- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളയിലേ നുള്ളിയില്ലെങ്കിൽ തായ് വേരു ചീയുമെന്ന് കേന്ദ്ര നേതൃത്വം; നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതിൽ പിണറായിക്കും അതൃപ്തി; ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇലയ്ക്കും മുള്ളിനും കേടില്ലാതെയൊരു പടിയിറക്കം; ഇപി ജയരാജന്റെ രാജിയിൽ രണ്ട് ദിവസത്തിനകം സിപിഐ(എം) തീരുമാനമെടുക്കും
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐ(എം). നേതാക്കൾക്കിടയിലും അഭിപ്രായം സജീവമാകുന്നു. ജയരാജൻ മന്ത്രിസഭയിൽ നിന്നു മാറിനിൽക്കണമെന്നും എല്ലാ അനധികൃത നിയമനങ്ങളും ഉടൻ റദ്ദാക്കണമെന്നുമാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ ഇടപെടണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ വിഷയത്തിൽ തീരുമാനം കേരള ഘടകം എടുത്താൽ മതിയെന്നാണ് പിബിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനെതിരെ സംഘടനാതല നടപടിക്കു സംസ്ഥാനതലത്തിൽ പരിമിതിയുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും യശസ്സു നിലനിർത്താൻ ജയരാജൻ മാറിനിൽക്കണമെന്ന അഭിപ്രായത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവർക്കിടയിൽ വെള്ളിയാഴ്ചയ്ക്കു മുൻപു തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ. വ്യവസായവകുപ്പിലെ ബന്ധുനിയമനം സർക്കാറിനെത്തന്നെ വിവാദത്തിൽച്ചാടിച്ചതിനിടെ, ഗവൺമെന്റ് പ്ലീഡർ, സീനിയർ, സ്‌പെഷൽ പ്ലീഡർ ഉൾപ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽപ്പെട്ട ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐ(എം). നേതാക്കൾക്കിടയിലും അഭിപ്രായം സജീവമാകുന്നു. ജയരാജൻ മന്ത്രിസഭയിൽ നിന്നു മാറിനിൽക്കണമെന്നും എല്ലാ അനധികൃത നിയമനങ്ങളും ഉടൻ റദ്ദാക്കണമെന്നുമാണ് നേതാക്കളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ ഇടപെടണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ വിഷയത്തിൽ തീരുമാനം കേരള ഘടകം എടുത്താൽ മതിയെന്നാണ് പിബിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജനെതിരെ സംഘടനാതല നടപടിക്കു സംസ്ഥാനതലത്തിൽ പരിമിതിയുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും യശസ്സു നിലനിർത്താൻ ജയരാജൻ മാറിനിൽക്കണമെന്ന അഭിപ്രായത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവർക്കിടയിൽ വെള്ളിയാഴ്ചയ്ക്കു മുൻപു തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.
വ്യവസായവകുപ്പിലെ ബന്ധുനിയമനം സർക്കാറിനെത്തന്നെ വിവാദത്തിൽച്ചാടിച്ചതിനിടെ, ഗവൺമെന്റ് പ്ലീഡർ, സീനിയർ, സ്‌പെഷൽ പ്ലീഡർ ഉൾപ്പെടെയുള്ള നിയമനങ്ങളും സിപിഎമ്മിന് തലവേദനയാകുന്നു. പ്രതിഷേധവുമായി മുതിർന്നനേതാക്കൾ പരസ്യമായി രംഗത്തുവന്നതും പാർട്ടിയെ അലോസരപ്പെടുത്തുന്നു. ഇതെല്ലാം പാർട്ടി പുനപരിശോധിക്കും. തിരുത്തൽ പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും വിവാദ നിയമനങ്ങൾ റദ്ദാക്കുന്നതിൽ ഒതുങ്ങുന്നതല്ല നടപടികളെന്നും സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു. വിവാദമായിരിക്കുന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതിനു തീരുമാനമെടുക്കേണ്ടതും തുടർ നടപടികളുണ്ടാവേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ജയരാജന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് സൂചന. ജയരാജനെ മുഖ്യമന്ത്രി പുറത്താക്കാതെ പാർട്ടി തീരുമാന പ്രകാരം ജയരാജൻ മാറി നിൽക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും.
ആവശ്യമായ തീരുമാനങ്ങൾ 14നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടാവുമെന്ന് ദേശീയ നേതൃത്വം പറയുന്നു. എല്ലാവരും ഒരുമിച്ചുകൂടി ആക്ഷേപങ്ങൾ പരിശോധിച്ച്, ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ടതുണ്ട്. സെക്രട്ടേറിയറ്റിൽ കേന്ദ്രത്തിൽനിന്ന് ആരെങ്കിലും പങ്കെടുക്കണമോയെന്നതിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കേന്ദ്രനേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ നഷ്ടപ്പെടുത്തിയ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര നേതാക്കൾ ആശങ്ക വ്യക്തമാക്കി. മതിയായ തിരുത്തൽ കേരളത്തിലാണു നടക്കേണ്ടത്; അതു തൃപ്തികരമല്ലെങ്കിൽ മാത്രമേ തങ്ങളുടെ ഇടപെടലിന്റെ ആവശ്യമുള്ളുവെന്നും എന്താണു പ്രതീക്ഷിക്കുന്നതെന്നു സൂചിപ്പിച്ചുകഴിഞ്ഞുവെന്നും നേതാക്കൾ പറഞ്ഞു. പാർട്ടി പൊളിറ്റ് ബ്യൂറോ അടുത്ത മാസം 15നും 16നും ചേരുന്നുണ്ട്.
