- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡി അവാർഡ് വാങ്ങുന്നത് കവർ ചെയ്തില്ലെങ്കിൽ പുറത്താക്കും; ശമ്പളം ചോദിച്ചാൽ കൈമലർത്തും; പിഎഫും ഇ എസ് ഐ യും അടച്ചിട്ട് ഒന്നര വർഷമായി; രണ്ട് മാസമായി ശമ്പളവുമില്ല; ശസ്ത്രക്രിയക്ക് കുട്ടിയെ അഡ്മിറ്റ് ചെയ്ത് കാത്തിരുന്ന റിപ്പോർട്ടറോട് കാട്ടിയതുകൊലച്ചതി; ജീവൻ ടിവിയിൽ ജീവനക്കാർ കലാപത്തിന്
കൊച്ചി: സമൂഹത്തിലെ തിന്മകൾക്ക് എതിരെയാണ് ജീവൻ ടിവിയും പടപൊരുതുന്നത്. എന്ത് അനീതി കണ്ടാലും പ്രതികരിക്കും. പ്രമുഖ വ്യവസായിയായ ബോബി മാത്യു സോമതീരമാണ് തലപ്പത്ത്. പക്ഷേ ജീവനക്കാർ പീഡനങ്ങളുടേയും കഷ്ട നഷ്ടങ്ങളുടേയും പരാതിയാണ് പറയാനുള്ളത്. ശമ്പളം മുടങ്ങുന്നത് സ്ഥിര സ്വഭാവമാണ്. ഇതിനിടെയിൽ ഈ ചാനൽ പിഎഫും ഇഎസ്ഐയും അടയ്ക്കുന്നുമില്ല. കടുത്ത നീതി നിഷേധം നടന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ് പുഷ്പരാജ്. എം ഡിക്ക് അവാർഡു കിട്ടിയ പരിപാടി കവർ ചെയ്യാത്തതിന് കോഴിക്കാട് ബ്യൂറോ ചിഫ് ഷിനിത്ത് രാജിന്റെ കസേര തെറിച്ചതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് പുഷ്പരാജും ചാനൽ വിടുന്നത്. ഇതോടെ ജീവനക്കാരിൽ പ്രതിഷേധം പുകയുകയാണ്. ജീവൻ ടി വി യുടെ കണ്ണൂർ ബ്യുറോ ചീഫ് പുഷ്പരാജിന്റെ കുഞ്ഞിന് കഴിഞ്ഞ മാസം അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. കണ്ണൂരിലെ തന്നെ കൊയ്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശമ്പളം മുടക്കമായതിനാൽ നയാ പൈസ കയ്യിൽ ഇല്ലാതെയാണ് പുഷ്പൻ ആശുപത്രിയിൽ എത്തിയത്. തനി
കൊച്ചി: സമൂഹത്തിലെ തിന്മകൾക്ക് എതിരെയാണ് ജീവൻ ടിവിയും പടപൊരുതുന്നത്. എന്ത് അനീതി കണ്ടാലും പ്രതികരിക്കും. പ്രമുഖ വ്യവസായിയായ ബോബി മാത്യു സോമതീരമാണ് തലപ്പത്ത്. പക്ഷേ ജീവനക്കാർ പീഡനങ്ങളുടേയും കഷ്ട നഷ്ടങ്ങളുടേയും പരാതിയാണ് പറയാനുള്ളത്. ശമ്പളം മുടങ്ങുന്നത് സ്ഥിര സ്വഭാവമാണ്. ഇതിനിടെയിൽ ഈ ചാനൽ പിഎഫും ഇഎസ്ഐയും അടയ്ക്കുന്നുമില്ല. കടുത്ത നീതി നിഷേധം നടന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ് പുഷ്പരാജ്. എം ഡിക്ക് അവാർഡു കിട്ടിയ പരിപാടി കവർ ചെയ്യാത്തതിന് കോഴിക്കാട് ബ്യൂറോ ചിഫ് ഷിനിത്ത് രാജിന്റെ കസേര തെറിച്ചതിന് പിന്നാലെയാണ് അതൃപ്തി അറിയിച്ച് പുഷ്പരാജും ചാനൽ വിടുന്നത്. ഇതോടെ ജീവനക്കാരിൽ പ്രതിഷേധം പുകയുകയാണ്.
