- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുടമകൾക്കും കുടിയന്മാർക്കും തമിഴ്നാട്ടിലും കഷ്ടകാലം; ആയരത്തിലധികം മദ്യഷാപ്പുകൾ ജയലളിത പൂട്ടുന്നു; പണി കിട്ടുക മലയാളി മുതലാളിമാർക്ക് തന്നെ; പുരട്ച്ചി തലൈവിയുടെ മനസ്സ് സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കോ?
കോഴിക്കോട്: കേരളത്തിൽ മദ്യനിരോധനം വന്നതോടെ തമിഴ്‌നാട്ടിലേക്ക് ബാറുകൾ പറിച്ചുനട്ടവർ ഇതാ കുടുങ്ങാൻപോവുന്നു. മദ്യനിരോധന സമരത്തിന് വൻ പിന്തുണ ലഭിച്ചതോടെ തമിഴ്‌നാട്ടിലെ ആയിരത്തോളം മദ്യഷോപ്പുകൾ പൂട്ടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി ജയലളിത. മദ്യഷോപ്പുകളുടെ പ്രവർത്തന സമയം കുറക്കുന്ന കാര്യവും പരിഗണയിലുണ്ട്. ബാറുകൾക്ക് പുറമെ എതാ
കോഴിക്കോട്: കേരളത്തിൽ മദ്യനിരോധനം വന്നതോടെ തമിഴ്‌നാട്ടിലേക്ക് ബാറുകൾ പറിച്ചുനട്ടവർ ഇതാ കുടുങ്ങാൻപോവുന്നു. മദ്യനിരോധന സമരത്തിന് വൻ പിന്തുണ ലഭിച്ചതോടെ തമിഴ്‌നാട്ടിലെ ആയിരത്തോളം മദ്യഷോപ്പുകൾ പൂട്ടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി ജയലളിത. മദ്യഷോപ്പുകളുടെ പ്രവർത്തന സമയം കുറക്കുന്ന കാര്യവും പരിഗണയിലുണ്ട്. ബാറുകൾക്ക് പുറമെ എതാണ്ട് 7000ത്തോളം ചെറുകിട മദ്യഷാപ്പുകൾ തമിഴകത്തുണ്ട്.
വിൽപ്പനയും മദ്യപാനവുമൊക്കെ ഇവിടെനിന്ന് തന്നെ നിർവഹിക്കാവുന്ന ചെറുകിട ബാറുകളാണിവ. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കോളനികൾ എന്നിവക്ക് സമീപമുള്ള ആയിരത്തോളം മദ്യഷാപ്പുകൾ അടച്ചുപൂട്ടാനാണ് സർക്കാർ നീക്കം. ജനകീയ സമരം നടന്നുവരുന്ന ഷാപ്പുകളുടെ ലിസ്റ്റും സംസ്ഥാന എക്‌സൈസ് വകുപ്പ് തയ്യാറാക്കി വരികയാണ്്. കേരളത്തിൽ ബാർവ്യവസായം പ്രതിസന്ധിയിലായതോടെ പ്രമുഖരായ അബ്ക്കാരികൾ മാഹിയിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് കുടിയേറിയത്. തമിഴകത്തെ ചില്ലറ മദ്യഷാപ്പുകളുടെ ലൈസൻസാണ് ഇവർ ബിനാമിപേരുകളിൽ വാങ്ങിക്കൂട്ടിയത്. കേരളത്തിലെ അവസ്ഥ മുതലെടുക്കാനെന്നോണം അതിർത്തിയിലടക്കും ഇത്തരം പുതിയ ഷൊപ്പുകൾ തമിഴ്‌നാട് വ്യാപകമായി അനുവദിച്ചിരുന്നു.
എന്നാൽ ആയിരം ഷാപ്പുകൾ നിരോധിക്കപ്പെടുമ്പോൾ ആദ്യം തെറിക്കുക മലയാളികളുടേതാണെന്നും ചൂണ്ടിക്കാക്കപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ മദ്യവ്യവസായികളും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ട്മൂലം അവരെ പരവമാധി സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുക്കുക. സേലത്ത് മദ്യവിരുദ്ധ സമരസമിതിയുടെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവം ഗൗരവത്തോടെയാണ് തമിഴ്‌നാട് സർക്കാർ വിലയിരുത്തുന്നത്. ഇക്കാര്യങ്ങൾ പ്രതിപക്ഷം മുതലെടുക്കുമെന്ന ഭയത്താലാണ് ജയലളിത തർക്കമുള്ള മദ്യവിൽപ്പനകേന്ദ്രങ്ങൾ പൂട്ടാമെന്ന നിലപാടിൽ എത്തിയത്. എന്നാൽ സ്ത്രീകളുടെ പിന്തുണ കൂടതലായി ആർജ്ജിക്കുകയെന്നതും ലക്ഷ്യമാണ്. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സമ്പൂർണ്ണ മദ്യനിരോധനവും ജയലളിതയുടെ മനസ്സിലുണ്ട്.
കഴിഞ്ഞ നാലുദിവസത്തിനിടെ അറുപതോളം ബാറുകൾക്ക്‌നേരെ ആക്രമണം ഉണ്ടായത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. സേലത്ത് പ്രക്ഷോഭത്തെ തുടർന്നുണ്ടായ ബോംബേറിലാണ് ഒരു ഷാപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടത്. കേരളത്തിൽ മദ്യ നിരോധനം ഉണ്ടായതാണ് കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയതെന്നാണ് തമിഴ്‌നാട് മദ്യ നിരോധന സമിതിക്കാരും ആരോപിക്കുന്നു. കേരളത്തിൽനിന്ന് കുടിക്കാനത്തെുന്നവരും, മദ്യകച്ചവടക്കാരും ഇവിടുത്തെ സ്വസ്ഥത തകർക്കുകയാണെന്നും ഇവർ പറയുന്നു. എന്നാൽ ചെറുകിട വൈൻഷാപ്പുകളെയല്ലായെ വൻകിടബാറുകളെ തൊട്ടുകളിക്കാൻ ജയലളിതയും തയാറല്ല.
ഇവക്ക് യാതൊരു നിയന്ത്രണവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ നിലനിൽക്കുന്ന ബിയർ വൈൻ പാർലറുകളുടെ സ്ഥിയും ദയനീയമാണ്. സീസൺ മാറിയയോടെ ബിയർ കെട്ടിക്കിടക്കയാണ്. ഇതോടെ മിക്ക ബാറുകളിലും ജീവനക്കാരെ കുറച്ചുകഴിഞ്ഞു. കേരളത്തിലെ 22 ബിവറേജസ് ഗോഡൗണുകളിലും ബിയർ കെയ്‌സുകൾ കെട്ടിക്കിടക്കയാണ്. എപ്രിൽ-മെയ് മാസങ്ങളിൽ ഒരു ഗോഡൗണിൽനിന്ന് ശരാശരി അയ്യായിരംവരെ കെയസുകൾ പോവുമ്പോൾ ഇപ്പോഴത് ആയിരമായി കുറഞ്ഞെന്ന് ജീവനക്കാർ പറയുന്നു.