കൊച്ചി: ഡിവൈഎഫ് ഐ നേതാവ് എം സ്വരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനു ഇനി മറുപടി പറയുന്നില്ലെന്നു അഡ്വക്കേറ്റ് എം ജയശങ്കർ മറുനാടനോട് പറഞ്ഞു. പണ്ട് വി എസ് പറഞ്ഞതുപോലെ കുരങ്ങന്മാർക്ക് മറുപടിയില്ലെന്നും സ്വരാജിനെ കുറിച്ച് പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാവുന്നതാണ്. സ്വരാജിന് ധൈര്യമുണ്ടെങ്കിൽ പിണറായിയുടെ മാത്രം ചിത്രം  ഫ്ലക്സിൽ വച്ച്‌  വോട്ട് തേടട്ടേ. ഞങ്ങളൊക്കെ ഇവിടെതന്നെയുണ്ട് സ്വരാജിന് തൃപ്പുണ്ണിത്തുറയിലേക്ക് സ്വാഗതമെന്നും അഡ്വക്കേറ്റ് ജയശങ്കർ മറുനാടനോട് പറഞ്ഞു.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് തൃപ്പുണ്ണിത്തുറയിൽ മത്സരിക്കാനെത്തുന്നുവെന്ന വാർത്ത വന്നതോടെയാണ് അഡ്വക്കേറ്റ് എം ജയശങ്കർ സ്വരാജിനെതിരെ ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. സഖാവ് വി എസ്. അച്ചുതാനന്ദൻ വർഗ വഞ്ചകനും ഒറ്റുകാരനാമെന്നും വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നല്കണമെന്നും തിരുനന്തപുരം സമ്മേളനത്തിൽ പ്രസംഗിച്ച് പിണറായി പക്ഷക്കാരുടെ കയ്യടി വാങ്ങിയ യുവവിപ്ലവകാരി ഇതാ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ജനവിധി തേടുന്നു. പോസ്റ്ററിലും ഫ്‌ലക്‌സിലും സ്ഥാനാർത്ഥിക്കൊപ്പം ഒറ്റുകാരന്റെ പടം അച്ചടിക്കരുത്. പകരം മുണ്ടുടുത്ത മുസ്സോളിനിയുടെ പുഞ്ചിരിക്കുന്ന ചിത്രം മതി. പാർട്ടിക്കാർ തന്നെ ക്യാപിറ്റൽ പണിഷ്‌മെന്റ് വിധിച്ച് നടപ്പാക്കും എന്നായിരുന്നു ജയശങ്കറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.

എന്നാൽ ജയശങ്കറിന്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്നും അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നത് തന്നെയാണിതൊക്കെയെന്നും സ്വരാജ് ഫെയിസ്ബുക്കിലൂടെ മറുപടി നൽകിയിരുന്നു. സിപിഐ യുടെ 'നേതാവാണെന്നു പറയുന്ന ജയശങ്കർ എങ്ങിനെയാണ് ആർ എസ് എസിന്റെ ചടങ്ങിൽ പങ്കെടുക്കുകയെന്നും അവരുടെ കൊടിയും പിടിച്ച് 'ശോഭായാത്രയിൽ ' പങ്കെടുക്കാനാവുന്നതെന്നും സ്വരാജ് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. വിഎസിനോട് തനിക്കുള്ള ബഹുമാനം ജയശങ്കറിനെ ബോധിപ്പിക്കേണ്ടകാര്യം തനിക്കില്ലെന്നും സ്വരാജ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

ശ്രീ.വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ഉപദേശകനാവാൻ കഴിയുന്നതെഹ്ങനെയാണെന്നും? രാവിലെ സിപിഐ നേതാവായും, ഉച്ചക്ക് ആർ.എസ് എസ് സ്വയം സേവകനായും വൈകിട്ട് ബി ഡി ജെ എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താൻ ശ്രമിക്കുമോ? അതിനു സാധിച്ചാൽ, എത്രമാത്രം അപഹാസ്യനായാണ് താങ്കൾ അസംബന്ധ നാടകമാടുന്നതെന്ന് മനസിലാവും.

നൈമിഷികമായ ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും സത്യസന്ധവും ആത്മാർത്ഥവുമായ ഒരു നിലപാടു സ്വീകരിക്കാൻ താങ്കൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാൻ ആശിച്ചു പോകുന്നുവെന്നും സ്വരാജ് പോസ്റ്റിലൂടെ ജയശങ്കറിനോട് ചോദിക്കുന്നു. രൂക്ഷമായ രീതിയിലുള്ള സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായതോടെയാണ് സ്വരാജ് മറുപടി നൽകിയത്. 

പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്നേഹപൂർവ്വം.....എം. സ്വരാജ്.താങ്കൾ ഒരു ഓൺലൈൻ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറ...

Posted by M Swaraj on Tuesday, March 29, 2016

 

 

സഖാവ് വി എസ്. അച്ചുതാനന്ദൻ വർഗ വഞ്ചകനും ഒറ്റുകാരനും ആണെന്നും ടിയാന് ക്യാപിറ്റൽ പണിഷ്മെന്റ് നല്കണമെന്നും ആലപ്പുഴ സമ്മേളനത...

Posted by Advocate A Jayasankar on Monday, March 28, 2016