ആലുവ: നടിയെ ആക്രമിക്കച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ പുറത്തിറക്കാൻ അരയും തലയും മുറുക്കി ഒടുവിൽ സിനിമാക്കാരും രംഗത്തിറങ്ങുന്നു. കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി താരത്തെ കണ്ടതിന് പിന്നാലെ സിനിമാക്കാർ മുഴുവനായി ആലുവ സെൻട്രൽ ജയിലിലേക്ക് ഒഴുകുകയാണ്. ആദ്യം ദിലീപിനെതിരെ വിമർശനം ഉന്നയിച്ച ജയറാം പോലും എല്ലാം മറന്ന് താരത്ത കാണാനെത്തി. ജാമ്യം കിട്ടാതെ ജയിലിൽ തന്നെ താരം കഴിയുന്ന അവസ്ഥ തുടർന്നതോടെയാണ് സിനിമാക്കാർ ദിലീപിന് വേണ്ടി ഒരുമിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ജയിലിലെത്തി സന്ദർശിച്ചു. ഇരുവരുടെയും കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടു. എല്ലാ ഓണക്കാലത്തും ഓണപ്പുടവ കൈമാറുകയെന്നത് തങ്ങളുടെ പതിവാണെന്ന് ദിലീപിനെ സന്ദർശിച്ചശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാൻ പോയതാണ്. എല്ലാവർഷവും ഞങ്ങൾ തമ്മിലുള്ള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാൻ പാടില്ല അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത്. ജയിലിനുള്ളിൽ ദിലീപ് സന്തോഷവാനാണോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്ല സന്തോഷവാനാണെന്നും ജയറാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിൽ നിന്നിറങ്ങി വാഹനത്തിനുള്ളിലേക്ക് ധൃതിയിൽ നടന്നുവരികെയാണ് ജയറാമിനെ മാധ്യമങ്ങൾ വളഞ്ഞത്. വേഗത്തിൽ തന്നെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയിൽ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ് എന്നിവർ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. ഇന്നലെ രാവിലെയാണ് കലാഭവൻ ഷാജോൺ ജയിലിനുള്ളിലെത്തി ദിലീപിനെ കണ്ടത്.

പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോൺ മാധ്യമങ്ങളോട് പറഞ്ഞു. സന്ദർശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരങ്ങൾ ഓരോരുത്തരായി ജയിലിലേക്ക് എത്തുന്നതും. കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിർഷായും സിനിമാ പ്രവർത്തകൻ ആൽവിൻ ആന്റണിയും ജയിലിൽ എത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.

മലയാള സിനിമാ ലോകത്തെ നിയന്ത്രിച്ചിരുന്ന ദിലീപിന്റെ അഭാവത്തിൽ സിനിമാ ലോകത്തിന് കടുത്ത നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടിയാണ് സിനിമാക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. 'സേവ് ദിലീപ് ഫോറം' എന്ന വിധത്തിൽ ഒരു കൂട്ടായ്മ രൂപീകരിക്കാനും നീക്കം നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായിട്ട് രണ്ട് മാസത്തോളമാകുന്നു. ദിലീപിന് എതിരെ ശബ്ദിച്ചിരുന്നവരെല്ലാം നിശബ്ദരാകുകയാണ്. ദിലീപിനെ പുറത്താക്കിയ സിനിമ സംഘടനകൾ ദിലീപിന് അനുകൂലമായി അനുകൂലമായ നിലപാടിലേക്ക് നീങ്ങുകയാണ്.

തുടക്കം മുതൽ ദിലീപിനെതിരെ ശക്തമായി രംഗത്തുള്ള വ്യക്തിയാണ് വിനയൻ. ദിലീപിന്റെ അറസ്റ്റോടെ പ്രതിരോധത്തിലായി രാമലീല എന്ന ചിത്രത്തിന് വേണ്ടി വിനയൻ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം റിലീസ് എപ്പോൾ റിലീസ് ചെയ്യണമെന്ന് ആശങ്കയിൽ അണിയറ പ്രവർത്തകർ നിൽക്കുമ്പോഴാണ് ശക്തമായ പിന്തുണയുമായി വിനയൻ രംഗത്തെത്തിയിരിക്കുന്നത്. രാമലീല റിലീസ് ചെയ്യണം എന്ന് തന്നെയാണ് വിനയൻ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസലാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്. രാമലീല പ്രേക്ഷകർ തിയറ്ററിൽ പോയി കാണില്ല എന്ന ആരാണ് തീരമാനിച്ചതെന്നും വിനയൻ ചോദിച്ചു.

