- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ ചുറ്റികയ്ക്കടിച്ചു അച്ഛൻ പരുക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ കൂട്ടുകാരൻ വിസമ്മതിച്ചു; മദ്യപാനത്തിനിടെ കൂട്ടുകാരനെ കുത്തിക്കൊന്ന് തോട്ടിൽ തള്ളി; തെളിവൊളിപ്പിക്കാൻ സഹായിച്ച അച്ഛനും അമ്മയും അകത്തായതോടെ ആത്മഹത്യ ചെയ്ത് ജെറീഷ്; തൊടുപുഴ കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചത് പീച്ചിയിലെ ബന്ധുവിന്റെ പുരയിടത്തിൽ
തൃശൂർ: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലിൽ യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂർ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ. മൂന്നുങ്കവയൽ പുതിയപറമ്പിൽ (തോട്ടുംചാലിൽ) തോമസിന്റെ മകൻ ജെറീഷാണ് (ബിജോ-33) മരിച്ചത്. അറക്കുളം മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ പരേതനായ മത്തായിയുടെ മകൻ ജോമോനാണു (31) കൊല്ലപ്പെട്ടത്. ജെറീഷിന്റെ പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. കൊലപാതകത്തിലെത്തിയത് മദ്യപാനത്തെത്തുടർന്നുണ്ടായ വാക്കേറ്റമായിരുന്നു. ജെറീഷിനെ(31) യാണ് പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൈലാട്ടുംപാറ കാക്കനാട്ട് മേരി ജോണിന്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജെറീഷിന്റെ അമ്മയുടെ ബന്ധുവാണ് മേരി. ശനിയാഴ്ച രാത്രിയോടെയാണ് ജെറീഷ്(32) വീട്ടിലെത്തിയതെന്നും സംശയം തോന്നിയ താൻ രാവിലെ തന്നെ പോകണമെന്ന് നിർദ്ദേശിച്ചിരുന്നതായും മേരി പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ ജെറീഷിന് കാപ്പി നൽകിയ ശേഷം മേരി പള്ളിയിൽ പോയ
തൃശൂർ: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലിൽ യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂർ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ. മൂന്നുങ്കവയൽ പുതിയപറമ്പിൽ (തോട്ടുംചാലിൽ) തോമസിന്റെ മകൻ ജെറീഷാണ് (ബിജോ-33) മരിച്ചത്. അറക്കുളം മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ പരേതനായ മത്തായിയുടെ മകൻ ജോമോനാണു (31) കൊല്ലപ്പെട്ടത്. ജെറീഷിന്റെ പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. കൊലപാതകത്തിലെത്തിയത് മദ്യപാനത്തെത്തുടർന്നുണ്ടായ വാക്കേറ്റമായിരുന്നു.
ജെറീഷിനെ(31) യാണ് പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൈലാട്ടുംപാറ കാക്കനാട്ട് മേരി ജോണിന്റെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജെറീഷിന്റെ അമ്മയുടെ ബന്ധുവാണ് മേരി. ശനിയാഴ്ച രാത്രിയോടെയാണ് ജെറീഷ്(32) വീട്ടിലെത്തിയതെന്നും സംശയം തോന്നിയ താൻ രാവിലെ തന്നെ പോകണമെന്ന് നിർദ്ദേശിച്ചിരുന്നതായും മേരി പൊലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ ജെറീഷിന് കാപ്പി നൽകിയ ശേഷം മേരി പള്ളിയിൽ പോയി. എട്ട് മണിയോടെ സമീപവാസിയാണ് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണ്ടത്. പീച്ചി എസ്ഐ ഷാജഹാൻ എമ്മിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറാകാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്.
