ലയാളത്തിന്റെ ജനപ്രിയൻ ജയസൂര്യയ്ക്ക് 38-ാം പിറന്നാൾ. പിറന്നാൾ ചെക്കന് ആശംസകളുമായി ആരാധകർ കൂട്ടത്തോടെ ഫേസ്‌ബുക്കിൽ എത്തിയപ്പോൾ തൃശ്ശൂരിലെ ആരാധകർ താരത്തിന്റെ പേരിൽ ആൽബം ഇറക്കിയാണ് താരത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ആരാധകരുടെ സ്‌നേഹപ്രകടനത്തിന് നന്ദി പറയാനും ജയസൂര്യ മറന്നില്ല.

'ദൈവത്തിന് സ്നേഹം നേരിട്ട് പ്രകടിപ്പിക്കാൻ കഴിയാത്തതുകൊണ്ട് അവൻ ഭൂമിയിൽ മനുഷ്യരെ സൃഷ്ടിച്ചു' തന്റെ മുപ്പത്തിയെട്ടാം പിറന്നാളിന് ആശംസകളുമായി എത്തിയ ആരാധകരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈകളോടെ മലയാളത്തിന്റെ പ്രീയ താരം ജയസൂര്യ കുറിച്ച വാക്കുകളാണിത്.

ഒരാൾക്ക് വേണ്ടി മറ്റൊരാൾ മാറ്റി  വെയ്ക്കുന്ന സമയം അത് തന്നെയാണ് യഥാർത്ഥ സ്‌നേഹം.. എനിക്ക് പിറന്നാൾ ആശംസകൾ അയയ്ക്കാൻ നിങ്ങൾ മാറ്റി വെച്ച ആ ഒരു നിമിഷം എനിക്ക് വളരെ വിലപ്പെട്ടതാണ്. അതു കൊണ്ട് തന്നെ ഈ പിറന്നാൾ ദിനത്തിൽ എന്നെ ഇഷ്ടപ്പെടുന്ന, എന്നെ വെറുക്കുന്ന എല്ലാവരെയും വളരെ സ്‌നേഹത്തോടെ തന്നെ ഞാൻ ഓർക്കുന്നു..
അതുപോലെ ഇത്രയും നല്ലൊരു സ്‌നേഹ സമ്മാനം ഒരുക്കിയ തൃശൂരിലെ എല്ലാ സഹോദര മനസ്സുകൾക്കും എന്റെ കൂപ്പുകൈ..

'ദൈവത്തിന് സ്‌നേഹം നേരിട്ട് പ്രകടിപ്പിക്കാൻ കഴിയാത്തതു കൊണ്ട് അവൻ ഭൂമിയിൽ മനുഷ്യരെ സൃഷ്ടിച്ചു'