ലയാള സിനിമയിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഒടുവിൽ ഇതിന് ഇരായിയിരിക്കുന്നതുകൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിക്ക് രക്ഷകനായ നടൻ ലാലും മകൻ ജീൻ പോൾ ലാലും. ഹണി ബി ടൂ എന്ന ചിത്രത്തിൽ ചെറിയ വേഷമിടാനെത്തിയ പെൺകുട്ടിയുടെ പരാതിയാണ് ഇപ്പോൾ ലാലിനെയും മകനെയും കുരുക്കിയിരിക്കുന്നത്. എന്നാൽ നടിയുടേത് മോശം നിലപാടാണെന്നാണ് ലാൽ പറയുന്നത്.

2016ലാണ് ഹണി ബി ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. സിനിമ റിലീസ് ചെയ്തിട്ട് മാസങ്ങളും പിന്നിട്ടു. എന്നിട്ടും ഇത്രയും കാലത്തിനു ശേഷം ഇങ്ങനെ ഒരു പരാതിയുമായി ഈ നടി രംഗത്ത് എത്തിയിരിക്കുന്നതാണ് ലാലിനെ ചൊടിപ്പിച്ചിരിക്കുന്നത്. മോശം അഭിനയത്തെ തുടർന്നാണ് നടിയെ ഈ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിഫലം ചോദിച്ചപ്പോൾ ലൈംഗിക ചുവയോടെ ജീൻ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം.

നടിക്കെതിരെ മോശം പരാമർശങ്ങളൊന്നും ജീൻ പോൾ നടത്തിയിട്ടില്ല. ഹണി ബി ടൂവിൽ ഒറ്റ സീനിൽ അഭിനയിക്കാൻ എത്തിയതാണ് ഈ കുട്ടി. 50,000 രൂപയാണ് ഈ ഒരൊറ്റ സീനിന് വാഗ്ദാനം ചെയ്തത്. എന്നാൽ ഇവരുടെ അഭിനയം മോശമായതിനാൽ മറ്റൊരു കുട്ടിയെ വച്ചാണ് സീൻ പൂർത്തിയാക്കിയതെന്നും ലാൽ പറയുന്നു.

വാഗ്ദാനം ചെയ്ത പണം നൽകാൻ തയ്യാറാണ്. എന്നാൽ നഷ്ടപരിഹാരം നൽകില്ലെന്നും ലാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പിന്നീട് 50000 രൂപ നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ജീൻപോളും അനൂപും ടിവിയിൽ വന്ന് മാപ്പ് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇത് വകവെക്കാത്തതാണ് ഇപ്പോഴുള്ള പരാതിക്ക് കാരണം ലാൽ കൂട്ടിച്ചേർത്തു.

ഷൂട്ടിങ് പൂർത്തിയാക്കാതെ പോയതിനാലാണ് പ്രതിഫലം നൽകാതിരുന്നതെന്നും ഇത് പൊലീസിനെ അറിയിച്ചിരുന്നെന്നും ലാൽ പറഞ്ഞു. എന്നാൽ റമദയിലാണ് ഷൂട്ടിങ് നടന്നതെന്നതിനാൽ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റിയിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ലാൽ വിശദീകരിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും ലാൽ പറഞ്ഞു.

നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരിൽ സംവിധായകൻ ജീൻപോൾ ലാൽ നടൻ ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് എടുത്തിരുന്നു. വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.