- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ മുതൽ ജവാസാത്ത് രേഖകൾ പോസ്റ്റൽ മുഖേന മാത്രം; 48 മണിക്കൂറിനുള്ളിൽ സേവനം ഉറപ്പാക്കി വാസിൽ
റിയാദ്: സൗദി പാസ്‌പോർട്ട് ഓഫീസ് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി മുതൽ പാസ്‌പോർട്ട് ഓഫീസ് (ജവാസാത്ത്) രേഖകൾ പോസ്റ്റിന്റെ വാസിൽ മുഖേനയായിരിക്കും ലഭ്യമാകുക. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞദിവസം പാസ്‌പോർട്ട് വിഭാഗം മേധാവി വെളിപ്പെടുത്തി. സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ
റിയാദ്: സൗദി പാസ്‌പോർട്ട് ഓഫീസ് സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇനി മുതൽ പാസ്‌പോർട്ട് ഓഫീസ് (ജവാസാത്ത്) രേഖകൾ പോസ്റ്റിന്റെ വാസിൽ മുഖേനയായിരിക്കും ലഭ്യമാകുക. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞദിവസം പാസ്‌പോർട്ട് വിഭാഗം മേധാവി വെളിപ്പെടുത്തി. സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ സേവനമെന്നാണ് മേധാവി വ്യക്തമാക്കുന്നത്.
പാസ്‌പോർട്ട് ഓഫീസിൽ നേരിട്ടെത്തി രേഖകൾ സ്വീകരിക്കുന്ന സംവിധാനത്തിനു പകരമാണ് സൗദി പോസ്റ്റിന്റെ വാസിൽ സേവനം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തുന്നത്. വിദേശികളുടെ തിരിച്ചറിയൽ രേഖയായ മുഖീം (പഴയ ഇഖാമ) ഉൾപ്പെടെയുള്ള രേഖകൾ ഇനി പോസ്റ്റൽ ആയിട്ടായിരിക്കും ഉടമസ്ഥർക്ക് ലഭിക്കുക. അതേസമയം ഈ രേഖകൾ പോസ്റ്റൽ ആയി ലഭിക്കാൻ വെറും 48 മണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂ.
സൗദി പോസ്റ്റൽ വകുപ്പിൽ നിന്നും തിരിച്ചറിയൽ രേഖ നഷ്ടപ്പെടുകയോ, താമസിക്കുകയോ ചെയ്യുന്നതിനു പോസ്റ്റൽ വകുപ്പ് തന്നെയായിരിക്കും ഉത്തരവാദി. ജവാസാത്തിന്റെ ഔദ്യോഗിക രേഖകൾ ഉടമസ്ഥർക്കു എത്തിച്ചു കൊടുക്കുന്ന പദ്ദതി ആരംഭിച്ചതു മുതൽ ഇതുവവരെ 166000 രേഖകൾ ഉടമസ്ഥരുടെ കൈകളിൽ എത്തിച്ചു. എന്നാൽ ഇതുവരെ ഒന്നും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 48 മണിക്കൂറിനകം ജവാസാത്ത് ഉടമസ്ഥന് രേഖകൾ എത്തിച്ചു നൽകും.
വാസിൽ പദ്ധതി നിലവിലാകുന്നതോടെ സ്‌പോൺസർമാരായ സ്വദേശികളും കമ്പനി പ്രതിനിധികളും ജവാസാത്തിലെത്തി വിദേശികളുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ നേരിട്ട് കൈപ്പറ്റുന്നത് നിർത്തലാക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 16 മുതൽ കമ്പനി പ്രതിനിധികൾക്ക് പാസ്‌പോർട്ട് ഓഫീസിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.