ധൻബാദ്: ഝാർഖണ്ഡിൽ ആദിവാസി സ്ത്രീകൾ നഗ്നരായി പ്രതിഷേധിച്ചതിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. ധൻബാദിൽ നിന്നുള്ള സ്ത്രീകളാണ് ദാമോദർ വാലി കോർപ്പറേഷനിലെ ജോലി നഷ്ടമായതിനെ തുടർന്ന് നഗ്നരായി പ്രതിഷേധിച്ചത്. സംഭവം കാമറയിൽ പകർത്തുകയും സോഷ്യൽ മീഡിയയിലും മറ്റും ഈ ഫഓട്ടോകൾ വൈറലാവുകയും ചെയ്തു.

പ്ലക്കാർഡുകൾ മാത്രം കഴുത്തിൽ തൂക്കി മധ്യ വയസ്‌ക്കരായ സ്ത്രീകളാണ് പ്രതിഷേധിച്ചത്. ഈ ഫോട്ടോകൾ ഇവർ തന്നെ പ്രധാന മന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കുകയും ചെയ്തതോടെയാണ് വിവാദമായത്. ദാമോദർ വാലി കോർപ്പറേഷനെതിരെ ആദിവാസി ഗത്വാർ മഹാസഭ (എജിഎം)യാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. എജിഎം നേതാവായ രാമശ്രേയ് സിങ് ആണ് പ്രതിഷേധം സംഘടിപ്പിച്ചതും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇട്ടതും. എന്നാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവുമായി പലരും രംഗത്തെത്തി. എന്നാൽ ഇത്തരത്തിലൊരു പ്രതിഷേധ രീതി തിരഞ്ഞെടുത്തത് സ്ത്രീകളാണെന്നും ഇയാൾ പറഞ്ഞു.

ദാമോദർ വാലി കോർപ്പറേഷനിൽ ജോലി നോക്കിയിരുന്നവരെ പിരിച്ചു വിട്ടതിനെതിരെയാണ് സമരം ചെയ്തത്. ജോലി നഷ്ടമായതോടെ ജീവിതം വഴിമുട്ടി എന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ജാഥയിൽ പങ്കെടുത്ത സ്ത്രീകൾ തന്നെ തങ്ങൾ നഗ്നരായത് സർക്കാരിന്റെ കണ്ണ് തുറക്കാനാണെന്ന് അഭിപ്രായയപ്പെട്ടു. എന്നാൽ സർക്കാരിന് മാത്രമാണ് ഇത്തരത്തിലുള്ള ഫോട്ടോ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വന്നത് തനിക്ക ലജ്ജാവഹമായെന്നും ഇവർ പറയുന്നു. അതേസമയം നഗ്ന ജാഥയെ എതിർത്ത് നിരവധി ആദിവാസി സംഘടനകൾ പ്രതിഷേധ സമരവും നടത്തി.