- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; അഗ്‌നിബാധ തുടക്കത്തിലെ കണ്ടതിനാൽ ജിദ്ദയിൽ ഒഴിവായത് വൻ ദുരന്തം; കോഴിക്കോട് സ്വദേശികളുടെ ലഗേജുകൾ കത്തി നശിച്ചു
ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി സംഘം സഞ്ചിരിച്ച ബസിന് തീപിടിച്ചു വൻ ദുരന്തം ഒഴിവായി. കോഴിക്കോട്ടുകാർ സഞ്ചരിച്ച ബസിനാ് ജിദ്ദയിൽ ഇന്നലെ തീപിടിച്ചത്.അഗ്‌നിബാധ തുടക്കത്തിലേ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. മദീന സന്ദർശനവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 38 യാത്രക്കാരാണ് ബസിലുണ്ടാ യിരുന്നത്. ജിദ്ദ എയർപോർട്ടിലത്തൊൻ 50 കിലോമീറ്റർ
ജിദ്ദ: ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി സംഘം സഞ്ചിരിച്ച ബസിന് തീപിടിച്ചു വൻ ദുരന്തം ഒഴിവായി. കോഴിക്കോട്ടുകാർ സഞ്ചരിച്ച ബസിനാ് ജിദ്ദയിൽ ഇന്നലെ തീപിടിച്ചത്.അഗ്‌നിബാധ തുടക്കത്തിലേ കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി.
മദീന സന്ദർശനവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന 38 യാത്രക്കാരാണ് ബസിലുണ്ടാ യിരുന്നത്. ജിദ്ദ എയർപോർട്ടിലത്തൊൻ 50 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് സംഭവം. കത്തുന്ന മണം ഉയർന്നപ്പോൾ ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് എഞ്ചിൻ ഭാഗത്ത് തീ പടരുന്നത് കണ്ടത്. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി. എന്നാൽ യാത്രക്കാരുടെലഗേജുകൾ ഭാഗികമായി കത്തി നശിച്ചു. റാക്കിൽ സൂക്ഷിച്ച ലഗേജുകളാണ് കത്തി നശിച്ചത്.
എട്ടുപേരുടെ ഹാൻഡ്ബാഗ് പൂർണമായും നശിച്ചു. ഇതിൽ വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും പണവുമുണ്ടായിരുന്നു.പാസ്‌പോർട്ടുകളും മറ്റു യാത്രാ രേഖകളും ഗ്രൂപ്പ് അമീറിന്റെ കൈവശമായതിനാൽ യാത്ര മുടങ്ങിയില്ല. ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനത്തിനിടയിൽ ലഗേജുകൾ നനഞ്ഞു കുതിർന്നു. കോഴിക്കോട്ടെ സ്വകാര്യ ഗ്രൂപ്പിൽ വന്നവരായിരുന്നു ഈ മലയാളി സംഘം.