കേസിൽ ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ജെറീഷിന്റെ അച്ഛൻ തൊമ്മൻ(58), അമ്മ ലീലാമ്മ(54) എന്നിവരെ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ജോമോനെ വീട്ടിൽ നിന്ന് ജെറീഷ് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തി രാത്രിയിൽ തോട്ടിൽ തള്ളുകയായിരുന്നു. ജോമോനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. മുഖ്യപ്രതി മരിച്ച സാഹചര്യത്തിൽ മറ്റ് പ്രതികൾക്കെതിരെ ഉടൻ കോടതിയിൽ കുറ്റ പത്രം സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കാഞ്ഞാർ സിഐ മാത്യു ജോർജ് പറഞ്ഞു.
ബുധനാഴ്ച മുതൽ ജോമോനെ കാണാതായിരുന്നു. വെള്ളിയാഴ്ചയാണു തോമസിന്റെ പുരയിടത്തിനു സമീപത്തെ തോട്ടിൽ ജോമോന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ എട്ടു കുത്തുകളുണ്ടായിരുന്നു. കശാപ്പുകത്തി ഉപയോഗിച്ച് ജെറീഷ്, ജോമോനെ കുത്തിക്കൊലപ്പെടുത്തിയെന്ന് ജെറീഷിന്റെ പിതാവും മാതാവും പൊലീസിനു മൊഴി നൽകിയിരുന്നു. ജെറീഷിന്റെ പിതാവ് തോമസ്, ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ ചുറ്റികയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ ജോമോൻ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ജെറീഷിന്റെ വീട്ടിലെത്തിച്ച ശേഷമാണു ജോമോനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
ഇവരുടെ വീട്ടിൽെവച്ചാണ് കൊലപാതകം നടന്നത്. ജോമോനെ കൊലപ്പെടുത്തിയത് ബിജോയാണെന്നാണ് മാതാപിതാക്കളുടെ മൊഴി. കൊലപാതക ശേഷം മൃതദേഹം തോട്ടിൽ ഉപേക്ഷിക്കാൻ ബിജോയെ സഹായിച്ചതിനാലാണ് തൊമ്മൻ രണ്ടാം പ്രതിയായത്. സംഭവം പൊലീസിൽനിന്ന് മറച്ചുവെച്ചതിന് ലീലാമ്മയെ കേസിൽ മൂന്നാം പ്രതിയാക്കി. കൊലപാതക ശേഷം മൃതദേഹം വീട്ടിൽനിന്ന് സമീപത്തെ തോട്ടിലേക്ക് ബിജോയും പിതാവ് തൊമ്മനും ചേർന്ന് വലിച്ചുകൊണ്ടുപോവുകയായിരുന്നു. കത്തിക്കുത്തിനെ തുടർന്ന് വീട്ടിലെ തറയിലും ഭിത്തിയിലും തെറിച്ച രക്തം കഴുകി വൃത്തിയാക്കിയത് ലീലാമ്മയാണ്.
പൊടുന്നനെ ദേഷ്യം വരുന്ന ആളാണ് ബിജോയെന്ന് പൊലീസ് പറയുന്നു. ബിജോ മിക്കപ്പോഴും അരയിൽ കത്തി കരുതാറുമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ ജെറീഷ് എന്ന ബിജോ, ജോമോനെ വീട്ടിൽനിന്ന് വിളിച്ചിറക്കി തൊമ്മന്റെ വീട്ടിൽ എത്തിച്ചു. ജോമോനെ വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ മാതാവ് മറിയക്കുട്ടി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ബിജോയുടെ നിർദേശപ്രകാരം ഒരു തൂമ്പയും എടുത്ത് ഓട്ടോയിലാണ് ബിജോക്കൊപ്പം ജോമോൻ പോയത്. എന്നാൽ, ജോമോൻ തിരികെ വീട്ടിലെത്തിയില്ല.
പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാെല ജോമോന്, തൊമ്മന്റെ വീട്ടിൽ െവച്ച് പരിക്കേറ്റതായി വിവരം ലഭിച്ചു. ഇതോടെ വെള്ളിയാഴ്ച വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ മുറ്റത്ത് രക്തം കിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് 50 മീറ്റർ അകലെ തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ തൊമ്മനെയും ഭാര്യ ലീലാമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യം നടത്തിയത് ബിജോയാണെന്ന് വ്യക്തമായത്.