രു റോഡരുകിൽ നിന്ന് കൊണ്ട് പുലിമുരുകനിലെ മാനത്തെ മാരി കൊഴുന്തെ എന്ന ഗാനം മനോഹരമായി ആലപിച്ച പെൺകുട്ടി സോഷ്യൽമീഡിയ ഉപയോഗിക്കുന്ന ആരും മറക്കാൻ ഇടയില്ല. ലക്ഷക്കണക്കിന് ആളുകൾ കാണുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്ത ആ കുഞ്ഞു ഗായികയുടെ ഗാനം ജയസൂര്യയും കണ്ടതോടെയാണ് കായംകുളം സ്വദേശിയായ ശിവഗംഗയ്ക്ക് രാശി തെളിഞ്ഞത്.

വീഡിയോ കണ്ട താരം അതാരെന്ന് ചോദിച്ച് ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തു. ഈ കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടയും ചെയ്തിരുന്നു. തുടർന്ന് നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും കുട്ടിയുടെ വിവരങ്ങൾ ജയസൂര്യക്ക് കൈമാറുകയും ചെയ്തു. കായംകുളം സ്വദേശിയായ ശിവഗംഗയായിരുന്നു ആ മിടുക്കി. ശിവഗംഗയുടെ നാട്ടുകാർ തന്നെ ജയസൂര്യയുടെ പോസ്റ്റിന് താഴെ വിവരങ്ങൾ കൈമാറുകയും ചെയ്തു. കുട്ടിയുടെ വിവരങ്ങൾ ലഭിച്ചതോടെ ജയസൂര്യ ശിവഗംഗയുടെ വീട്ടിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയായിരുന്നു. തുടർന്നാണ് സിനിമയിൽ പാടാനുള്ള അവസരവും ഒരുക്കിയത്.

ജയസൂര്യയുടെ പുതിയ ചിത്രമായ ഗബ്രിയിലാണ് പാടാൻ അവസരം ലഭിച്ചത്. സാംജി ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതൊടൊപ്പം ചിത്രത്തിലെ ഒരു പ്രധാന വേഷത്തിൽ ശിവഗംഗ എത്തുമെന്നും ജയസൂര്യ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. മോളുടെ വിവരങ്ങൾ തന്നെ എല്ലാ മനസ്സുകൾക്കും ജയസൂര്യ നന്ദി അറിയിച്ചു. ജയസൂര്യ വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ ..ഇന്നലെ F B യിൽ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്കുന്ന നവാഗത സംവിധായകനായ 'Samji Antony' സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന ''ഗബ്രി'' എന്ന ചിത്രത്തിലെ ഗായിക...
(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.)മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിക്കും.