ലേരിയ ബാധിച്ച് ചികിത്സയിലായിരുന്ന ചെറുതോണി സ്വദേശിനി ജെസി ലോറൻസ് ഓസ്‌ട്രേലിയയിൽ നിര്യാതയായി. മരിയാപുരം ചിറയ്ക്കൽ പരേതനായ ജോസഫിന്റെ മകളാണ് ജെസി. ഭർത്താവ് ലോറൻസുമൊത്താണ് ജെസി ഓസ്‌ട്രേലിയയിൽ താമസിച്ചിരുന്നത്. പരേതയ്ക്ക് 36 വയസായിരുന്നു പ്രായം.

ഒരാഴ്ച മുമ്പ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. പിന്നീടാണ് മലേരിയ ആണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് ലോറൻസുമൊത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ നാല് വർഷമായി ആയുർവേദ മരുന്ന് വിൽപ്പനശാല നടത്തുകയായിരുന്നു ജെസി.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവിനായി നാല് ലക്ഷം രൂപ ഇന്ത്യൻ എംബസി അനുവദിച്ചു. നാളെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. അന്നക്കുട്ടിയാണ് ജെസിയുടെ മാതാവ്. ബെന്നി, സണ്ണി, ബിജു എന്നിവർ സഹോദരങ്ങളാണ്.