- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിലും ജൂബൈലിലും സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾ; കണക്ക് പുറത്ത് വന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സൗദി; ആശങ്കയോടെ പ്രവാസികൾ
സൗദിയിലെ പ്രവാസികളെ ആശങ്കയിലാഴ്‌ത്തി നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി വരവെ മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് കൂടി പുറത്ത് വന്നത് വിദേശികൾക്ക് ഇരുട്ടടിയാകുന്നു. രാജ്യത്ത് ചില പ്രദേശങ്ങളിൽ സ്വദേശികളെക്കാൾ കൂടുതൽ വിദേശികളാണെന്ന കണക്ക് പുറത്ത് വന്നതാണ് പ്രവാസികൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. വിദേശികളുടെ എണ്ണം കൂടുതലാണെന്ന കണക്ക് പുറത്ത് വന്നതോടെ സൗദിയിലെ സ്വദേശിവത്കരണം ഭാവിയിൽ കൂടുതൽ കടുത്തതായേക്കുമെന്ന ഭീതിയിലാണ് പ്രവാസലോകം.. പി.എസ്.ഡിയുടെ കണക്കുപ്രകാരം 2015 അവസാനം സൗദിയിലെ ജനസംഖ്യ 31.5 ദശലക്ഷം ആണ്. ഇതിൽ 21.1 ദശലക്ഷം സൗദി സ്വദേശികളും 10.4 ദശലക്ഷം വിദേശികളുമാണ്. ഇതിൽ ചില നഗരങ്ങളിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജിദ്ദയിൽ സ്ഥിരതാമസക്കാരായ വിദേശികൾ 21.3 ലക്ഷമാണ്. ഇവിടെ സ്വദേശി പൗരന്മാരുടെ ജനംസഖ്യ 19 ലക്ഷം മാത്രമാണ്. ജുബൈലിലും ഇതുതന്നെയാണ് അവസ്ഥ. 2,43,000 വിദേശികൾ ഉള്ളയിടത്ത് 2,05,000 പൗരന്മാർ മാത്രം. സൗദി അറേബ്യയിലെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് തീരദേശ നഗ
സൗദിയിലെ പ്രവാസികളെ ആശങ്കയിലാഴ്‌ത്തി നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി വരവെ മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് കൂടി പുറത്ത് വന്നത് വിദേശികൾക്ക് ഇരുട്ടടിയാകുന്നു. രാജ്യത്ത് ചില പ്രദേശങ്ങളിൽ സ്വദേശികളെക്കാൾ കൂടുതൽ വിദേശികളാണെന്ന കണക്ക് പുറത്ത് വന്നതാണ് പ്രവാസികൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. വിദേശികളുടെ എണ്ണം കൂടുതലാണെന്ന കണക്ക് പുറത്ത് വന്നതോടെ സൗദിയിലെ സ്വദേശിവത്കരണം ഭാവിയിൽ കൂടുതൽ കടുത്തതായേക്കുമെന്ന ഭീതിയിലാണ് പ്രവാസലോകം..
പി.എസ്.ഡിയുടെ കണക്കുപ്രകാരം 2015 അവസാനം സൗദിയിലെ ജനസംഖ്യ 31.5 ദശലക്ഷം ആണ്. ഇതിൽ 21.1 ദശലക്ഷം സൗദി സ്വദേശികളും 10.4 ദശലക്ഷം വിദേശികളുമാണ്. ഇതിൽ ചില നഗരങ്ങളിൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ജിദ്ദയിൽ സ്ഥിരതാമസക്കാരായ വിദേശികൾ 21.3 ലക്ഷമാണ്. ഇവിടെ സ്വദേശി
പൗരന്മാരുടെ ജനംസഖ്യ 19 ലക്ഷം മാത്രമാണ്. ജുബൈലിലും ഇതുതന്നെയാണ് അവസ്ഥ. 2,43,000 വിദേശികൾ ഉള്ളയിടത്ത് 2,05,000 പൗരന്മാർ മാത്രം.
സൗദി അറേബ്യയിലെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് തീരദേശ നഗരങ്ങളിലും സ്വദേശി-വിദേശി അനുപാതത്തിൽ വൻ അന്തരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വദേശി-വിദേശി അനുപാതത്തിൽ തലസ്ഥാനമായ റിയാദിലെ അൽഗാത് ഗ്രാമമാണ് തൊട്ടടുത്തുള്ളത്. 8,800 സ്വദേശികളുള്ള ഇവിടെ 8,158 വിദേശികൾ താമസിക്കുന്നുണ്ട്.
ഒരു നഗരത്തിൽ സ്വദേശികളെക്കാളേറെ വിദേശികൾ ഉണ്ടാകുന്നത് സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സൗദിയുടെ നിരിക്ഷണം. ഇതോടെ നഗരങ്ങളിൽ വിദേശികളുടെ പെരുപ്പം കുറയ്ക്കാനുള്ള നടപടികൾ വിഷൻ 2030ന്റെ ഭാഗമാക്കണമെന്ന ആവശ്യവും ഉയർന്ന് കഴിഞ്ഞു.മാത്രമല്ല, സൗദികളുടെ വ്യക്തിത്വത്തിലും സാമൂഹിക ജീവിതത്തിലും വിദേശികളുമായുള്ള സഹവാസം ഗുരുതരമായ മാറ്റമുണ്ടാക്കു ന്നതായും ആരോപണമുണ്ട്.
സൗദിയിൽ മൊബൈൽ ഫോൺ രംഗത്തെ സ്വദേശിവത്കരണത്തോടെ വെട്ടിലായ മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് പുതിയ നീക്കവും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.