- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യേശുവിന്റേയും കന്യാമറിയത്തിന്റേയും ചിത്രമുള്ള ചെരുപ്പ് ആദ്യം പ്രചരിച്ചത് ആഫ്രിക്കയിൽ; പിന്നീട് തായ്ലൻഡിൽ; ഇപ്പോൾ ഗുജറാത്തിലും; മോദി വിരുദ്ധത തലയ്ക്കുപിടിച്ചവർ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ പൊലീസ് അന്വേഷണം
ഗുജറാത്തിൽ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് പുറത്തിറക്കിയെന്ന പേരിൽ സോഷ്യൽ മീഡിയിയിൽ നടക്കുന്നത് വ്യാജപ്രചരണം. ഗുജറാത്തിൽ ക്രൈസ്തവർക്കെതിരേ ശക്തമായനീക്കം നടക്കുന്നെന്ന തരത്തിലാണ് പ്രചാരണം ശക്തമായിരിക്കുന്നത്. യേശുവിന്റേയും കന്യകാമറിയത്തിന്റെയും ചിത്രമുള്ള ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നതരത്തിലാണ് പ്രചാരണം നടക്കുന്നത്. ചെരുപ്പിന്റെ ചിത്രം ഉൾപ്പെടെയാണ് സന്ദേശമുറങ്ങിയിരിക്കുന്നത്. ഇത്തരം നടപടി അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാരിനു മേൽ സമ്മർദം ചെലുത്തണമെന്ന ആഹ്വാനത്തോടെയാണു സന്ദേശം പ്രചരിപ്പിച്ചത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ പലരും ഫേസ്‌ബുക്കിലും വാട്ട്‌സ്ആപ്പിലും ട്വിറ്ററിലുമൊക്കെ ഇതു വ്യാപകമായി ഷെയർ ചെയ്തു. മതസ്പർധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ബോധപൂർവം ചെയ്തതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരി
ഗുജറാത്തിൽ യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് പുറത്തിറക്കിയെന്ന പേരിൽ സോഷ്യൽ മീഡിയിയിൽ നടക്കുന്നത് വ്യാജപ്രചരണം. ഗുജറാത്തിൽ ക്രൈസ്തവർക്കെതിരേ ശക്തമായനീക്കം നടക്കുന്നെന്ന തരത്തിലാണ് പ്രചാരണം ശക്തമായിരിക്കുന്നത്. യേശുവിന്റേയും കന്യകാമറിയത്തിന്റെയും ചിത്രമുള്ള ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നതരത്തിലാണ് പ്രചാരണം നടക്കുന്നത്.
ചെരുപ്പിന്റെ ചിത്രം ഉൾപ്പെടെയാണ് സന്ദേശമുറങ്ങിയിരിക്കുന്നത്. ഇത്തരം നടപടി അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാരിനു മേൽ സമ്മർദം ചെലുത്തണമെന്ന ആഹ്വാനത്തോടെയാണു സന്ദേശം പ്രചരിപ്പിച്ചത്. എന്നാൽ, ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ പലരും ഫേസ്‌ബുക്കിലും വാട്ട്‌സ്ആപ്പിലും ട്വിറ്ററിലുമൊക്കെ ഇതു വ്യാപകമായി ഷെയർ ചെയ്തു. മതസ്പർധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ബോധപൂർവം ചെയ്തതാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രം വച്ചാണു ഗുജറാത്തിനെതിരേ കള്ള പ്രചാരണം നടക്കുന്നത്. തായ്ലൻഡിലും സമാനമായ രീതിയിലുള്ള ചെരിപ്പുകൾ വിൽപ്പനയ്ക്കു വന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് ഗുജറാത്തിന്റെ പേരിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
മധ്യപ്രദേശിൽ ക്രൈസ്തവ ദേവലയത്തിൽ പോയ പെൺകുട്ടിയെ ഒരുകൂട്ടം ആളുകൾ തെരുവിലിട്ടു മർദിച്ച് അവശയാക്കിയ ശേഷം തീകൊളുത്തി കൊന്നെന്ന വ്യാജപ്രചാരണവും നവമാധ്യമങ്ങളിൽ അടുത്തിടെ നടന്നിരുന്നു. പെൺകുട്ടിയെ ഒരുകൂട്ടം ആളുകൾ പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് ഇതു പ്രചരിപ്പിച്ചത്.
ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ മോഷണക്കുറ്റം ആരോപിച്ച് ആളുകൾ പെൺകുട്ടിയെ തെരുവിൽ കത്തിച്ച സംഭവത്തിലെ വീഡിയോയായിരുന്നു മധ്യപ്രദേശിനെതിരായ വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്നു പിന്നീടു വ്യക്തമായി. സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിൽ ഫേസ്‌ബുക്കിൽ വ്യാജസന്ദേശം പ്രചരിപ്പിക്കപ്പെട്ടതിനെത്തുടർന്നു സാമുദായിക സംഘർഷം ഉടലെടുത്തിരുന്നു.