- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
155 വിമാന യാത്രക്കാരുടെ ജീവൻ രക്ഷിച്ച് മലയാളികളുടെ ഹീറോയായ ജെറ്റ് എയർവേസ് പൈലറ്റ് മനോജ് രാമവാര്യർക്ക് സസ്‌പെൻഷൻ! നടപടി ഇന്ധനം തീർന്നിട്ടും മറ്റ് വഴികൾ തേടാതെ ലാൻഡിങിന് ശ്രമിച്ചതിനും നടപടിക്രമങ്ങൾ പാലിക്കാത്തതിനും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി 155 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് മലയളികളുടെ ഹീറോയായമി മാറിയ ജെറ്റ് എയർവേസിലെ മലയാളി പൈലറ്റിന് സസ്‌പെൻഷൻ. വിമാനത്തിലെ മലയാളിയായ പൈലറ്റ് മനോജ് രാമവാര്യർക്കും കോപൈലറ്റിനെയുമാണ് ഏവിയേഷൻ റെഗുലേറ്റർ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇന്ധനം തീർന്നതിനെ തുടർന്നും മോശ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി 155 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് മലയളികളുടെ ഹീറോയായമി മാറിയ ജെറ്റ് എയർവേസിലെ മലയാളി പൈലറ്റിന് സസ്‌പെൻഷൻ. വിമാനത്തിലെ മലയാളിയായ പൈലറ്റ് മനോജ് രാമവാര്യർക്കും കോപൈലറ്റിനെയുമാണ് ഏവിയേഷൻ റെഗുലേറ്റർ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇന്ധനം തീർന്നതിനെ തുടർന്നും മോശം കാലാവസ്ഥയെ തുടർന്നുമാണ് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തയാറായത്. ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പായിട്ടും മറ്റുവഴികൾ തേടാതെ ലാൻഡിങ് നടത്തിയതിനും നടപടി ക്രമങ്ങൾ പാലിക്കാത്തതിനുമാണ് മനോജ് രാമവാര്യരെ സസ്‌പെന്റ് ചെയ്തത്.
കൊച്ചിയിൽ കനത്ത മൂടൽമഞ്ഞായതിനാലാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. മൂന്നു റൗണ്ട് ആകാശത്ത് വട്ടമിട്ട് കറങ്ങിയ ശേഷമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് പോകാൻ എയർ ട്രാഫിക് കൺട്രോളർ, പൈലറ്റിനോട് ആവശ്യപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിലും കാലാവസ്ഥ വ്യത്യസ്തമായിരുന്നില്ല. ഇവിടെയും മൂന്നു തവണ വിമാനം വട്ടമിട്ട് പറന്നു. വിമാനം ഇറങ്ങാൻ സൗകര്യം ഒരുക്കിയിരുന്ന ബാംഗ്ലൂർ വിമാനത്താവളത്തിലേക്ക് പോകാൻ തയാറാകാതെ ആയിരുന്നു ഇത്. അവസാനം, രണ്ടിടങ്ങളിലായി ഏഴാം ശ്രമത്തിലാണ് വിമാനം നിലത്തിറങ്ങുന്നത്.
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയോട് ഡിജിസിഎ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. ഓഗസ്റ്റ് 18ന് ഉണ്ടായ സംഭവം വളരെ ഗൗരവകരമാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
അതേസമയം ഇങ്ങനെ സംഭവിച്ചതിൽ ജെറ്റ് എയർവേസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചതായി ആരോപണമുണ്ടെന്ന് വിവരം മറുനാടൻ മലയാളി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യമായ ഇന്ധനമില്ലാതെയാണ് ദോഹകൊച്ചി വിമാനം പുറപ്പെട്ടതെന്നാണ് സൂചനയുണ്ടയിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്ന സംവിധാനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുക്കിയത്.
ഇത്തരം സാഹചര്യങ്ങളിൽ പൈലറ്റ,് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ ദുരന്തം മുൻകൂട്ടി കണ്ട് 'മേ ഡേ' എന്ന സന്ദേശം കൈമാറും. ഇങ്ങനെയൊരു സന്ദേശമാണ് ദോഹ-കൊച്ചി വിമാനത്തിന്റെ പൈലറ്റ് തൃശൂർ സ്വദേശി മനോജ് കുമാർ രാമവാര്യർ തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളിന് കൈമാറിയത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നിർണായക സന്ദേശം ലഭിക്കുന്നതും.
ഇരുഭാഗത്തേക്കും ആവശ്യമായ ഇന്ധനം വിമാനത്തിലുണ്ടെന്ന് പൈലറ്റ് ഉറപ്പ് വരുത്തണമെന്നാണ് ചട്ടം. എന്നാൽ പല വിമാനക്കമ്പനികളും ഇത് പാലിക്കാറില്ലെന്നും സ്വകാര്യ എയർലൈൻസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ദോഹയിൽ നിന്ന് കൊച്ചി വരെ എത്താനുള്ള ഇന്ധനവുമായിട്ടാണ് ജെറ്റ് എയർവെയ്‌സ് യാത്ര ആരംഭിച്ചത്. കൊച്ചിയിൽ എത്തിയപ്പോൾ കാലവസ്ഥ മോശമായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാന്റ് ചെയ്യാനാണ് നിർദ്ദേശം ലഭിച്ചത്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താനുള്ള ഇന്ധനമില്ലാതിരുന്നിട്ടും പൈലറ്റ് ഇക്കാര്യം എയർ പോർട്ട് അതോരിറ്റിയെ അറിയില്ലെന്നാണ് മനോജ് രാമവാര്യർക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ, ഈ വിഷയത്തിൽ ജെറ്റ് എയർവേസ് അധികൃതരുടെ ഭാഗത്തെ വീഴ്‌ച്ച മറയ്ക്കാനാണ് നീക്കമെന്ന ആരോപണവുമുണ്ട്.