- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിലെത്തിയ ജയാ ബച്ചന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകന് നേരെ കൈവച്ച് താരം; പൂജയ്ക്കിടെ സെൽഫിയെടുത്തതിന് പൂജാരിയെ ശകാരിച്ച താരം വീണ്ടും വിവാദത്തിൽ; വീഡിയോ കാണാം
ജയാ ബച്ചന്റെ മുൻകോപവും ദേഷ്യവും ബോളിവുഡിൽ പരസ്യമാണ്. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവത്തിന്റെ പേരിൽ ജയ ഇതിനും മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.കുറച്ച് ദിവസം മുമ്പ് ഹേമാമാലിനിയുടെ മകൾ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെൽഫിയെടുക്കാൻ വന്ന പൂജാരിയേ ജയ ശകാരിച്ചത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. നിങ്ങളാദ്യം പൂജയിൽ ശ്രദ്ധിക്കു, സെൽഫി പിന്നെയെ ടുക്കാമെന്നാണ് അവർ കടുപ്പിച്ചു പറഞ്ഞത്. ഇപ്പോഴിതാ ഫോ്േട്ടായെടുക്കാൻ ശ്രമിച്ച ആരാധകനെ താരം തല്ലുന്ന വീഡിയോയാണ് വൈറലാകുന്നത്. വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിൽ നിന്നിറങ്ങി കാറിനടുത്തേയ്ക്ക് ജയ നീങ്ങിയപ്പോൾ ഫോട്ടോ എടുത്തു കൊണ്ടിരുന്ന ആരാധകൻ കാറിനുൾ ഭാഗവും വീഡിയോയിൽ പകർത്താൻ നോക്കി ഇതാണ് ജയയെ ചൊടിപ്പിച്ചത്. കൈ കൊണ്ട് തട്ടി, ഡോൺഡ് ഡു ദിസ് സ്റ്റുപ്പിഡ് എന്ന് പറയുകയും ചെയ്തു ജയ. വീഡിയോ പ്രചരിച്ചതോടെ ജയയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്. വിനായക ചതുർത്ഥിയോടനുബന്ധിച്ച് മുംബൈ ശ്രീ മങ്കേശ്വർ ക്ഷേതത്ത
ജയാ ബച്ചന്റെ മുൻകോപവും ദേഷ്യവും ബോളിവുഡിൽ പരസ്യമാണ്. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവത്തിന്റെ പേരിൽ ജയ ഇതിനും മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്.കുറച്ച് ദിവസം മുമ്പ് ഹേമാമാലിനിയുടെ മകൾ ഇഷാ ഡിയോളിന്റെ ബേബി ഷവറിനിടെ പൂജ ശ്രദ്ധിക്കാതെ സെൽഫിയെടുക്കാൻ വന്ന പൂജാരിയേ ജയ ശകാരിച്ചത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. നിങ്ങളാദ്യം പൂജയിൽ ശ്രദ്ധിക്കു, സെൽഫി പിന്നെയെ ടുക്കാമെന്നാണ് അവർ കടുപ്പിച്ചു പറഞ്ഞത്. ഇപ്പോഴിതാ ഫോ്േട്ടായെടുക്കാൻ ശ്രമിച്ച ആരാധകനെ താരം തല്ലുന്ന വീഡിയോയാണ് വൈറലാകുന്നത്.
വിനായക ചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിൽ നിന്നിറങ്ങി കാറിനടുത്തേയ്ക്ക് ജയ നീങ്ങിയപ്പോൾ ഫോട്ടോ എടുത്തു കൊണ്ടിരുന്ന ആരാധകൻ കാറിനുൾ ഭാഗവും വീഡിയോയിൽ പകർത്താൻ നോക്കി ഇതാണ് ജയയെ ചൊടിപ്പിച്ചത്. കൈ കൊണ്ട് തട്ടി, ഡോൺഡ് ഡു ദിസ് സ്റ്റുപ്പിഡ് എന്ന് പറയുകയും ചെയ്തു ജയ. വീഡിയോ പ്രചരിച്ചതോടെ ജയയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് മുംബൈ ശ്രീ മങ്കേശ്വർ ക്ഷേതത്തിലെത്തിയതായിരുന്നു ജയ. ശാരീരികമായി ജയ വളരെ ക്ഷീണിതയായിരുന്നെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്. വളരെ പതുക്കെ സഹായിയുടെ കയ്യിൽ പിടിച്ചാണ് പലപ്പോഴുമവർ ക്ഷേത്രത്തിന് ചുറ്റും നടന്നത്. ഇതും മാനിക്കാതെയാണ് മൊബൈലുകളുമായി അവരെ വളഞ്ഞത്.