- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ പഠിച്ചപ്പോൾ തുടങ്ങിയ പ്രണയം; ഏറെനാൾ ഒരുമിച്ചു കഴിഞ്ഞ ശേഷം നാട്ടിലെത്തി വിവാഹം: നർത്തകിയായ ജാനെറ്റിന്റെ കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ജാനെറ്റിന്റെ മരണം യൂറോപ്പിലെ മുഴുവൻ മലയാളികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഒരുമിച്ചു പഠിച്ചപ്പോൾ മൊട്ടിട്ട പ്രണയം വിവാഹത്തിൽ എത്തുന്നതിന് എത്രയോ വർഷം മുൻപ് അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു. നാട്ടിൽ എത്തി ഒന്നര വർഷം മുൻപ് വിവാഹം നടത്തുമ്പോൾ പോലും ആഹ്ലാദം മാത്രമായിരുന്നു അവരുടെ മുഖത്ത്. കഴിഞ്ഞ വർഷം ഏക കുഞ്ഞിന്റെ മാമോദീസയ്ക്കും നാട്ടിൽ പോയതാണ്. ഒറ്റ മകളെ പൊന്നു പോലെ വളർത്തി സായിപ്പിന്റെ ക്രൂരതയ്ക്ക് കീഴടങ്ങേണ്ടി വന്നതിന്റെ വേദനയും നിരാശയും മറക്കാതെ കഴിയുന്ന അങ്കമാലി കിഴക്കേടത്ത് തമ്പിയെയും റീത്തയെയും ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. വർഷങ്ങൾക്കുമുമ്പ് അങ്കമാലിയിൽനിന്ന് ജർമനിയിലെത്തിയ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏകമകളാണ് ജാനെറ്റ്. സ്‌കൂൾപഠനകാലം മുതൽ ഭർത്താവായ ഫെർഹോവനും ജാനെറ്റും കൂട്ടുകാരായിരുന്നു. 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം 2014 സെപ്റ്റംബർ ഏഴിന് അങ്കമാലിയിൽ വച്ചായിരുന്നു. ജാനെറ്റിനെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തു
ജാനെറ്റിന്റെ മരണം യൂറോപ്പിലെ മുഴുവൻ മലയാളികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഒരുമിച്ചു പഠിച്ചപ്പോൾ മൊട്ടിട്ട പ്രണയം വിവാഹത്തിൽ എത്തുന്നതിന് എത്രയോ വർഷം മുൻപ് അവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
നാട്ടിൽ എത്തി ഒന്നര വർഷം മുൻപ് വിവാഹം നടത്തുമ്പോൾ പോലും ആഹ്ലാദം മാത്രമായിരുന്നു അവരുടെ മുഖത്ത്. കഴിഞ്ഞ വർഷം ഏക കുഞ്ഞിന്റെ മാമോദീസയ്ക്കും നാട്ടിൽ പോയതാണ്. ഒറ്റ മകളെ പൊന്നു പോലെ വളർത്തി സായിപ്പിന്റെ ക്രൂരതയ്ക്ക് കീഴടങ്ങേണ്ടി വന്നതിന്റെ വേദനയും നിരാശയും മറക്കാതെ കഴിയുന്ന അങ്കമാലി കിഴക്കേടത്ത് തമ്പിയെയും റീത്തയെയും ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.
വർഷങ്ങൾക്കുമുമ്പ് അങ്കമാലിയിൽനിന്ന് ജർമനിയിലെത്തിയ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏകമകളാണ് ജാനെറ്റ്. സ്‌കൂൾപഠനകാലം മുതൽ ഭർത്താവായ ഫെർഹോവനും ജാനെറ്റും കൂട്ടുകാരായിരുന്നു. 15 കൊല്ലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം 2014 സെപ്റ്റംബർ ഏഴിന് അങ്കമാലിയിൽ വച്ചായിരുന്നു. ജാനെറ്റിനെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണ ത്തിലാണ് വീട്ടിന്റെ പുറകുവശത്തുള്ള തോട്ടത്തിൽ കുഴിച്ചുമൂടിയ നിലയിൽ ജാനെറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
ജർമൻകാരനായ ഭർത്താവാണ് ജാനറ്റിനെ കൊലപ്പെടുത്തിയത്. മധ്യജർമൻ നഗരമായ ഡൂയീസ്ബുർഗിന് അടുത്തുള്ള ഹോംബെർഗിലാണ് സംഭവം.നർത്തകിയായ ജാനറ്റ് ജർമനിയിലെ കലാരംഗത്ത് സജീവസാന്നിധ്യമായിരുന്ന ജാനെറ്റിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് ജർമ്മനിയിലെ മലയാളി സമൂഹം.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റെനെ ഫെർഹോവനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. റെനെയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ കൃത്യം നടത്തിയത് താനാണെന്ന് റെനെ പൊലീസിനോട് സമ്മതിച്ചു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് റെനെ പൊലീസിനെ അറിയിച്ചിരുന്നത്. ഇതിനിടയിൽ ജാനെറ്റിന്റെ മൊബൈൽ ഫോണിൽ നിന്ന് അയച്ച വാട്സാപ്പിൽ സന്ദേശങ്ങൾ പൊലീസ് കണ്ടെത്തി.
ഈമാസം മൂന്നുമുതൽ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി റെനെ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ മാസം 14 മുതൽ ജാനറ്റിനെ സമൂഹമാദ്ധ്യമങ്ങൾ വഴി അന്വേഷിച്ചു വരികയായിരുന്നു. ഈ വിവിവരം പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണു കൊലപാതകം പുറത്തായത്.
ജാനെറ്റ് എന്ന പേരിൽ ഫെർഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊല എന്ന് നടന്നുവെന്നോ എങ്ങനെ കൊലപ്പെടുത്തിനോ ഇതുവരെ വ്യക്തമായിട്ടില്ല. മരണകാരണം പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. സംഭവത്തെപ്പറ്റിയുള്ള ഊർജ്ജിതമായ അന്വേഷണത്തിന് പൊലീസ് ഒരു കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
ജാനെറ്റ് ഫെർഹോവൻ ദമ്പതികൾക്ക് ആലീസ് എന്ന് പേരുള്ള എട്ടുമാസം പ്രായമുള്ള ഒരു പെൺകുട്ടിയുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഇവർ കുടുംബസമേതം നാട്ടിലെത്തി കുട്ടിയുടെ മാമോദീസ നടത്തിയിരുന്നു