- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ് ചെയ്ത് ജയറാം; ഷൂട്ട് ചെയ്ത് മമ്മൂട്ടി: മെഗാ ഷോയുടെ റിഹേഴ്സലിനിടെ മമ്മൂട്ടി കാമറയുമായി ഇറങ്ങിയപ്പോൾ
സിനിമാ താരങ്ങൾ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് പതിവ് കാര്യമല്ല. അവർ കാമറയ്ക്ക് മുന്നിൽ കാട്ടി കൂട്ടുന്ന പല അഭ്യാസങ്ങളും നമ്മൾ കാണാറുമുണ്ട്. എന്നാൽ ഒരു സിനിമാ താരം തന്നെ കാമറയും തൂക്കി സഹതാരങ്ങളുടെ ഫോട്ടോ എടുക്കാൻ ഇറങ്ങിയാലോ. സാക്ഷാൽ മമ്മൂട്ടി തന്നെയാണ് കഴിഞ്ഞ ദിവസം സഹതാരങ്ങളുടെ ഫോട്ടോ കാൻവാസിലാക്കാൻ കാമറയും തൂക്കി ഇറങ്ങിയത്. പളയാനന്തരം കേരളത്തെ കൈപിടിച്ചുയർത്താൻ താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മമ്മൂക്ക കാമറയുമായി എത്തിയത്. താരങ്ങളായ ജയറാമും ആസിഫ് അലിയുമൊക്കെ മെഗാ സ്റ്റാറിന്റെ കാമറകണ്ണുകൾക്ക് മുന്നിൽ പോസ് ചെയ്തിരുന്നു. ചിത്രങ്ങൾ ജയറം തന്റെ ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ജഗദീഷ്, മണിയൻപിള്ള രാജു, മുകേഷ്, മനോജ് കെ ജയൻ, ശ്വേത മേനോൻ തുടങ്ങി വൻ താര നിരയെ തന്നെ ചിത്രത്തിൽ കാണാം. ദുരിതാശ്വാസമായി അഞ്ച് കോടി സമാഹരിക്കാനാണ് അമ്മയുടെ നേതൃത്വത്തിൽ ഷോ സംഘടിപ്പിക്കുന്നത്. പഞ്ചഭൂതം പ്രമേയമാക്കി അഞ്ചു മണിക്കൂർ നീളുന്ന ഷോയുടെ ഒര
സിനിമാ താരങ്ങൾ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് പതിവ് കാര്യമല്ല. അവർ കാമറയ്ക്ക് മുന്നിൽ കാട്ടി കൂട്ടുന്ന പല അഭ്യാസങ്ങളും നമ്മൾ കാണാറുമുണ്ട്. എന്നാൽ ഒരു സിനിമാ താരം തന്നെ കാമറയും തൂക്കി സഹതാരങ്ങളുടെ ഫോട്ടോ എടുക്കാൻ ഇറങ്ങിയാലോ. സാക്ഷാൽ മമ്മൂട്ടി തന്നെയാണ് കഴിഞ്ഞ ദിവസം സഹതാരങ്ങളുടെ ഫോട്ടോ കാൻവാസിലാക്കാൻ കാമറയും തൂക്കി ഇറങ്ങിയത്.
പളയാനന്തരം കേരളത്തെ കൈപിടിച്ചുയർത്താൻ താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മമ്മൂക്ക കാമറയുമായി എത്തിയത്. താരങ്ങളായ ജയറാമും ആസിഫ് അലിയുമൊക്കെ മെഗാ സ്റ്റാറിന്റെ കാമറകണ്ണുകൾക്ക് മുന്നിൽ പോസ് ചെയ്തിരുന്നു.
ചിത്രങ്ങൾ ജയറം തന്റെ ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ജഗദീഷ്, മണിയൻപിള്ള രാജു, മുകേഷ്, മനോജ് കെ ജയൻ, ശ്വേത മേനോൻ തുടങ്ങി വൻ താര നിരയെ തന്നെ ചിത്രത്തിൽ കാണാം. ദുരിതാശ്വാസമായി അഞ്ച് കോടി സമാഹരിക്കാനാണ് അമ്മയുടെ നേതൃത്വത്തിൽ ഷോ സംഘടിപ്പിക്കുന്നത്. പഞ്ചഭൂതം പ്രമേയമാക്കി അഞ്ചു മണിക്കൂർ നീളുന്ന ഷോയുടെ ഒരുക്കുന്നത് പ്രമുഖ സംവിധായകനായ ടി.കെ. രാജീവ് കുമാറാണ്.