ഇങ്ങനെ ഒരു വിഷയത്തിൽ ഉൾപ്പെട്ട നടൻ നായകനാകുന്ന സിനിമയായ രാമലീല ഒന്ന് കാണാമായിരുന്നു എന്ന് ജനങ്ങൾ വിചാരിച്ചാലോ. അങ്ങനെയെങ്കിൽ ഈ സിനിമ സൂപ്പർ ഹിറ്റായി മാറില്ലേ എന്നും വിനയൻ ചോദിക്കുന്നു. ചിത്രത്തിനെതിരെ പ്രതിഷേധമുണ്ടാകുമോ എന്ന പേടിയാണ് ഇപ്പോഴുള്ളത്. എന്നാൽ അതിന്റെ സമയമെല്ലാം കഴിഞ്ഞു. ഇതിപ്പോൾ വെറുമൊരു കേസ് മാത്രമായി മാറി. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇവിടുത്തെ സംഘടനകളൊന്നും രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി വരില്ലെന്നും വിനയൻ പറഞ്ഞു.

അതിനിടെ ദിലീപിനെ തുടക്കത്തിൽ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാൽ ദിലീപിനെ അനുകൂലിച്ച് കൂടുതൽ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അമ്മയിൽ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങൾ നിലപാടെടുക്കുന്നത്. മാറ്റി നിർത്തിയാൽ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവർ ആരോപിക്കുന്നു. അമ്മ ഭാരവാഹികൾ വരെ ഇപ്പോൾ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോൾ.

അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവൻ ഷാജോൺ. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാൻ ജയിലിൽ വന്നു. അറസ്റ്റിന് ശേഷം ദിലീപിന് പരസ്യമായി അമ്മ ഭാരവാഹി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പുറത്താക്കിയത് ശരിയായില്ല ദിലീപിനെ തിടുക്കത്തിൽ പുറത്താക്കിയതിനോട് ഷാജോണിന് യോജിപ്പില്ല. ഈ നിലപാടുള്ള നിരവധി താരങ്ങൾ ഇപ്പോഴുണ്ട്. ദിലീപിനെ ആവശ്യമാണെങ്കിൽ ട്രഷറർ സ്ഥാനത്തുനിന്നു മാറ്റി നിർത്തിയാൽ മതിയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. പ്രാഥമിക അംഗത്വം അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ഇവർ പറയുന്നു. കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. പുറത്താക്കിയതിനെതിരേ സിദ്ദീഖ് താരസംഘടന പുറത്താക്കിയതിനെതിരേ സിദ്ദീഖ് നിലപാട് എടുത്തിരുന്നു. കുറ്റവാളിയായി വിചാരണ നടത്താൻ മാധ്യമങ്ങൾക്ക് അവസരമൊരുക്കുന്നതാണ് അമ്മയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പിന്നെ അമ്മ പുറത്താക്കിയതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കിയത്. എന്നാൽ ദിലീപ് മുൻകൈയെടുത്ത് രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടന ദിലീപിനെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. എക്സിക്യുട്ടീവ് ചേർന്നില്ല ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നിട്ടില്ല. ദിലീപ് അനുകൂലികളായ അംഗങ്ങളുടെ വിമർശനം ഭയന്നാണ് യോഗം വിളിക്കാത്തതെന്ന് ആക്ഷേപമുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗം ചേർന്നത് മമ്മൂട്ടിയുടെ വീട്ടിലായിരുന്നു. അടിയന്തര എക്സിക്യുട്ടീവ് അടിയന്തര എക്സിക്യുട്ടീവ് യോഗം ചേർന്നാണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. മോഹൻലാലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും രമ്യാനമ്പീശനും കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇടതുപക്ഷ നിലപാടുള്ള അംഗങ്ങളെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പൊലീസ് നടപടിയെ വിമർശിക്കാത്തത് താരങ്ങളുടെ ഇടതുസർക്കാരിനോടുള്ള വിധേയത്വമാണെന്നും ദിലീപിനെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റും മമ്മൂട്ടിയും നിലവിൽ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇന്നസെന്റാണ്. ജനറൽ സെക്രട്ടറി മമ്മൂട്ടിയും. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന നിർജീവമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗണേശ് കുമാർ അയച്ച കത്തും ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.