- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഈ മുതലിനെ ആരെങ്കിലും കണ്ടവരുണ്ടോ? സൗമ്യ സന്തോഷിനെ അവഗണിച്ച് സ്വയം പ്രഖ്യാപിത നഴ്‌സുമാരുടെ സംരക്ഷകൻ ജാസ്മിൻ ഷാ'; യുഎൻഎ അഖിലേന്ത്യ അദ്ധ്യക്ഷന് നേരേ കടുത്ത സൈബറാക്രമണം; സൗമ്യയെ ആയുധമാക്കി നഴ്‌സിങ് മേഖലയെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് ജാസ്മിൻ ഷായുടെ മറുപടി
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളിയായ സൗമ്യ സന്തോഷ് ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ പോസ്റ്റിട്ടില്ല എന്ന പേരിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ അഖിലേന്ത്യ അദ്ധ്യക്ഷൻ ജാസ്മിൻ ഷായ്ക്ക് നേരേ രൂക്ഷമായ സൈബറാക്രമണം. യുഎൻഎയെയും, തന്നെ വ്യക്തിപരമായും അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റുകൾക്ക് ജാസ്മിൻ ഷാ മറുപടി പറഞ്ഞു. യുഎൻഎ അഖിലേന്ത്യ അദ്ധ്യക്ഷനെ ലാക്കാക്കിയുള്ള ഒരുപോസ്റ്റ് ഇങ്ങനെയായിരുന്നു: ' ഈ മൊതലിനെ ആരെങ്കിലും കണ്ടവരുണ്ടോ..ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനെ അവഗണിച്ച് സ്വയം പ്രഖ്യാപിത നഴ്‌സുമാരുടെ സംരക്ഷകൻ ജാസ്മിൻ ഷാ'
സൗമ്യയെ ഇത്തരക്കാർ ആയുധമാക്കുന്നത് വർഗ്ഗീയ വാദികളായ ചിലർ ഇതിനെ സുവർണ്ണാവസരമായി കണ്ട് നഴ്‌സിങ് മേഖലയിൽ എങ്ങിനെ വർഗ്ഗീയ വത്കരിക്കാം എന്നതാണെന്ന് ജാസ്മിൻ ഷാ തന്റെ മറുപടി പോസ്റ്റിൽ പറഞ്ഞു. സൗമ്യക്ക് വേണ്ടി താനിട്ട പോസ്റ്റിന്റെ ലിങ്കും അദ്ദേഹം ഷെയർ ചെയ്തു.
വർഗീയ കോമരങ്ങളോട് ഒരു വാക്ക്...
കഴിഞ്ഞ ദിവസം ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മരണം ചില തീവ്ര മത ഗ്രൂപ്പുകൾ യുഎൻഎക്കെതിരായും വ്യക്തിപരമായി എന്നെയും അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റുകൾ ഇറക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
സ്വയം പ്രഖ്യാപിത ആൾ ദൈവങ്ങൾ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇവരെന്നെ വിശേഷിപ്പിക്കുന്നത് സ്വയം പ്രഖ്യാപിത നഴ്‌സുമാരുടെ രക്ഷകൻ എന്നാണ്. എന്തായാലും ഞാൻ എവിടെയും ഇന്ന് വരെ പറയാത്ത വാക്ക് നിങ്ങളുടെ ഭാവനയിലെങ്കിലും അത്തരത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞെങ്കിൽ എന്റെ 10 വർഷത്തെ സംഘടനാ പ്രവർത്തനം വിജയിക്കപ്പെട്ടിരിക്കുന്നു എന്നാണ് കരുതുന്നത്.
സർക്കാറുകളേക്കാൾ മുകളിലായിട്ടാണ് ഇവരെന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ഈ വർഗീയവാദികളുടെ പോസ്റ്റിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. സൗമ്യയെ ഇത്തരക്കാർ ആയുധമാക്കുന്നത് വർഗ്ഗീയ വാദികളായ ചിലർ ഇതിനെ സുവർണ്ണാവസരമായി കണ്ട് നഴ്‌സിങ് മേഖലയിൽ എങ്ങിനെ വർഗ്ഗീയ വത്കരിക്കാം എന്നതാണ്.
എന്നാൽ നേഴ്‌സിങ് മേഖലയോ, യുഎൻഎയോ ഇത്തരം ചൊറിടാക്കൾക്ക് യാതൊരു മൂല്യവും കൊടുക്കുന്നില്ല. 100 കണക്കിന് നഴ്‌സിങ് സഹോദരീ-സഹോദരന്മാർ ഈ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു. നിരവധി നേഴ്‌സുമാർ ജോലിക്കിടയിൽ നിന്നും കോവിഡ് ബാധിച്ച് ജീവന് വേണ്ടി പോരടിക്കുന്നു. ഇതൊന്നും വർഗീയ കോമാളികൾക്ക് പ്രശ്‌നമല്ല.
സൗമ്യയുടെ പേരിൽ ഈ വ്യാജ കണ്ണീർ ഒഴുക്കുന്ന വർഗ്ഗീയവാദികൾ എന്താണ് നഴ്‌സിങ് സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ളത്. പിന്നെ അനീതി കണ്ടാൽ ഇടപെടും അതൊന്നും നിന്റെയൊക്കെ നാല് അധിക്ഷേപ പോസ്റ്റ് കണ്ടാൽ മാറുന്നതല്ലെന്ന് മനസ്സിലാക്കിയാൽ മതി.
പിന്നെ തല്ലും, കൊല്ലും എന്നൊക്കെ ഭീഷണി പോസ്റ്റിടുന്ന നിക്കറുമുള്ളികളോട്, നേരിട്ട് വന്ന് മുഖാമുഖം വന്ന് പറഞ്ഞ് നോക്ക്, അപ്പൊ കാണാം ധീരത.
ഒരു വർഗീയ വാദികളുടെയും പിന്തുണ കൊണ്ട് വളർന്നവരല്ല ഞങ്ങൾ, പിതൃശൂന്യ ഐഡികളിൽ വന്നുമല്ല മറുപടി പറയുക. നട്ടെല്ല് ഉയർത്തി എതിർക്കുക തന്നെ ചെയ്യും.പിന്നെ എന്റെ വീടും, നാടും അന്വോഷിക്കുന്നവരോട് മലപ്പുറം ജില്ലയിലെ താനൂരിലെ ജനതാ ആശുപത്രിയിൽ രാവിലെ 8 മുതൽ വൈകീട്ട് 8 വരെ അവിടെയും, ശേഷം അവിടെ നിന്ന് കുറച്ച് അകലെ വെട്ടത്ത് വീട്ടിലുമുണ്ടാകും.ശനി, ഞായർ ദിനങ്ങളിൽ ത്രിശൂരിലുമുണ്ടാകും.അവിടേക്ക് വാ... നല്ല മട്ടൻ ബിരിയാണി കഴിച്ച് സ്‌നേഹത്തോടെ തിരിച്ചു പോകാം...
ഇനി സൗമ്യക്ക് വേണ്ടി പോസ്റ്റിട്ടില്ല, സൗമ്യയെ യുഎൻഎ മറന്നു, അവഗണിച്ചു എന്നൊക്കെ പറയുന്ന നിഷ്‌ക്കുകൾക്ക് ഞാനിട്ട പോസ്റ്റിന്റെ ലിങ്ക് കൂടി തരാം...https://m.facebook.com/story.php?story_fbid=4499782963368457&id=1403247996355318
മറുനാടന് മലയാളി ബ്യൂറോ