- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതീയ സംസ്‌കാരം ഉൾക്കൊള്ളാനുള്ള മനസ്സുമുള്ളവരേ തെരഞ്ഞെടുപ്പിൽ മത്സരിക്കാവൂ; മുഴുവൻ സമയവും ജനസേവനത്തിനായി മാറ്റിവയ്ക്കാൻ കഴിയുന്ന സമയത്ത് രാഷ്ട്രീയ പ്രവർത്തകനാകും; ബിജെപി പ്രചരണത്തിന് ജയറാമും
കരുമാല്ലൂർ: വെറും വ്യക്തി താൽപ്പര്യം മാത്രം കൊണ്ട് ആരെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ? എത്തുമെന്നാണ് ജയറാം പറയുന്നത്. എന്തായാലും സുരേഷ്‌ഗോപിക്ക് പിന്നാലെ എൻ.ഡി.എ.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടൻ ജയറാമും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഗോപകുമാറിന്റെ പ്രചാരണത്തിനാണ് ജയറാം എത്തിയത്. കുന്നുകരയിലെത്തിയ താരത്തിന് പ്രവർത്തകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. ചുങ്കം കവലയിൽ നിന്ന് ബൈക്ക്‌റാലിയായി യുവാക്കളും താലമേന്തിയ പെൺകുട്ടികളും അകമ്പടിയേകിയാണ് ജയറാമിനെ വേദിയിലേക്ക് ആനയിച്ചത്. നടി കവിയൂർ പൊന്നമ്മയുടെ സാന്നിധ്യത്തിൽ ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയവും ജനസേവനത്തിനായി മാറ്റിവയ്ക്കാൻ കഴിയുന്ന സമയത്ത് രാഷ്ട്രീയ പ്രവർത്തകനാകുന്ന കാര്യം ആലോചിക്കാമെന്നും തത്കാലം താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജയറാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും അതോടൊപ്പം ഇച്ഛാശക്തിയും ഭാരതീയ സംസ്‌കാരം ഉൾക്കൊള്ളാനുള്ള മനസ്സുമുള്ളവരേ തെരഞ്ഞെടുപ്
കരുമാല്ലൂർ: വെറും വ്യക്തി താൽപ്പര്യം മാത്രം കൊണ്ട് ആരെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ? എത്തുമെന്നാണ് ജയറാം പറയുന്നത്. എന്തായാലും സുരേഷ്‌ഗോപിക്ക് പിന്നാലെ എൻ.ഡി.എ.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടൻ ജയറാമും. കളമശ്ശേരി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. ഗോപകുമാറിന്റെ പ്രചാരണത്തിനാണ് ജയറാം എത്തിയത്.
കുന്നുകരയിലെത്തിയ താരത്തിന് പ്രവർത്തകർ ഗംഭീര വരവേൽപ്പാണ് നൽകിയത്. ചുങ്കം കവലയിൽ നിന്ന് ബൈക്ക്‌റാലിയായി യുവാക്കളും താലമേന്തിയ പെൺകുട്ടികളും അകമ്പടിയേകിയാണ് ജയറാമിനെ വേദിയിലേക്ക് ആനയിച്ചത്. നടി കവിയൂർ പൊന്നമ്മയുടെ സാന്നിധ്യത്തിൽ ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം ജയറാം ഉദ്ഘാടനം ചെയ്തു.
മുഴുവൻ സമയവും ജനസേവനത്തിനായി മാറ്റിവയ്ക്കാൻ കഴിയുന്ന സമയത്ത് രാഷ്ട്രീയ പ്രവർത്തകനാകുന്ന കാര്യം ആലോചിക്കാമെന്നും തത്കാലം താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജയറാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും അതോടൊപ്പം ഇച്ഛാശക്തിയും ഭാരതീയ സംസ്‌കാരം ഉൾക്കൊള്ളാനുള്ള മനസ്സുമുള്ളവരേ തെരഞ്ഞെടുപ്പിൽ മത്സരിക്കാവൂ എന്നും അത് എൻ.ഡി.എ. സ്ഥാനാർത്ഥിക്കുണ്ടെന്നും ജയറാം വ്യക്തമാക്കി. കളമശ്ശേരിയിൽ ഗോപകുമാറിന്റെ വിജയവാർത്ത കേൾക്കാൻ താൻ കാത്തിരിക്കുകയാണെന്നും ജയറാം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ ബിജെപിക്കായി വോട്ട് ചോദിച്ച് ജയറാമിന്റെ പോസ്റ്റുകൾ ഫെയ്‌സ് ബുക്കിൽ സജീവമായിരുന്നു. എന്നാൽ ഇത്തരം പോസ്റ്റുകൾക്ക് പിന്നിൽ താനല്ലെന്നായിരുന്നു ജയറാമിന്റെ പ്രതികരണം. ഇതിനിടെയാണ് ബിജെപി വേദിയിൽ ജയറാം എത്തുന്നത്. ഇതിലൂടെ ജയറാം തന്റെ രാഷ്ട്രീയം പറയാതെ പറയുകയാണെന്നാണ് വിലയിരുത്തൽ. സുരേഷ് ഗോപിക്ക് ശേഷം ബിജെപിക്ക് കിട്ടുന്ന പ്രധാന സൂപ്പർ പ്രചാരകനാണ് ജയറാം. നടനെ കൂടുതൽ വേദിയിലെത്തിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. തൽകാലം നിർബന്ധിക്കരുതെന്നാണ് ജയറാമിന്റെ നിലപാട്.
കളമശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥി വി ഗോപകുമാറിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ട്. ഇത് തന്നെയാണ് ജയറാമിനെ കളമശ്ശേരിയിൽ എത്തിച്ചതും. കൺവെൻഷൻ ഉദ്ഘാടനത്തിന് സുരേഷ് ഗോപിയും എത്തിയിരുന്നു. കവിയൂർ പൊന്നമ്മ മണ്ഡലത്തിൽ നിറ സാന്നിധ്യമായി സജീവമാണ്.