നിയമനവിവാദത്തെയും തിരുത്തൽ നടപടികളെയുംകുറിച്ച് വിശദമായ അവലോകനം അപ്പോൾ നടത്താമെന്നാണ് ഇപ്പോഴുള്ള ആലോചന. വി എസ് സർക്കാരിന്റെ കാലത്ത് മരുമകളെ പാചകക്കാരിയായി നിയമിച്ചതിനെക്കുറിച്ചു ഫേസ്‌ബുക്കിലൂടെ ശ്രീമതി നൽകിയ വിശദീകരണം പാർട്ടിയെ അവഹേളിക്കുന്ന തരത്തിലായിരുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതും സംസ്ഥാന നേതൃത്വം പരിഗണിക്കും. ബന്ധുനിയമനങ്ങൾ പാർട്ടിയുടെ അണികളെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്നാണ് സംസ്ഥാനത്ത് പല തട്ടിലുള്ള സഖാക്കളിൽനിന്നും തങ്ങൾക്കു ലഭിച്ച പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. വിവാദ നിയമനങ്ങൾ പാർട്ടിക്കാരുടെ ആത്മവീര്യം കെടുത്തുന്നതാണ്; സർക്കാരിന്റെ പ്രതിച്ഛായയും തകർക്കുന്നു. ഒരു ന്യായീകരണവും വിലപ്പോകില്ല. ആരോപണങ്ങളുടെ രീതിയിലാണെങ്കിലും വഴിവിട്ട നിയമനങ്ങളുടെ കൂടുതൽ വിവരങ്ങൾ പാർട്ടി നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. എന്നാൽ, പാർട്ടിക്കാരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ പദവികളിൽ നിയമിച്ചതിനെയും ബന്ധുനിയമനത്തെയും വേറിട്ടുകാണേണ്ടതുണ്ടെന്നു നേതാക്കൾ വിശദീകരിക്കുന്നു.
ഇ.പി. ജയരാജന്റെ പല നിലപാടുകൾ സംബന്ധിച്ചും മൊറാഴ ലോക്കൽ കമ്മിറ്റി പാർട്ടി നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. കല്യാശേരിയിൽ വ്യാവസായികാവശ്യത്തിനായി വയൽ നികത്തുന്നതിനെതിരേ എം വി ഗോവിന്ദൻ കെ.എസ്.കെ.ടി.യു. സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് ഇ.പി. ജയരാജന്റെ സഹായത്തോടെ ഇവിടെ വയൽ നികത്തി ഹൈടെക് മാർബിൾ ഷോറൂം തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു. 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാട് കടുപ്പിക്കാനാണ് കണ്ണൂരിൽ നിന്നുള്ള എം വി ഗോവിന്ദൻ അടക്കമുള്ളവരുടെ നീക്കം. സർക്കാർ അധികാരമേറ്റ് നാലു മാസത്തിനിടയിൽ മന്ത്രിസ്ഥാനത്തുനിന്ന് പ്രമുഖ നേതാവിനെ ഒഴിവാക്കുന്നത് പാർട്ടിക്കും സർക്കാരിനും തിരിച്ചടിയാകുമെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്. ഇവിടെ പിണറായി വിജയന്റെ നിലപാടാകും നിർണ്ണായകം.
അഴിമതിക്കെതിരായ പോരാട്ടം നടത്തിയാണ് സിപിഐ(എം) അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ ജയരാജനെതിരായ ആരോപണങ്ങളെ ഗൗരവത്തോടെ കാണണം. ഇതിനുള്ള ചർച്ച സിപിഐ(എം) സെക്രട്ടറിയേറ്റിലുണ്ടാകും. കരുതലോടെയും ഗൗരവത്തോടെയുമുള്ള ചർച്ചകൾ ഇവിടെ ഉയരും. ഇതിന് ശേഷം ഉചിതമായ തീരുമാനം സിപിഐ(എം) എടുക്കുമെന്ന് ഒരു മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. ആശയക്കുഴപ്പമെല്ലാം മാറ്റും. പ്രതിപക്ഷത്തിന് പിണറായി സർക്കാരിനെ കുറ്റപ്പെടുത്താൻ അവസരം ഉണ്ടാക്കില്ലെന്നും സിപിഐ(എം) പറയുന്നു. മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്ന നിഗമനം പിണറായിക്കുമുണ്ട്. അതുകൊണ്ട് തന്നെ ജയരാജനെതിരെ നടപടിയുറപ്പാണെന്ന് മറ്റൊരു നേതാവും പ്രതികരിച്ചു. വിജിലൻസും വേണ്ടത് ചെയ്യുന്നുണ്ട്. ഇതെല്ലാം യുഡിഎഫ് സർക്കാരിന്റെ കാലത്തില്ലാത്ത സംഭവമാണെന്നും അവർ പറയുന്നു.
ഈ സാഹചര്യമെല്ലാം വിലയിരുത്തുമ്പോൾ ജയരാജൻ രാജിവയ്ക്കുമെന്നാണ് സൂചന. പിണറായി തന്നെ ഇക്കാര്യം ജയരാജനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റിൽ ആരും ജയരാജനെ പിന്തുണയ്ക്കുകയുമില്ല.