ജീവൻ ടി വി യുടെ കണ്ണൂർ ബ്യുറോ ചീഫ് പുഷ്പരാജിന്റെ കുഞ്ഞിന് കഴിഞ്ഞ മാസം അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. കണ്ണൂരിലെ തന്നെ കൊയ്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശമ്പളം മുടക്കമായതിനാൽ നയാ പൈസ കയ്യിൽ ഇല്ലാതെയാണ് പുഷ്പൻ ആശുപത്രിയിൽ എത്തിയത്. തനിക്ക് ഇ എസ് ഐ ഉണ്ടല്ലോ അതു വഴി ചികിത്സ ചെലവു കിട്ടുമല്ലോ എന്ന് ധാരണയും പുഷ്പരാജിന് ഉണ്ടായിരുന്നു. കുഞ്ഞിനെ അഡ്‌മിറ്റു ചെയ്ത ശേഷം ഇ എസ് ഐ ഹോസ്പിറ്റലിൽ നിന്നും റെഫറൻസ് ലഭിക്കാനായി ജീവൻ ടി വി യുടെ കൊച്ചി ഹെഡ് ഓഫീസിലേക്ക് പുഷ്പൻ വിളിച്ചപ്പോഴാണ് തന്റെ സ്ഥാപനം ഒന്നര വർഷമായി ജീവനക്കാർക്കായി പി എഫും ഇ എസ് ഐയും അടയ്ക്കുന്നില്ലന്ന് സത്യം മനസിലാക്കുന്നത്.
ഫോം 30 ജീവൻ ടി വി യിൽ നിന്നു ലഭിച്ചാലെ പുഷ്പന്റെ കുഞ്ഞിന് ഇ എസ് ഐ ആനുകൂല്യം ലഭിക്കുകയുള്ളു. ഇത് മനസിലാക്കി എച്ച് ആർ ഡിപ്പാർട്ടുമെന്റിന് പുറമെ എ ജി എം ഫെലിക്സിനെയും പേഴ്സണൽ മാനേജർ ദിലീപിനെയും പുഷ്പൻ പല തവണ വിളിച്ചു. പ്രതിസന്ധിയുണ്ടെന്നും പുഷ്പന്റെ കേസ് സ്പെഷ്യൽ കേസായ് കാണുമെന്നും കുഞ്ഞിന് ഓപ്പറേഷൻ നടക്കട്ടെയെന്നു മാനേജുമെന്റു പറഞ്ഞു. ഇത് വിശ്വസിച്ച് ആശുപത്രിയിൽ ഒരാഴ്ച തള്ളിനീക്കി ശസ്ത്രക്രിയ തിയ്യതി നീട്ടിയ പുഷ്പന് വീണ്ടു കിട്ടി ഉറപ്പ്. ഉടൻ റെഡിയാകും. എന്നാൽ കുഞ്ഞിന്റെ ശസ്ത്ര ക്രിയ കഴിഞ്ഞപ്പോഴാണ് ജീവൻ ടിവി മാനേജ്മെന്റ് പറയുന്നത് ഒന്നര വർഷത്തെ കുടിശിഖ ശേഷിക്കുന്നതിനാൽ ഇ എസ് ഐ ആനുകൂല്യം ലഭിക്കില്ലന്ന് അറിയുന്നത്. പിന്നീട് കഷ്ടപ്പെട്ട് ഇത് അടച്ചു.
