- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ജസ്നയെ ബംഗളൂരുവിൽ കണ്ടെന്ന വാർത്തയ്ക്ക് സ്ഥിരീകരണമില്ല; പൊലീസിനെ വിളിച്ച് അറിയിച്ചത് 85 വയസുള്ള പാതിരി; നിംഹാസിൽ ചികിൽസ തേടിയെന്ന വാദവും നിഷേധിച്ച് പൊലീസ്; ആന്റോ ആന്റണിയുടെ ഉറപ്പിൽ വാർത്ത നൽകിയ പത്രങ്ങൾ വെട്ടിൽ; ഭാവനാ സൃഷ്ടികളിൽ ജസ്നയെ കണ്ടവർ നിരവധി
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് 47 തികയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ ജസ്നയെ കണ്ടുവെന്ന് പറഞ്ഞ പൊലീസിന് ഫോൺകോളുകളുടെ പ്രവാഹം. സോഷ്യൽ മീഡിയ വഴിയും ജസ്നയെന്ന് പ്രചരിപ്പിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നു. അതിനിടെ ഇന്നലെ രാത്രി ബംഗളൂരുവിൽ ജസ്നയെ കണ്ടുവെന്ന് മാധ്യമങ്ങൾ സ്ഥിരീകരിച്ചു. കർണാടക മടവാളിലുള്ള ആശ്രയ ഭവനിൽ ജസ്ന എത്തിയിരുന്നുവെന്നും വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിൽസ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് പോയെന്നുമാണ് വാർത്ത പരന്നത്. ഇത് മാധ്യമങ്ങൾക്ക് നൽകിയതാകട്ടെ ആന്റോ ആന്റണി എംപിയും. എംപി നൽകിയതല്ലേ തെറ്റാൻ യാതൊരു വഴിയുമില്ലെന്ന് ഉറപ്പിച്ച് മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ, സംഗതി തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. ആന്റോ ആന്റണി എംപി വിവരമറിയുന്നത് രാത്രി 11 മണിയോടെയാണ്. അപ്പോൾ തന്നെ മാധ്യമങ്ങളെ വിവരമറിയിക്കുകയാണ് അദ
പത്തനംതിട്ട: വെച്ചൂച്ചിറ കൊല്ലമുള മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് 47 തികയുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ ജസ്നയെ കണ്ടുവെന്ന് പറഞ്ഞ പൊലീസിന് ഫോൺകോളുകളുടെ പ്രവാഹം. സോഷ്യൽ മീഡിയ വഴിയും ജസ്നയെന്ന് പ്രചരിപ്പിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നു. അതിനിടെ ഇന്നലെ രാത്രി ബംഗളൂരുവിൽ ജസ്നയെ കണ്ടുവെന്ന് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
കർണാടക മടവാളിലുള്ള ആശ്രയ ഭവനിൽ ജസ്ന എത്തിയിരുന്നുവെന്നും വാഹനാപകടത്തിൽ പരുക്കേറ്റ് നിംഹാൻസ് ആശുപത്രിയിൽ ചികിൽസ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്ക് പോയെന്നുമാണ് വാർത്ത പരന്നത്. ഇത് മാധ്യമങ്ങൾക്ക് നൽകിയതാകട്ടെ ആന്റോ ആന്റണി എംപിയും. എംപി നൽകിയതല്ലേ തെറ്റാൻ യാതൊരു വഴിയുമില്ലെന്ന് ഉറപ്പിച്ച് മാധ്യമങ്ങൾ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ, സംഗതി തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. ആന്റോ ആന്റണി എംപി വിവരമറിയുന്നത് രാത്രി 11 മണിയോടെയാണ്. അപ്പോൾ തന്നെ മാധ്യമങ്ങളെ വിവരമറിയിക്കുകയാണ് അദ്ദേഹം ചെയ്തത്.
എന്നാൽ പൊലീസ് അതിനും മൂന്നു മണിക്കൂർ മുൻപ് വിവരം അറിഞ്ഞിരുന്നു. ബംഗളൂരു ആശ്രയ ഭവനിലെ അന്തേവാസിയായ 85 വയസുള്ള പാതിരി മുണ്ടക്കയത്തുള്ള തന്റെ ബന്ധുവിനെ വിളിച്ചാണ് ജസ്നയും കാമുകനും ഇവിടെ എത്തിയത് എന്ന് പറഞ്ഞത്. വിവരം ലഭിച്ച ബന്ധു ഉടൻ തന്നെ അത് പത്തനംതിട്ട ഡിവൈഎസ്‌പി എസ് റഫീക്കിന് കൈമാറുകയായിരുന്നു. ഇതു സംബന്ധിച്ച് എന്ത് വിവരം ലഭിച്ചാലും അന്വേഷിക്കണമെന്ന് നിർദ്ദേശമുള്ളതിനാൽ അപ്പോൾ തന്നെ വടശേരിക്കര ഇൻസ്പെക്ടർ ഷാജിയും പെരുനാട് എസ്ഐയും അടങ്ങുന്ന സംഥം ബംഗളൂരുവിലേക്ക് തിരിച്ചു.
