ദ്യ ടീസറിൽ  ഷോയിലെ കലാകാരന്മാരെ പരിചയപ്പെടുത്തുന്നതോടൊപ്പം, ഏറെക്കാലത്തിനു ശേഷം  ഒരു മെഗാ ഷോയുമായി എത്തുന്നത്തിന്റെ  പ്രത്യേകതകൾ  ജയറാം വിവരിക്കുന്നു. ധർമജനും രമേശ് പിഷാരടിയും സ്വത സിദ്ധമായ നർമവും ആയി എത്തുന്ന  ടീസറുകൾ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിയ്കും. നാദിർഷ അവതരിയ്‌പ്പിക്കുന്ന ടീസറിൽ ഒരു പുതുമയുള്ള ക്ലൈമാക്‌സ് ആണ്  പ്രേക്ഷകരെ കാത്തിരിയ്കുന്നത്.

Jayaram Itnro teaser
https://www.youtube.com/embed/LHV0ccT2ebE

Pisharady & Dharamajan - Dasan Vijayan Comedy
https://www.youtube.com/embed/9-lVYJbHvrE

Nadhirsha with Dharmajan
https://www.youtube.com/embed/69aq_6Hf2zc

Pisharady & Dharamajan - American Visa Comedy
https://www.youtube.com/embed/OgJxcR8Sle8

പത്മശ്രീ ജയറാമും, തെന്നിന്ത്യൻ താരം പ്രിയാമണിയും, ഉണ്ണിമേനോനും, രമേഷ് പിഷാരടിയും അടക്കം പതിനേഴോളം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ബോബി ചെമ്മണൂർ ജയറാം ഷോ എന്ന മെഗാ താരസംഗമം നാദിർഷ ആണ് സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 4 നു  ഡിട്രോയിറ്റിൽ  ആരംഭിക്കുന്ന ഷോ  ടൊറന്റോ, ഫിലാഡൽഫിയ, ബോസ്റ്റൻ , റാലി, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഷിക്കാഗോ, ടാമ്പാ, അറ്റ്‌ലാന്റ, ഓസ്‌റിൻ, ഹൂസ്‌റൺ, ഡാളസ്  തുടങ്ങി അമേരിക്കയിലും കാനഡയിലും ആയി എല്ലാ പ്രമുഖ നഗരങ്ങളിലും അരങ്ങേറും.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