- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയോട് പ്രണയം പറയുന്ന സീനിന്റെ സ്ക്രിപ്റ്റ് തിരുത്താൻ പറയുന്ന മമ്മൂട്ടി; ഒരു മുത്തം കൂടി കൊടുത്തോട്ടെയെന്ന് ചോദിക്കുന്ന മോഹൻലാൽ: സിനിമ ചിരിമയിൽ സൂപ്പർതാരങ്ങളെ അനുകരിച്ച് ജയസൂര്യ കൈയടി നേടിയത് ഇങ്ങനെ
പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോൾ മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്ക് ഓരോത്തർക്കും ഓരോ ശൈലിയാണ്. ഇക്കാര്യത്തിൽ ഏറ്റവും മോശക്കാരൻ എന്ന് സിനിമാക്കാർ തന്നെ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ്. ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കാൻ മടികൊണ്ട് സ്‌ക്രിപ്ട് തിരുത്താൻ താരം പറയാറുണ്ടെന്ന അപഖ്യാതിയും മമ്മുക്കയുടെ പേരിലുണ്ട്. എന്നാ
പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്പോൾ മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്ക് ഓരോത്തർക്കും ഓരോ ശൈലിയാണ്. ഇക്കാര്യത്തിൽ ഏറ്റവും മോശക്കാരൻ എന്ന് സിനിമാക്കാർ തന്നെ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ചാണ്. ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കാൻ മടികൊണ്ട് സ്‌ക്രിപ്ട് തിരുത്താൻ താരം പറയാറുണ്ടെന്ന അപഖ്യാതിയും മമ്മുക്കയുടെ പേരിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ മമ്മൂട്ടിയുടേതിൽ നിന്നും നേരെ തിരിച്ചാണ് താനും. പ്രണയരംഗങ്ങളിൽ അനായാസം അഭിനയിക്കാൻ മോഹൻലാലിനുള്ള മിടുക്ക് എല്ലാവർക്കും അറിയാം. ഇങ്ങനെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് എങ്ങനെയാണെന്ന് അനുകരിച്ചത് ജയസൂര്യയാണ്.
മിമിക്രിയുടെ പശ്ചാത്തലത്തിൽ നിന്നും സിനിമയിൽ എത്തി സ്വന്തമായി ഒരു സ്ഥാനം നേടിയ ജയസൂര്യ മഴവിൽ മനോരമയുടെ സിനിമാ ചിരിമായിലാണ് സൂപ്പർതാരങ്ങൾ പ്രണയരംഗങ്ങളിൽ എങ്ങനെ അഭിനയിക്കുമെന്ന് അനുകരിച്ചത്. രമേശ് പിഷാരടിയുടെയും സംവിധായകൻ സിദ്ധിഖിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് ഷോയിൽ ജയസൂര്യ താരങ്ങളെ അനുകരിച്ചത്. സിനിമയിൽ എത്തിയ ശേഷം മിമിക്രി വേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത ജയസൂര്യ സൂപ്പറുകളെ അനുകരിച്ചത് ശരിക്കും കൈയടി നേടുകയായിരുന്നു. അതിൽ ഓരോ താരങ്ങളുടെ ശൈലിയെയും ചെറിയ തോതിൽ വിമർശിക്കാനും താരം മറന്നില്ല.
മലയാള സിനിമയിലെ നാല് സൂപ്പർസ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി, സരേഷ് ഗോപി, ദിലീപ് എന്നിവരെയാണ് ജയസൂര്യ അനുകരിച്ചത്. ഷൂട്ടിങ് ലൊക്കേഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളെന്ന നിലയിലാണ് ജയസൂര്യ താരങ്ങളെ അനുകരിച്ചത്. ലൊക്കേഷനിൽ പ്രണയരംഗത്തിൽ അഭിനയിക്കാൻ മമ്മൂട്ടിയോട് സംവിധായകൻ അഭിപ്രായപ്പെടുന്ന രംഗമാണ് ആദ്യം ജയസൂര്യ അനുകരിച്ചത്. പെൺകുട്ടിടെ തടഞ്ഞു നിർത്തി ഐലവ് യു എന്ന് പറയണമെന്ന മമ്മൂട്ടിയോട് സംവിധായകൻ വിശദീകരിച്ചു കൊടുക്കുമ്പോൾ ആരാ സ്‌ക്രിപ്ട് റൈറ്ററെന്നും ആ സീൻ അങ്ങ് വെട്ടിമാറ്റിയേക്ക് എന്നുമാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം ഇതേരംഗം അഭിനയിക്കാൻ മോഹൻലാൽ അത്യുത്സാഹം കാണിക്കുന്നതായാണ് ജയസൂര്യ പറഞ്ഞത്. ഈ രംഗത്തിൽ നായികയെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൂടി കൊടുത്തോട്ടെ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. സുരേഷ് ഗോപിയാകട്ടെ ഇതേ സീനിൽ എത്ര തോക്കുണ്ടെന്ന ചോദ്യമാണ് ചോദിച്ചത്. ഒടുവിൽ നായികയെ അങ്ങ് വെടിവച്ച് കൊല്ലട്ടേയെന്നും ചോദിക്കുന്നതായി ജയസൂര്യ അനുകരിക്കുന്നു. അവസാനമായി ജയസൂര്യ അനുകരിച്ചത് ജനപ്രിയ നായകൻ ദിലീപിനെയാണ്. പ്രണയരംഗത്തിൽ അഭിനയിക്കുമ്പോൾ ഒരു റോസാപൂ കരുതിക്കോട്ടെയെന്നും പൂവ് കൊടുക്കാൻ നായികയ്ക്ക് മുമ്പിൽ വരുമ്പോൾ ചാണകക്കുഴിൽ വീണ് പൂവ് കൊടുക്കുന്നതല്ലേ ഭംഗിയെന്നും ദിലീപ് ചോദിക്കുന്നതായാണ് ജയസൂര്യ അനുകരിച്ചത്.
പരിപാടി കണ്ട് കാഴ്‌ച്ചക്കാരും രമേശ് പിഷാരടിയും സിദ്ധിഖും ശരിക്കും ആസ്വദിക്കുക തന്നെ ചെയ്തു. എല്ലാവരും കൈയടികളോടെയാണ് ജയസൂര്യയുടെ പെർഫോമൻസിനെ സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൻഹിറ്റാകുകയും ചെയ്തു ഈവീഡിയോ. എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിച്ചത് കടന്നുപോയെന്ന് ഫാൻസുകാർ പരാതി പറയുന്നുമുണ്ട്.