- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മൂമ്മക്ക് നൽകിയ വാക്ക് പാലിക്കാൻ സഹോദരിക്ക് കൊടുക്കാൻ കരുതിയ ജാനെറ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം എടുത്തതിന് ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; വീട്ടുകാർ അറിയാതിരിക്കാൻ എണ്ണും വീട്ടിൽ പോയി കഴിക്കുകയും വാട്‌സ് ആപ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു; ജർമ്മനിയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ കുഞ്ഞിനെ സർക്കാർ എറ്റെടുത്തു
അങ്കമാലി: ജർമ്മനിയിൽ വച്ച് ജാനറ്റിനെ ഭർത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്. അതിന് ശേഷം മരണം ഉറപ്പാക്കാൻ കഴുത്തിൽ ആഴത്തിൽ കുത്തുകയും ചെയ്തു. ജാനറ്റിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തട്ടുകയായിരുന്നു ല്ക്ഷ്യം. പണം ജാനറ്റ് അറിയാതെ റെനെ പലപ്പോഴും പിൻവലിച്ചിരുന്നു. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്വേർഡ് റെനെയ്ക്ക് അറിയാമായിരുന്നു. അങ്കമാലി കിഴക്കേടത്ത് വീട്ടിൽ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഏപ്രിൽ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്. എന്നാൽ മെയ്്് 20നാണ് സംഭവം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മകൾ ആലീസിന് എട്ടുമാസം പ്രായമേ ഉള്ളൂ. കുട്ടിയുടെ സംരക്ഷണം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. സെബാസ്റ്റ്യനും റീത്തയ്ക്കും അവരുടെ കൊച്ചുമകളെ കാണണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ട അവസ്ഥയാണ്. അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെടുത്
അങ്കമാലി: ജർമ്മനിയിൽ വച്ച് ജാനറ്റിനെ ഭർത്താവ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്. അതിന് ശേഷം മരണം ഉറപ്പാക്കാൻ കഴുത്തിൽ ആഴത്തിൽ കുത്തുകയും ചെയ്തു. ജാനറ്റിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തട്ടുകയായിരുന്നു ല്ക്ഷ്യം. പണം ജാനറ്റ് അറിയാതെ റെനെ പലപ്പോഴും പിൻവലിച്ചിരുന്നു. നെറ്റ് ബാങ്കിങ്ങിലൂടെയായിരുന്നു പണം തട്ടിയിരുന്നത്. നെറ്റ് ബാങ്കിങ്ങിനാവശ്യമായ പാസ്വേർഡ് റെനെയ്ക്ക് അറിയാമായിരുന്നു. അങ്കമാലി കിഴക്കേടത്ത് വീട്ടിൽ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഏപ്രിൽ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്. എന്നാൽ മെയ്്് 20നാണ് സംഭവം പുറംലോകമറിയുന്നത്. ജാനറ്റിന്റെ മകൾ ആലീസിന് എട്ടുമാസം പ്രായമേ ഉള്ളൂ. കുട്ടിയുടെ സംരക്ഷണം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. സെബാസ്റ്റ്യനും റീത്തയ്ക്കും അവരുടെ കൊച്ചുമകളെ കാണണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ട അവസ്ഥയാണ്.
അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആരെങ്കിലും ഹാക്ക് ചെയ്യുന്നതായിരിക്കും എന്നു പറഞ്ഞ് റെനെ തന്ത്രപരമായി ഒഴിഞ്ഞു. പിന്നീട് ജാനറ്റ് ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും കണ്ടെത്തി. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. അമ്മൂമ്മ നൽകിയ വീട്ടിലാണ് റെനെ താമസിച്ചിരുന്നത്. സഹോദരിക്ക് അവകാശമായി നിശ്ചിത തുക നൽകണമെന്നും അമ്മൂമ്മ റെനെയോട്് ആവശ്യപ്പെട്ടിരുന്നു. സഹോദരിക്ക് മൂന്ന് ഗഡുക്കളായി പണം കൊടുക്കാമെന്നാണ് റെനെ ഏറ്റിരുന്നത്. ഇതിൽ രണ്ട് ഘട്ടമായി തുക നൽകി. ബാക്കി തുക നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ജാനറ്റ് അറിയാതെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്. ഇതാണ് ജാനെറ്റിന്റെ കൊലയിലേക്ക് എത്തുന്ന തർക്കം ഉണ്ടാക്കിയത്.
