- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു പരിഷത്ത് പൊളിക്കാൻ താൻ ഒന്നും ചെയ്തിട്ടില്ല; യുകെയിൽ വരരുതെന്ന് പറഞ്ഞ് താൻ അയച്ച മെയിൽ ഉണ്ടെങ്കിൽ പുറത്തുവിടൂ: ഡോ. എൻ ഗോപാലകൃഷ്ണന് മറുപടിയുമായി ജയപ്രകാശ് പണിക്കർ
ലണ്ടൻ: ലണ്ടനിലെ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ നടക്കാനിരുന്ന പ്രഥമ ഹിന്ദു പരിഷത്ത് പൊളിച്ചു എന്നു ആരോപണം നേരിട്ട യുകെ മലയാളി ജയപ്രകാശ് പണിക്കർ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. ഇന്നലെ നടക്കേണ്ടിയിരുന്ന പരിഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ശശികല ടീച്ചറുടെ വിസ ബ്രിട്ടൻ നിഷേധിക്കുന്ന തരത്തിൽ നിരവ
ലണ്ടൻ: ലണ്ടനിലെ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ നടക്കാനിരുന്ന പ്രഥമ ഹിന്ദു പരിഷത്ത് പൊളിച്ചു എന്നു ആരോപണം നേരിട്ട യുകെ മലയാളി ജയപ്രകാശ് പണിക്കർ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. ഇന്നലെ നടക്കേണ്ടിയിരുന്ന പരിഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ശശികല ടീച്ചറുടെ വിസ ബ്രിട്ടൻ നിഷേധിക്കുന്ന തരത്തിൽ നിരവധി പരാതികൾ അയച്ചത് ജയപ്രകാശും യുകെയിലെ ഒരു സംഘം മലയാളികളും ചേർന്നാണെന്ന് കഴിഞ്ഞ ദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഹിന്ദുമത സൈദ്ധാന്തികനായ ഡോ. എൻ ഗോപാലകൃഷ്ണൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യൂട്യുബിൽ തന്നെ തന്റെ ഭാഗം വിശദീകരിച്ച് വീഡിയോ അപ്‌ലോഡ് ചെയ്ത് ജയപ്രകാശ് രംഗത്ത് എത്തിയത്.
തന്നെ പരാമർശിച്ചുകൊണ്ട് ഡോ. എൻ ഗോപാലകൃഷ്ണൻ യൂട്യുബിൽ അപ്‌ലോഡ്‌ചെയ്ത വീഡിയോയിൽ മറുപടി പറയേണ്ടതുള്ളതുകൊണ്ടാണ് മറുപടി നൽകുന്നതെന്ന് പറഞ്ഞ് ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തന്നോട് വിശദീകരണവും ആവശ്യപ്പെടാതെയാണ് ഗോപാലകൃഷ്ണൻ വീഡിയോയിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വീഡിയോയിൽ പറയുന്നു.
അസംബന്ധ പരാമർശങ്ങളാണ് അതിലുള്ളത്. 2016ൽ ഹിന്ദു കൺവെൻഷൻ ഓർഗനൈസ് ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഈ കാര്യത്തിനായി ഗോപാലകൃഷ്ണനെ കണ്ടിരുന്നെന്ന് വീഡിയോയിൽ ജയപ്രകാശ് പറയുന്നു. സന്ദേശങ്ങൾ അയച്ചിരുന്നു എന്നതും സത്യമാണ്. 2015ൽ നടക്കുന്ന പരിഷത്തിന് വരികയും എന്നാൽ 2016ൽ വരാതിരിക്കുകയും ചെയ്യരുതെന്നാണ് താൻ സന്ദേശത്തിൽ പറഞ്ഞതെന്നും ജയപ്രകാശ് പറയുന്നു. യുകെയിൽ വരരുതെന്ന് പറഞ്ഞ് താൻ അയച്ച മെയിൽ ഉണ്ടെങ്കിൽ പുറത്തുവിടാമെന്നും ജയപ്രകാശ് വെല്ലുവിളിക്കുന്നുണ്ട്.
ശശികല ടീച്ചർക്ക് വിസ നിഷേധിക്കാനായി ക്രോയിഡോണിലെ വീടുകൾ കയറി ഇറങ്ങി ഒപ്പുശേഖരിച്ചെന്ന ഗോപാലകൃഷ്ണന്റെ ആരോപണവും ജയപ്രകാശ് നിഷേധിക്കുന്നുണ്ട്. ഒപ്പിടാനായി ആരെയും സമീപിച്ചിട്ടില്ലില്ല. താൻ എഴുതിയെന്നു പറയുന്ന കത്തുമായി യാതൊരു ബന്ധമില്ല. തന്റെ പേരും ഫോൺ നമ്പരും വച്ച പരാതി കൊടുക്കാൻ തനിക്ക് വട്ടില്ല. ഇത്രയും നാൾ ആരെയും ഉപദ്രവിച്ചിട്ടില്ല. സനാതനധർമ്മത്തിന്റെ മൂല്യം മുറുകെപിടിച്ചുകൊണ്ട് ജീവിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി ജീവിക്കണമെന്നുമാണ് ആഗ്രഹമെന്നും ജയപ്രകാശ് കൂട്ടിച്ചേർക്കുന്നു. ആരോപണങ്ങളിൽ ഏറെ വിഷമമുണ്ടെന്നു പറയുന്ന ജയപ്രകാശ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.