- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെ ഇല്ലാതാക്കാൻ സിബിഐ ശ്രമിക്കുന്നു; നേതാക്കളെ കേസിൽപ്പെടുത്തുന്നത് പാർട്ടിയെ തകർക്കാൻ; ഫസൽ വധക്കേസിലും കേന്ദ്ര ഏജൻസി സമാന ശ്രമം നടത്തി: കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റിലാകാതിരിക്കാൻ ജയരാജൻ നിരത്തുന്ന ന്യായങ്ങൾ ഇവ
കണ്ണൂർ: സിപിഐ(എം).നേതാക്കളെ കൊലക്കേസുകളിൽപ്പെടുത്താനും സിപിഐ(എം) നെ കേരളത്തിൽ ഇല്ലാതാക്കാനും സിബിഐ ശ്രമിക്കുന്നതായി സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിക്കുന്നു. ആർഎസ്എസ്.ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിൽ തലശ്ശേരി കോടതിയിൽ നല്കിയ മുൻകൂർ ജാമൃ ഹരജിയിലാണ് ഇക്കാരൃം വൃക്തമാക്കിയത്. കതിരൂർ മനോജ് വധക
കണ്ണൂർ: സിപിഐ(എം).നേതാക്കളെ കൊലക്കേസുകളിൽപ്പെടുത്താനും സിപിഐ(എം) നെ കേരളത്തിൽ ഇല്ലാതാക്കാനും സിബിഐ ശ്രമിക്കുന്നതായി സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിക്കുന്നു. ആർഎസ്എസ്.ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂർ മനോജ് വധക്കേസിൽ തലശ്ശേരി കോടതിയിൽ നല്കിയ മുൻകൂർ ജാമൃ ഹരജിയിലാണ് ഇക്കാരൃം വൃക്തമാക്കിയത്.
കതിരൂർ മനോജ് വധക്കേസിൽ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന സൂചനയെ തുടർന്നാണ് ജയരാജൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡ്വ.പി.വിശ്വൻ മുഖേനെ ജാമൃഹർജി നൽകിയത്. ഹൃദയരോഗത്തെ തുടർന്ന് ജയരാജൻ പരിയാരം മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ചികിത്സക്ക് വിധേയനായിരിക്കുകയാണ്. തലശ്ശേരിയിലെ ഫസൽ വധക്കേസിലും സിപിഐ(എം). നേതാക്കളെ ഉൾപ്പെടുത്താൻ സിബിഐ. ശ്രമിച്ചിട്ടുണ്ട്. ഫസൽ വധം അന്വേഷിക്കുന്ന ഒരു സിബിഐ. ഉദേൃാഗസ്ഥൻ കേരളത്തിൽ സിപിഐ(എം). നെ ഇല്ലാതാക്കുമെന്ന് തന്നോട് പറഞ്ഞതായും ജയരാജൻ ആരോപിക്കുന്നു.
കതിരൂർ മനോജ് വധക്കേസിലും തനിക്കെതിരെ സിബിഐ. ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തന്റെ ആരോഗൃ സ്ഥിതി മോശമാണെന്നും പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായ തനിക്ക് മുൻകൂർ ജാമൃം അനുവദിക്കമമെന്നും തന്റെ അപേക്ഷ പരിഗണിക്കണമെന്നും ജയരാജൻ കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. ഹരജിയുടെ പകർപ്പ് സിബിഐ ക്കും കൈമാറിയിട്ടുണ്ട്. ഈ കേസിൽ പി.ജയരാജനെ സിബിഐ. സംഘം തിരുവനന്തപുരത്ത് വച്ചും ചോദൃം ചെയ്തിരുന്നു.
മനോജ് വധക്കേസിൽ ആദൃം പ്രതിചേർക്കപ്പെട്ട 19 പേരെ സിബിഐ.സംഘം പിടികൂടിയിരുന്നു. ഇവർക്കെതിരെ സിബിഐ. തലശ്ശേരി ജില്ലാ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ കൊലപാതക കേസ് മാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനക്കേസ് പിന്നീട് അന്വേഷിക്കുമെന്നാണ് സിബിഐ. കോടതിയെ ബോധിപ്പിച്ചിരുന്നത്. ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞമാസം 2 നു സിബിഐ. ജയരാജനെ ചോദൃം ചെയ്തത്.
ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം 4 സിപിഐ(എം). പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സിപിഐ(എം). പയ്യന്നൂർ ഏരിയാസെക്രട്ടറി ടി.മധുസൂതനനേയും പ്രതിചേർക്കപ്പെട്ടു. അതോടെ ഗൂഢാലോചനക്ക് നേതൃത്വം നൽകിയവർ പിടിയിലാകുമെന്ന സൂചനയുമുണ്ടായി. ഇതേ തുടർന്നാണ് പി.ജയരാജൻ മുൻകൂർ ജാമൃത്തിനപേക്ഷിച്ചത്. മുൻപ് തിരുവോണ ദിവസം പി.ജയരാജനെ ആക്രമിച്ച സംഭവത്തിൽ മനോജിന് പങ്കുണ്ടായിരുന്നു. അതിലുള്ള പ്രതികാരമാണ് മനോജിനെ അക്രമിച്ച് കൊലപ്പെടുത്താനുള്ള കാരണമായി സിബിഐ. കോടതിക്ക് നൽകിയ കുറ്റപത്രത്തിൽ വൃക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ്. ജില്ലാ ശാരീരിക ശിക്ഷൺ പ്രമുഖ് ആയിരുന്ന കതിരൂരിലെ കെ മനോജ് 2014 സെപ്തബർ 1 നാണ് കൊല ചെയ്യപ്പെട്ടത്.
കണ്ണൂർ ജില്ലയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു മനോജ് വധം. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന ആർഎസ്എസ്. സ്സിന്റെ ആവശൃമാണ് സിബിഐ.അന്വേഷണത്തിലേക്ക് എത്താൻ കാരണമായത്. ജില്ലയിലെ രാഷ്ട്രീയ കൊലപാതകത്തിൽ ഗൂഢാലോചനക്കേസ് പ്രതേൃകിച്ച് അന്വേഷണം നടത്തുന്ന രീതിയും ഇതാദൃം. മനോജ് വധക്കേസിൽ ഗൂഢാലോചനയ്ക്ക് സിപിഐ(എം). നേതൃത്വത്തിന്ന് പങ്കുണ്ടെന്ന തെളിവുകൾ പുറത്തു വന്നാൽ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിക്കുന്ന അവസ്ഥ സംജാതമാകും.