ന്യൂഡൽഹി: ഐഐടി ഉൾപ്പെടെ പ്രമുഖ എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നീട്ടിവെച്ചു. ജെഇഇ മെയ്ൻ നാലാം ഘട്ടത്തിന്റെ ഫലം വൈകിയതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ ആരംഭിക്കാനിരുന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ രജിസ്ട്രേഷൻ നീട്ടിവെച്ചത്.

ഐഐടി ഖരഗ്പൂരിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. ജെഇഇ മെയ്ൻ പരീക്ഷയിൽ യോഗ്യത നേടിയ ആദ്യത്തെ 2.5 ലക്ഷം ഉദ്യോഗാർഥികൾക്കാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ സാധിക്കുക. ഐഐടി ഉൾപ്പെടെ പ്രമുഖ എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.