- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൺറോവിയ: ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷൻ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ, ജന്മാഷ്ടമി ഉത്സവങ്ങൾ ആഘോഷിച്ചു. ലൈബീരിയ ഗീതാശ്രമം പ്രസിഡന്റ് ലക്ഷ്മൺ ദാസ് ഭോജ്വാനി ഉദ്ഘാടനം ചെയ്തു. ജയശങ്കർ, ലവീന നന്ദ്വാനി, എ എസ് അനൂപ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. ലൈബീരിയയെ പോലെ വെല്ലുവിളികൾ നിറഞ്ഞ ഒരു രാജ്യത്തുപോലും ഭാരതീയ ജനത ഒത്തൊരുമിക്കാനും ദേശീയബോധം നിലനിർത്താനും ഇത്തരം അവസരങ്ങൾ വിനിയോഗിക്കുന്നതിലുള്ള സന്തോഷം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിപാടിയുടെ വിജയത്തിന് ഭാരതത്തിന്റെയും ലൈബീരിയയുടെയും തനതു സംസ്‌കാരം പരസ്പരം പകരാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ അഭ്യുദയകാംക്ഷികൾക്കും ലൈബീരിയൻ സർക്കാരിനും കൺവീനർ ടി അജേഷ് നന്ദി അറിയിച്ചു.
മൺറോവിയ: ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷൻ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ, ജന്മാഷ്ടമി ഉത്സവങ്ങൾ ആഘോഷിച്ചു. ലൈബീരിയ ഗീതാശ്രമം പ്രസിഡന്റ് ലക്ഷ്മൺ ദാസ് ഭോജ്വാനി ഉദ്ഘാടനം ചെയ്തു. ജയശങ്കർ, ലവീന നന്ദ്വാനി, എ എസ് അനൂപ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
ലൈബീരിയയെ പോലെ വെല്ലുവിളികൾ നിറഞ്ഞ ഒരു രാജ്യത്തുപോലും ഭാരതീയ ജനത ഒത്തൊരുമിക്കാനും ദേശീയബോധം നിലനിർത്താനും ഇത്തരം അവസരങ്ങൾ വിനിയോഗിക്കുന്നതിലുള്ള സന്തോഷം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരിപാടിയുടെ വിജയത്തിന് ഭാരതത്തിന്റെയും ലൈബീരിയയുടെയും തനതു സംസ്‌കാരം പരസ്പരം പകരാൻ വേണ്ട സഹായ സഹകരണങ്ങൾ നൽകിയ അഭ്യുദയകാംക്ഷികൾക്കും ലൈബീരിയൻ സർക്കാരിനും കൺവീനർ ടി അജേഷ് നന്ദി അറിയിച്ചു.
Next Story