പുഷ്പൻ പിറ്റേന്ന് തന്നെ ഓഫീസിലെത്തി രാജി കത്തും നൽകി. ജീവൻ ടി വി യിൽ നിന്നും നേരത്തെ രാജിവച്ച വീഡിയോ എഡിറ്റർ ബിനു, ക്യാമറമാൻ അനിൽക്കുട്ടൻ എന്നിവർക്ക് കോവളം എം എൽ എ ,എം വിൻസെന്റിന്റെ ശുപാർശയിലാണ് ഒടുവിൽ പി എഫ് ആനുകൂല്യം കിട്ടിയത്. നിരന്തരം കൊച്ചിയിലെ ഹെഡ് ഓഫീസ് കയറി ഇറങ്ങിയ ഇവർ മാനേജുമെന്റിനെതിരെ നിയമനടപടിക്കും ആലോചിച്ചിരുന്നു. പുഷ്പരാജിന്റെ കഥ ഓഫീസിൽ പാട്ടായപ്പോഴാണ് പി എഫും ഇ എസ് ഐയും ഒന്നര വർഷമായി അടയ്ക്കുന്നില്ല്ന്ന് കൊച്ചി ഓഫീസിലെ ജീവനക്കാർ അറിയുന്നത്.
എന്നാൽ വൈകി കിട്ടുന്ന ശമ്പളത്തിൽ നിന്നും ജീവനക്കാരുടെ വിഹിതം മാനേജുമെന്റു പിടിക്കുന്നതായി ജീവനക്കാർ പറഞ്ഞു. രണ്ടു മാസത്തെ ശമ്പള കുടിശിഖ കാരണം ജീവൻ ടി വി യുടെ ഹെഡ് ഓഫീസിൽ ഒരു മാസത്തിൽ കുറഞ്ഞത് നാലു പേരെങ്കിലും രാജി വച്ചു പോകുന്നുണ്ട്. കൂടുതൽ കൊഴിഞ്ഞ് പോക്ക് ന്യൂസ് വിഭാഗത്തിലാണ്. ന്യൂസ് ഡെസ്‌ക്കിൽ ഇപ്പോൾ ജോലിക്ക് ആളില്ലാത്ത അവസ്ഥയാണ്. ആകെ നൂറിൽ താഴെ ജീവനക്കാർ ഉള്ള ജീവൻ ടി വി യിൽ വരുമാനം ഇല്ലാത്തതല്ല മാനേജുമെന്റിന്റെ ധൂർത്ത് കാരണമാണ് ശമ്പളം കുടിശിഖ ആകുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.ശമ്പളം വൈകുന്നതിൽ എം ഡി യുടെ വിശ്വസ്തനായിരുന്ന ചീഫ് പ്രൊഡ്യൂസർ എ കെ ഹരികുമാർ രണ്ടാഴ്ച മുൻപാണ് രാജിവച്ച് മംഗളം ന്യൂസിൽ ചേർന്നത്.
ശമ്പളമില്ലാത്തതിന് പുറമെ മാനേജുമെന്റിന്റെ പ്രതികാര നടപടിയിലും ജീവനക്കാർക്ക് അമർഷം ഉണ്ട്. എം ഡിക്ക് അവാർഡു കിട്ടിയ പരിപാടി കവർ ചെയ്യാത്തതിന് കോഴിക്കാട് ബ്യൂറോ ചിഫ് ഷിനിത്ത് രാജിന്റെ കസേര തെറിച്ചിട്ട് ഒരു മാസം പോലും ആയില്ല. തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ അനുലാലിനെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി മാനേജു മെന്റു പ്രതികാരം തീർത്തപ്പോൾ അനുലാൽ തന്നെ രാജി വച്ചു പോയത് ഒരാഴ്ച മുൻപാണ്. എക്സ്‌ക്യൂട്ടീവ് എഡിറ്ററുടെയും ചീഫ് ന്യൂസ് എഡിറ്ററുടെയും ആളായി തിരുവനന്തപുരത്ത് പ്രവർത്തിച്ചു തുടങ്ങിയതാണ് അനുലാലിന് എതിരെ മാനേജുമെന്റ് തിരിയാൻ കാരണം.
കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമായി ഇനിയും ചില ജീവനക്കാർ മാനേജ്മെന്റിന്റെ കണ്ണിൽ കരടായി ഉണ്ട്. വരും ദിവസങ്ങളിൽ അവർക്കെതിരെയും പ്രതികാര നടപടി ഉണ്ടായേക്കാം. ഇതിൽ ഇടപെടാൻ പത്രപ്രവർത്തക യൂണിയനും കഴിയുന്നില്ല. ഇതും മാനേജ്മെന്റിന് കരുത്ത് പകരുന്നു.