- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വേതയുടെ പ്രണയ വിവാഹത്തെ താൻ എതിർത്തിരുന്നുവെന്ന് സുജാത; കാര്യം പറയാതെ പിണക്കം പറഞ്ഞ് എം ജി ശ്രീകുമാർ: ജെ ബി ജംഗ്ഷനിൽ സംഭവിച്ചത്
കാലമെത്ര പുരോഗമിച്ചാലും പ്രണയ വിവാഹത്തെ അംഗീകരിക്കാൻ മലയാളി മാതാപിതാക്കൾ അൽപ്പമൊന്ന് മടിക്കും. ഇത് തന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ കാര്യത്തിലും ഉണ്ടായത്. ഗായികയും പുത്രിയുമായി ശ്വേതാ മോഹന്റെ പ്രണയ വിവാഹത്തെ താൻ തുടക്കത്തിൽ താൻ എതിർത്തിരുന്നു എന്നാണ് സുജാത തുറന്നു പറഞ്ഞത്. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന്റെ അഭിമു
കാലമെത്ര പുരോഗമിച്ചാലും പ്രണയ വിവാഹത്തെ അംഗീകരിക്കാൻ മലയാളി മാതാപിതാക്കൾ അൽപ്പമൊന്ന് മടിക്കും. ഇത് തന്നെയാണ് മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ കാര്യത്തിലും ഉണ്ടായത്. ഗായികയും പുത്രിയുമായി ശ്വേതാ മോഹന്റെ പ്രണയ വിവാഹത്തെ താൻ തുടക്കത്തിൽ താൻ എതിർത്തിരുന്നു എന്നാണ് സുജാത തുറന്നു പറഞ്ഞത്. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന്റെ അഭിമുഖ പരിപാടിയായ ജെബി ജംഗ്ഷനിലാണ് സുജാത തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളെകുറിച്ചു പറഞ്ഞത്.
കുടുംബ സുഹൃത്തായ അശ്വിനെയാണ് ശ്വേത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു അത്. എന്നാൽ ഈ ബന്ധത്തിൽ ഒരു വില്ലത്തായാകാൻ ശ്രമിച്ചെന്നും സുജാത പറയുന്നു. അശ്വിനെ കണ്ടത് മുതൽ മകനെ പോലെ ഇഷ്ടമാണ്. എന്നാൽ ശ്വേത സ്‌നേഹം പറഞ്ഞതോടെ പ്രശ്‌നം തോന്നിയത് അശ്വിന് ജോലി അമേരിക്കയിൽ ആയതു കൊണ്ടാണ്. മകൾ അമേരിക്കയ്ക്ക് പോകേണ്ടി വരുമല്ലോ എന്ന സ്വാർത്ഥതയായിരുന്നു അതിൽ. ആലോചിക്കാൻ ഒരാഴ്‌ച്ച സമയം ശ്വേതയ്ക്ക് കൊടുത്തെങ്കിലും ബഹളമാക്കി. എല്ലാ ഭാഗങ്ങലും പറഞ്ഞുകൊടുത്തു. എന്നാൽ അശ്വിൻ നല്ല ചെറുപ്പക്കാരനായതിനാൽ നോ പറയാൻ കഴിഞ്ഞില്ല. ഈ ഒരാഴ്‌ച്ച കൊണ്ട് എന്റെ ടെൻഷൻ കൂടി. അമേരിക്കയായിരുന്നു പ്രധാന പ്രശ്‌നം. എന്നാൽ ഭർത്താവ് മോഹൻ വിവാഹത്തിൽ എല്ലാംകൊണ്ടും അനുകൂലമായിരുന്നു - സുജാത പറഞ്ഞു.
ശ്വേത ചെറുപ്പത്തിൽ മുതൽ പാടുമായിരുന്നെന്നും ബ്രിട്ടാസിന് മുന്നിൽ സുജാത പറഞ്ഞു. ശ്വേത ജനിച്ചപ്പോൾ പാടാൻ കഴിവ് വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. നീണ്ട മുടി വേണമെന്നും പൊക്കമുണ്ടാകണം എന്നുമാണ് ആഗ്രഹിച്ചത്. എന്നാൽ ഒന്നര, രണ്ട് വയസായപ്പോൾ പാടാൻ തുടങ്ങി. കോളേജിൽ എത്തിയപ്പോഴാണ് മികച്ച ഗായികയായത് മാറിയതെന്നും ശ്വേത പറഞ്ഞു.
സംഗീത സംവിധായകൻ ജയചന്ദ്രനാണ് സിനിമയിലേക്ക് ശ്വേതയെ കൊണ്ടുവന്നത്. ജയചന്ദ്രൻ മകളെ അത്യാവശ്യം ചീത്തപറയുമായിരുന്നു. ഗായികയാകാൻ വേണ്ടിയാണ് ഇത്. ശ്വേത തുടങ്ങിയതിനേക്കാൾ മികച്ച ഗായികയായി ഇപ്പോൾ മാറി. മനസിൽ ഒന്ന് വച്ച് മറ്റൊന്നു പറയാൻ തന്റെ മകൾക്ക് അറിയില്ലെന്നും സുജാത പറഞ്ഞു.
പരിപാടിയിൽ സുജാതയോട് ചോദ്യം ചോദിച്ചെത്തിയ ഗായകൻ എം ജി ശ്രീകുമാർ എന്തോ പിണക്കം സുജാതയോട് ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ ഇത് വെളിപ്പെടുത്താനും ശ്രീകുമാർ തയ്യാറായില്ല.
സുജാതയുമായുള്ള ജെ ബി ജംഗ്ഷന്റെ വീഡിയോ ചുവടേ കാണാം