ഇന്ന് രാവിലെ അവർ ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. വിവരം നൽകിയ പുരോഹിതന്റെ വാക്കുകൾ തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. താൻ ജസ്നയാണെന്നും മുക്കൂട്ടുതറയാണ് വീടെന്നും പെൺകുട്ടി തന്നോട് പറഞ്ഞുവെന്നാണ് പുരോഹിതന്റെ വിശദീകരണം. ഇതു തന്നെ തെറ്റാണെന്ന് പൊലീസ് പറയുന്നു. വീടു വിട്ട് ഒളിച്ചോടി പലായനം തുടരുന്ന ഒരാൾ ഒരിക്കലും തന്റെ ഐഡന്റിറ്റി മറ്റാരോടും വെളിപ്പെടുത്തില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മാത്രവുമല്ല, പ്രായം ചെന്ന പാതിരിക്ക് കണ്ടയാൾ മാറിപ്പോയതാകാനാണ് സാധ്യത. നിംഹാൻസ് ആശുപത്രി ബുദ്ധിമാന്ദ്യമുള്ളവരെയും മനോരോഗികളെയും ചികിൽസിക്കുന്ന ഇടമാണ്. പരുക്കേറ്റ രോഗികൾ ഇവിടേക്ക് എത്താറില്ലെന്നും പൊലീസ് പറയുന്നു. എന്തായാലും ബംഗളൂരുവിൽ കണ്ടത് ജസ്നയല്ലെന്ന് പൊലീസ് ഉറപ്പിച്ചു കഴിഞ്ഞു.
ഇത്തരം നിരവധി വ്യാജസൂചനകൾ ദിവസേന തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്ത് ടെക്നോപാർക്കിന് സമീപം നിന്ന് ഒരു പെൺകുട്ടി ലിഫ്ട് ചോദിച്ച് തന്റെ ബൈക്കിന് പിന്നിൽ കയറിയെന്നും അതു ജസ്നയാണെന്നും ഒരു യുവാവ് പൊലീസ് വിവരം അറിയിച്ചിരുന്നു. പൊലീസ് അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ജസ്നയുമായി രൂപസാമ്യമുള്ള മറ്റൊരു കുട്ടിയെയാണ്. തിരുവല്ലയിൽ ഒരു വിവാഹ ചടങ്ങിൽ ഒരു ചെറുപ്പക്കാരനുമൊത്ത് സദ്യ കഴിക്കുന്ന പെൺകുട്ടി ജസ്നയാണെന്ന് പറഞ്ഞ് ഫേസ് ബുക്കിൽ പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. ഇവിടെയും രൂപസാദൃശ്യമാണ് വില്ലനായിരിക്കുന്നത്.
അത് ജസ്നയല്ലെന്ന് വീട്ടുകാർ നിഷേധിച്ചു. അതേ സമയം, ജസ്നയ്ക്ക് കാമുകനില്ല എന്നുള്ള വീട്ടുകാരുടെ അവകാശവാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കയത്ത് ഉള്ള ജസ്നയുടെ ബന്ധുവീടിന്റെ അടുത്തുള്ള ഒരു യുവാവുമായി ജസ്നയ്ക്ക് അടുപ്പം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കോളജിൽ പെൺകുട്ടിയുടെ സഹപാഠിയാണ് യുവാവ്. എന്നാൽ ഈ വിവരം അറിഞ്ഞ ജസ്നയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയതോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി. ഇയാളിപ്പോൾ നാട്ടിലുണ്ട് താനും.
ജസ്ന ഉപയോഗിച്ചിരുന്നത് കീപാഡുള്ള പഴയ മോഡൽ ഫോൺ ആണ്. ഇതു കാരണം വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ബുദ്ധിമുട്ടുന്നുണ്ട്. പഴയ ഫോണിൽ നിന്ന് ജസ്ന അയച്ച ചില മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് ഡീകോഡ് ചെയ്ത് എടുത്താൽ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.