- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്കൽ ജാക്സന്റെ സഹോദരി ജാനറ്റ് ജാക്സൻ ഇസ്ലാം മതം സ്വീകരിച്ചു; അമ്പതാം വയസിൽ ഗർഭിണിയായ പോപ്പ് ഗായികയുടെ ബുർഖയിൽ പൊതിഞ്ഞ ചിത്രങ്ങളുമായി പാശ്ചാത്യമാദ്ധ്യമങ്ങൾ
അമ്പതാം വയസിൽ ഗർഭിണിയായി വാർത്തകളിൽ നിറഞ്ഞ ജാനറ്റ് ജാക്സൻ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. വിശ്രുത പോപ്പ് ഗായകനായ മൈക്കൽ ജാക്സന്റെ സഹോദരിയാണിവർ. പോപ്പ് ഗായികയായ ജാനറ്റ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകൾക്കൊപ്പം ബുർഖയിൽ പൊതിഞ്ഞ ഇവരുടെ ചിത്രങ്ങളും പാശ്ചാത്യ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. ഈ ആഴ്ച പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജാനറ്റ് ഇതാദ്യമായി പൂർണമായും ഇസ്ലാമിക് വസ്ത്രത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.ഖത്തറിലെ കോടീശ്വരനായ വിസാം അൽ മന്ന എന്ന 41കാരനെ 2012ൽ വിവാഹം ചെയ്തത് മുതൽ ജാനറ്റ് ഇസ്ലാം മതത്തിലേക്ക് മാറിയെന്ന വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും അവർ മുസ്ലിം വസ്ത്രത്തിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇപ്പോഴാണ്. ഈ ആഴ്ച ലണ്ടനിൽ ഷോപ്പിങ് നടത്തുന്ന ദമ്പതികളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും വളരെ ഉല്ലാസവാന്മാരായിട്ടാണ് കാണപ്പെട്ടിരുന്നത്. ഈ വർഷം അവസാനം ജാനറ്റ് അമ്മയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിറവയറുമായി കുട്ടികളുടെ വസ്ത്രങ്ങൾ
അമ്പതാം വയസിൽ ഗർഭിണിയായി വാർത്തകളിൽ നിറഞ്ഞ ജാനറ്റ് ജാക്സൻ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. വിശ്രുത പോപ്പ് ഗായകനായ മൈക്കൽ ജാക്സന്റെ സഹോദരിയാണിവർ. പോപ്പ് ഗായികയായ ജാനറ്റ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകൾക്കൊപ്പം ബുർഖയിൽ പൊതിഞ്ഞ ഇവരുടെ ചിത്രങ്ങളും പാശ്ചാത്യ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. ഈ ആഴ്ച പൊതു സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജാനറ്റ് ഇതാദ്യമായി പൂർണമായും ഇസ്ലാമിക് വസ്ത്രത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.ഖത്തറിലെ കോടീശ്വരനായ വിസാം അൽ മന്ന എന്ന 41കാരനെ 2012ൽ വിവാഹം ചെയ്തത് മുതൽ ജാനറ്റ് ഇസ്ലാം മതത്തിലേക്ക് മാറിയെന്ന വാർത്ത പ്രചരിച്ചിരുന്നുവെങ്കിലും അവർ മുസ്ലിം വസ്ത്രത്തിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇപ്പോഴാണ്. ഈ ആഴ്ച ലണ്ടനിൽ ഷോപ്പിങ് നടത്തുന്ന ദമ്പതികളുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും വളരെ ഉല്ലാസവാന്മാരായിട്ടാണ് കാണപ്പെട്ടിരുന്നത്.
ഈ വർഷം അവസാനം ജാനറ്റ് അമ്മയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിറവയറുമായി കുട്ടികളുടെ വസ്ത്രങ്ങൾ ഒരു അപ്മാർക്കറ്റ് ബോട്ടികിൽ നിന്നും തെരഞ്ഞെടുക്കുന്ന ജാനറ്റിന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് അവർ ഹെൽത്ത് ഫുഡ് റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോകളും കാണാം. 100 മില്യണിലധികം റെക്കോർഡുകൾ ജാനറ്റിന്റേതായി വിറ്റ് പോയിട്ടുണ്ട്. എക്കാലത്തെയും മികച്ച ഫീമെയിൽ സോളോ ആർട്ടിസ്റ്റുകളിലൊരാളായിട്ടാണ് ജാനറ്റിനെ കണക്കാക്കുന്നത്. നിലവിലുള്ള ഭർത്താവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവർ രണ്ട് പ്രാവശ്യം വിവാഹിതയായിരുന്നു.താനും ഭർത്താവും കുടുംബജീവിതം പ്ലാൻ ചെയ്യുകയാണെന്നാണ് ജാനറ്റ് വെളിപ്പെടുത്തുന്നത്. എന്നാൽ തന്റെ സ്വകാര്യ ജീവിതം കുറച്ച് കാലം തീർത്തും രഹസ്യമായി കാത്ത് സൂക്ഷിക്കാനായിരുന്നു ജാനറ്റ് താൽപര്യപ്പെട്ടിരുന്നത്.
തങ്ങൾക്കുണ്ടായ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്ന് അമേരിക്കൻ മാഗസിനായ പീപ്പിളിന് നിറവയറുമായി പോസ് ചെയ്യവേ ജാനറ്റ് അടുത്തിടെ പ്രതികരിച്ചിരുന്നത്. ആദ്യമായി അമ്മയാകാനൊരുങ്ങുന്ന ജാനറ്റിന് പൂർണപിന്തുണയുമായി മന്ന കൂടെത്തന്നെയുണ്ട്. 2010ൽ ആദ്യമായി പരസ്പരം കണ്ട് മുട്ടിയിരുന്ന ഇരുവരും ഒരു വർഷത്തിന് ശേഷം വിവാഹിതരായിരുന്നുവെങ്കിലും ബന്ധം അടുത്ത കാലം വരെ രഹസ്യമാക്കി വയ്ക്കപ്പെടുകയായിരുന്നു.ആഡംബര ജെറ്റുകളിൽ ഇരുവരും ലോകമാകമാനം കറങ്ങാറുണ്ടെങ്കിലും സ്ഥിരമായ താമസിക്കുന്നത് മന്നയുടെ സ്ഥലമായ ദോഹയിലാണ്. ലോകമാകമാനമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കറങ്ങാൻ ഇരുവരും താൽപര്യപ്പെടുന്നുവെന്ന് 2014ൽ മന്ന വെളിപ്പെടുത്തിയിരുന്നു.സ്ത്രീകൾക്ക് ഏറെ നിയന്ത്രണമുള്ള ഖത്തറിൽ ജീവിക്കുന്നതിനായി തന്റെ ജീവിത ശൈലികളിൽ ജാനറ്റ് അടുത്തിടെ നിരവധി വിട്ട് വീഴ്ചകൾ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഡിസൈനർ വസ്ത്രങ്ങളും ഗ്ലാമർ വസ്ത്രങ്ങളും അവർ ഒഴിവാക്കുകയും ഇസ്ലാമിക് രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാനാരംഭിക്കുകയുമായിരുന്നു.