മസ്‌കറ്റ്: നാളെ കൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ചാർജ് കുറവുമായി ജെറ്റ് എയർവേയ്‌സിന്റെ കേരളപ്പിറവി ഓഫർ. ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ഫ്‌ലൈറ്റിന് ജെറ്റ് എയർവേയ്‌സ് ചാർജ്ജ് കുറയ്ക്കുന്നത്.

മൂന്ന് ദിവസത്തെ ഓഫറാണ് കമ്പനി പുറപ്പെടുവിച്ചിരിക്കുന്നത്. 15 ശതമാനം വരെ വിലക്കുറവാണ് ലഭിക്കുക. കേരളത്തിലേക്കുള്ള യാത്രകൾക്ക് മാത്രമാണ് ആനുകൂല്യം. ബിസിനസ്സ് ക്ലാസ്സ്, എക്കോണമി സീറ്റുകൾ ലഭ്യമാണ്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് പുതിയ ഓഫറുമായി ജെറ്റ് എയർവേയ്‌സ് മലയാളികളായ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തുന്നത്.

നവംബർ 1 മുതൽ 3 വരെയാണ് പുതിയ ഓൺലൈൻ ഫെയർ ലഭ്യമാകുക. നവംബർ 1 മുതൽ 2016 മെയ് 31 വരെയുള്ള യാത്രാ ടിക്കറ്റുകൾ ഈ ദിവസം ബുക്ക് ചെയ്യാനാകും. ഒമാനിൽ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള ഫ്‌ലൈറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക.

ജെറ്റ് എയർവേയ്‌സ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മസ്‌കറ്റിൽ നിന്നും മുംബൈവഴി ദിവസേന സർവ്വീസ് നടത്തുന്നുണ്ട്.