ബംഗളൂരു: കർണാടകയിലെ ജയനഗർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബി എൻ വിജയകുമാർ(59) അന്തരിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്നലെ നടന്ന പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലർച്ചെ മരണം സംഭവിച്ചു.

സിവിൽ എൻജിനിയറിങ് ബിരുദധാരിയായിരുന്നു വിജയകുമാർ. 1990ൽ ബിജെപിയിൽ ചേർന്നു. ജയനഗർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം റണ്ടു തവണയാണ് വിജയം നേടി നിയമസഭയിലെത്തിയത്. പാർട്ടിയുടെ ബംഗളൂരു സിറ്റി ജനറൽ സെക്രട്ടറി പദവിയും 12 വർഷത്തോളം അദ്ദേഹം വഹിച്ചിരുന്നു.

മെയ് 12നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.