- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ സമ്മാനിക്കുന്നു; താൻ പ്രകൃതിയെക്കുറിച്ച് വർണിക്കുമ്പോൾ മക്കളും ജയറാമും ചേർന്ന് കളിയാക്കാറുണ്ട്; ചെറിയ പിണക്കങ്ങളാണ് കൂടുതൽ ഇണക്കമുണ്ടാക്കുക; വിവാഹ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ജയറാം പാർവ്വതി ദമ്പതികൾക്ക് പറയാനുള്ളത്
പ്രണയ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിരിക്കുകയാണ് ജയറാമും പാർവ്വതിയും. മലയാള സിനിമയിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ താരവിവാഹമായിരുന്നു ജയറാം-പാർവ്വതി വിവാഹം. കുടുംബത്തിന്റെ എതിർപ്പിനിടയിൽ നടന്ന വിവാഹമായിരുന്നെങ്കിലും ആ പ്രണയം മങ്ങാതെ ഇപ്പോഴും തുടർന്നുപോകുന്ന അപൂർവ്വം താരവിവാഹങ്ങളിൽ ഒന്നാണ് ഇവരുടേത്. 1992 സെപ്റ്റംബർ 8 നായിരുന്നു ജയറാം പാർവ്വതിയെ സ്വന്തമാക്കിയത്. ഒരുപാടു വിലക്കുകളും പ്രതിസന്ധികളും മറികടന്ന വിവാഹവുമായിരുന്നു അത്. എന്നാലിപ്പോൾ മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇരുവരും. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി 25 വർഷങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങൾ പാർവതിയും ജയറാമും പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെ സിനിമ ഉപേക്ഷിച്ച പാർവ്വതിക്ക് കുട്ടിക്കാലം മുതൽ ശീലിച്ച പുസ്തക വായനയും ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ മക്കൾ വളർന്നപ്പോൾ വായനാശീലം വീണ്ടും തുടങ്ങാനും കഴിഞ്ഞതായും പാർവ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വായന, നൃത്തം, യാത്ര എന്നിവ പാർവ്വതി ഏറെ ഇഷ്ടപ്പെടുന്ന മൂന്നു കാ
പ്രണയ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിരിക്കുകയാണ് ജയറാമും പാർവ്വതിയും. മലയാള സിനിമയിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ താരവിവാഹമായിരുന്നു ജയറാം-പാർവ്വതി വിവാഹം. കുടുംബത്തിന്റെ എതിർപ്പിനിടയിൽ നടന്ന വിവാഹമായിരുന്നെങ്കിലും ആ പ്രണയം മങ്ങാതെ ഇപ്പോഴും തുടർന്നുപോകുന്ന അപൂർവ്വം താരവിവാഹങ്ങളിൽ ഒന്നാണ് ഇവരുടേത്. 1992 സെപ്റ്റംബർ 8 നായിരുന്നു ജയറാം പാർവ്വതിയെ സ്വന്തമാക്കിയത്.
ഒരുപാടു വിലക്കുകളും പ്രതിസന്ധികളും മറികടന്ന വിവാഹവുമായിരുന്നു അത്. എന്നാലിപ്പോൾ മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇരുവരും. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളുമായി 25 വർഷങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങൾ പാർവതിയും ജയറാമും പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെ സിനിമ ഉപേക്ഷിച്ച പാർവ്വതിക്ക് കുട്ടിക്കാലം മുതൽ ശീലിച്ച പുസ്തക വായനയും ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ മക്കൾ വളർന്നപ്പോൾ വായനാശീലം വീണ്ടും തുടങ്ങാനും കഴിഞ്ഞതായും പാർവ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
വായന, നൃത്തം, യാത്ര എന്നിവ പാർവ്വതി ഏറെ ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങളാണ്. എല്ലാ വർഷവും പോകാറുണ്ട്. ഓരോ യാത്രകൾ ഓരോ നിമിഷത്തിലും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു. യാത്രകൾക്കിടയിൽ താൻ പ്രകൃതിയെ കുറിച്ച് വർണ്ണിക്കുമ്പോൾ മക്കൾ കളിയാക്കാറുണ്ട്. മക്കൾക്കൊപ്പം ജയറാമും ചേരുമ്പോൾ തനിക്ക് സങ്കടം തോന്നുമെന്ന് പാർവ്വതി പറയുന്നു. എന്നാൽ അതൊക്കെ താൻ ആസ്വദിക്കാറുണ്ടെന്നും പാർവ്വതി വ്യക്തമാക്കി.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു ഫാമിലിമാനാണ് ജയറാം. ചെന്നൈയിൽ വന്നിട്ട് ഇത്രയും വർഷമായി ഒരു നൈറ്റ് ക്ലബ്ബിൽ പോലും ജയറാം പോയിട്ടില്ലെന്ന് പാർവ്വതി പറയുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ വീട്ടിലോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനോ ആണ് കൂടുതൽ ഇഷ്ടം.വീട്ടുകാര്യങ്ങളിലൊന്നും തന്നെ ടെൻഷനടിപ്പിക്കാതെ സിനിമയിൽ ശ്രദ്ധിച്ചോളു എന്നാണ് പാർവതി പറയാറെന്നും ഒരു കലാകാരനെ സംബന്ധിച്ച് ഇതിലും വലിയൊരു ഭാഗ്യം ലഭിക്കാനില്ലെന്ന് ജയറാമും പറയുന്നു.