പെരുന്നാൾ അവധി കഴിഞ്ഞ് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അടുത്ത മാസം 4ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഈ മാസം 28ന് തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സൗദിയിലെ സർക്കാർ സ്ഥാപനങ്ങളും സ്‌കൂളുകളും അവധി കഴിഞ്ഞ് തുറക്കുന്നത് നീട്ടിവച്ചുകൊണ്ട് സൽമാൻ രാജാവ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത് പരിഗണിച്ചാണ് ഇന്ത്യൻ സ്‌കൂൾ തുറക്കുന്നതും നീട്ടിവച്ചത്.

ഈ മാസം 29, 30 ഒക്ടോബർ 01 തിയതികളിൽ നടത്താൻ നിശ്ചിയിച്ചിരുന്ന 6, 8 ക്ലാസുകൾക്കുള്ള പരീക്ഷകൾ അടുത്ത മാസം 15, 17, 18 തിയതികളിൽ നടക്കും. സെപ്റ്റംബർ മാസത്തെ ഫീസ് ഫൈൻ കൂടാതെ അടക്കാനുള്ള തിയതി ഒക്ടോബർ 6 വരെ നീട്ടിയതായും പ്രിൻസിപ്പാൾ അറിയിച്ചു.