ന്യൂഡൽഹി:കള്ളപ്പണം കടത്താൻ ശ്രമിച്ച ജെറ്റ് എയർവെഴ്സ് അംഗത്തെ ഇന്റലിജൻസ് വിഭാഗം അംഗങ്ങൾ നടത്തിയ റെയ്ഡിൽ പിടികൂടി. റെവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് ഓഫീസേഴ്സ് ഡൽഹി എയർപ്പോട്ടിൽ ഞായറാഴ്‌ച്ച രാത്രിയിൽ നടത്തിയ റെയ്ഡിലാണ് പിടികൂടുന്നത്. 3.21 കോടി മൂല്യമുള്ള യു.എസ് ഡോളറാണ് പിടികൂടിയത്.

കള്ളപ്പണം കടത്തി പകരം രാജ്യത്തിലെക്കു അനധികൃതമായി സ്വർണം കൊണ്ടു വരുന്ന സംഘത്തിലെ അംഗമാണ് പിടികൂടിയ സ്ത്രീ എന്നാണ് പ്രാധമിക നിഗമനം. ചോദ്യം ചെയ്യലിൽ ഒരു ട്രാവൽ കമ്പനി ഉടമയാണ് ഈ സംഘത്തിന്റെ സൂത്രധാരൻ എന്നാണ് ഓഫീസ്സേഴ്സിന്റെ നിഗമനം.

ടൂറിസ്റ്റ് കമ്പനി ഉടമ ഡൽഹിയിലെ ബിസിനസ്സുകാരിൽ നിന്നും പണം വാങ്ങി പിടികൂടിയ വ്യക്തിയുടെ കയ്യിൽ കൊടുത്തു വിടും അവർ ആ പണം ഹോങ്ങ്കോങ്ങിലെ മറ്റൊരാളുടെ കയ്യിൽ ഏൽപ്പിക്കും പകരം സ്വർണം കൈപ്പറ്റി അത് നിയമവിരുദ്ധമായി ഇന്ത്യയിലെത്തിച്ച് വിൽക്കും. ചുരുങ്ങിയത് 10 ബിസ്സിനസ്സുകാരും ക്രൂ അംഗങ്ങളും ഈ സംഘത്തിൽ ഉണ്ടാകും എന്നാണ് വിവരം. കടത്തുന്ന പണത്തിന്റെ ഒരു ശതമാനം കടത്തുന്ന അംഗത്തിനു ലഭിക്കും. സ്ത്രീയെ പൊലീസ് കസ്റ്റടിയിലെടുത്തു ഇന്റലിജൻസ് വിഭാഗത്തിന്റെ കൂടുതൽ ചോദ്യം ചെയ്യലുകളെ അടിസ്ഥാനമാക്കി എയർലൈൻ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നാണ് വിവരം.