്ള പ്രതിരോധമാർഗങ്ങളിലൂടെയും സ്ത്രീകൾക്ക് ആത്മവിശ്വാസം ഉറപ്പുവരുത്തുകയുമാണ് പ്രധാനലക്ഷ്യം.