ദേശീയ പുരസ്‌ക്കാര ജേതാവ് സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുത്ത യഹൂദൻ. ഈ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് നടൻ ജയസൂര്യ രംഗത്ത്. കറുത്ത യഹൂദനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനും നടനുമായ സലീം കുമാറിനെക്കുറിച്ചും ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇരുവരും തമ്മിലുള്ള സൗഹൃദവും പഴയകാലവും ഓർത്തെടുത്തു കൊണ്ടാണ് ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചത്. തനിക്ക് ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ് എന്ന് പറഞ്ഞാണ് ജയസൂര്യ രംഗത്തെത്തത്. സലിം കുമാർ രചനയും സംവിധാനവും നിർവഹിച്ച കറുത്ത യഹൂദൻ ഈ മാസം 18നാണ് തിയേറ്ററുകളിൽ എത്തും.

ജയസൂര്യയയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്.. ഈ ഫ്‌ളാഷ് ബാക്കുകൾ എന്നും ഒരു lag ആയതു കൊണ്ട് അത്രയും പറയുന്നില്ല. എന്തായാലും ഞാൻ അടുത്ത് പരിചയപ്പെട്ട ,എനിക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരു.ആ മിമിക്രിക്കാരനിൽ നിന്ന് സലിമേട്ടൻ മികച്ച നടനുള്ള national award വാങ്ങി. ഇന്നിതാ ''കറുത്ത യഹൂദൻ' എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിക്കുന്നു. ഈ വർഷത്തെ നല്ല കഥയ്ക്കുള്ള kerala state-അവാർഡും ഈ ചിത്രത്തിന് തന്നെ .അഭിമാനം തോന്നുന്നു സലീമേട്ടോ.... ഈ മാസം 18 ന് റിലീസ് ചെയ്യാൻ പോകുന്ന 'കറുത്ത യഹൂദന്' വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾ സലീമേട്ടന് സംവിധാനം ചെയ്യാൻ കഴിയട്ടെ എന്ന്, അതിൽ എല്ലാം നായകനായി അഭിനിയക്കാൻ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.