- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റണിൽ 'ജയറാം ഷോ 2015' 27ന്
ഹൂസ്റ്റൺ: അമേരിക്കയിൽ നിരവധി നഗരങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന 'ജയറാം ഷോ 2015' ആസ്വദിക്കാൻ ഹൂസ്റ്റൺ നിവാസികൾക്കും അവസരം ഒരുങ്ങുന്നു.ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ ദേവാലയ നിർമ്മാണ ഫണ്ടിലേക്കുള്ള ധനസമാഹരണാർഥം നടത്തുന്ന ഷോ സെപ്റ്റംബർ 27നു (ശനി) വൈകുന്നേരം 5.30ന് ആരംഭിക്കും.ആധുനിക സാങ്കേതിക സൗകര്യങ്ങൾ ക
ഹൂസ്റ്റൺ: അമേരിക്കയിൽ നിരവധി നഗരങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന 'ജയറാം ഷോ 2015' ആസ്വദിക്കാൻ ഹൂസ്റ്റൺ നിവാസികൾക്കും അവസരം ഒരുങ്ങുന്നു.
ഹൂസ്റ്റണിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ ദേവാലയ നിർമ്മാണ ഫണ്ടിലേക്കുള്ള ധനസമാഹരണാർഥം നടത്തുന്ന ഷോ സെപ്റ്റംബർ 27നു (ശനി) വൈകുന്നേരം 5.30ന് ആരംഭിക്കും.
ആധുനിക സാങ്കേതിക സൗകര്യങ്ങൾ കൊണ്ട് ശ്രദ്ധേയമായ ബയോ മ്യൂസിക് സെന്റർ (520 Texzd St. Houston – 77002) ആണ് മെഗാ ഷോയ്ക്ക് വേദിയാകുന്നത്.
വിവിധ ഭാഷകളിൽ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിക്കുന്നതുമായ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ മനസുകളിൽ ഇടം നേടിയ ജയറാമും സംഘവും വ്യത്യസ്തമായ പരിപാടികൾ കൊണ്ട് താരനിശയെ സജീവമാക്കുന്നു. പ്രസിദ്ധ സിനിമാതാരം പ്രിയാമണി, രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ ധർമജൻ, ആര്യ, ഹരിശ്രീ യൂസഫ്, പാഷാണം ഷാജി, ബിപിൻ ശ്രീജിത്, ഉണ്ണിമേനോൻ, നാദിർഷാ എന്നിവരുടെ സന്നിധ്യം ജയറാം ഷോയെ ഉജ്ജ്വലമാക്കുന്നു.
ടിക്കറ്റുകൾ വിവിധ മലയാളി ഗ്രോസറി കടകളോടൊപ്പം ഓൺലൈനിലും ലഭ്യമാണ്. jayaramshowhuston.com
വിവരങ്ങൾക്ക്: ഫാ. പി.എം. ചെറിയാൻ 281 216 4347, ജോസഫ് ചെറിയാൻ 832 466 2810, റോണി 832 317 9983, ജോൺ മാത്യു 908 420 3827.
റിപ്പോർട്ട്: ജീമോൻ റാന്നി