റെനെ ജാനറ്റിനെ കൊലപ്പെടുത്തിയ ശേഷം ശരീരം ബേസ്‌മെന്റിൽ ഒളിപ്പിച്ച് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് രാത്രിയാണ് ജാനറ്റിന്റെ മൃതശരീരം വീടിനു പിന്നിലുള്ള പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്. ജാനറ്റ് കൊല്ലപ്പെട്ട ദിവസം വന്നു പോയ ശേഷം വീണ്ടും ജാനറ്റിന്റെ വീട്ടിലേക്ക് മാതാപിതാക്കൾ എത്തി. ഈ സമയം ജാനറ്റിനെ വീട്ടിൽ കണ്ടില്ല. ജാനറ്റ് എവിടെ എന്ന് മാതാപിതാക്കൾ തിരക്കിയപ്പോൾ അവൾ വഴക്കിട്ട് പിണങ്ങി കൂട്ടുകാരിയുടെ വീട്ടിൽ പോയി എന്നാണ് റെനെ മറുപടി നൽകിയത്. പിന്നീട് ജാനറ്റിന്റെ മാതാപിതാക്കൾക്ക് ഒരു തരത്തിലും സംശയം ഉണ്ടാകാതിരിക്കാൻ റെനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏപ്രിൽ 14 മുതൽ മെയ് ഒൻപത് വരെ സ്ഥിരമായി ജാനറ്റിന്റെ മാതാപിതാക്കളെ റെനെ സന്ദർശിക്കുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
ജോലിക്ക് പോകുമ്പോൾ കൈക്കുഞ്ഞിനെ സംരക്ഷിക്കാനും ഏല്പിച്ചിരുന്നു. ജാനറ്റ് കൂട്ടുകാരിയുടെ വീട്ടിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ ജാനറ്റിന്റെ ഫോണിൽ നിന്ന് പിതാവ് സെബാസ്റ്റ്യന് വാട്‌സ് ആപ്പ് സന്ദേശങ്ങളും അയച്ചുകൊണ്ടിരുന്നു. റെനെ തന്നെയാണ് ജാനറ്റിന്റെ ഫോണിൽ നിന്ന് സന്ദേശം അയച്ചു കൊണ്ടിരുന്നത്. കൈക്കുഞ്ഞിനെ തോളിലിട്ടാണ് ജാനറ്റിന്റെ പിതാവിനോടൊപ്പം ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി റൈന പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജാനറ്റ് കൊല്ലപ്പെട്ട് ഇരുപത് ദിവസത്തിനു ശേഷം മെയ് മൂന്നിനാണ് റെനെ പൊലീസിൽ പരാതി നൽകുന്നത്. ജാനറ്റിനെ കാണാനില്ല എന്ന പരസ്യവും ഇയാൾ ജർമൻ പത്രങ്ങളിൽ നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ജാനറ്റിന്റെ സംസ്‌കാരം 30 ന് ഡ്യൂയിസ് ബുർഗിൽ നടക്കും. രാവിലെ 9.30 ന് സെന്റ് പീറ്റർ ദേവാലയത്തിൽ ദിവ്യബലിയോടു കൂടി ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11നാണ് സംസ്‌കാരം. ജർമൻ രീതിയിൽ ഇവന്റ് മാനേജ്‌മെന്റ് വിഭാഗമാണ് ശവസംസ്‌കാരം ഏറ്റെടുത്ത് നടത്തുന്നത്. ശവസംസ്‌കാരം നടത്തുന്ന ഇവന്റ് കമ്പനിക്കാണ് സർക്കാർ മൃതദേഹം കൈമാറിയിരിക്കുന്നത്.