- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജവാദ്' ചുഴലിക്കാറ്റ് വരുന്നു; ആന്ധ്രാ-ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്; കേരളത്തിന് ഭീഷണിയാകില്ലെന്ന് പ്രാഥമിക റിപ്പോർട്ട്
ചെന്നൈ: ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അടുത്ത 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.
സംസ്ഥാനത്ത് എവിടെയും ഇന്നോ ഇനിയുള്ള ദിവസങ്ങളിലോ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കമെന്നും മഴ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. തെക്ക് കിഴക്കൻ അറബികടലിൽ ചക്രവതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.
മധ്യ കിഴക്കൻ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുന മർദ്ദം രൂപപ്പെപെട്ടെക്കും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