- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്! ദാവൂദു പോലും ഭയക്കുന്ന അധോലോക നായകനെ പൂഞ്ഞാർ സിംഹം വിരട്ടയത് ശരി തന്നെ; നടി ലീന മരിയയേയും ചെന്നിത്തലയും പിസിയേയും ഭീഷണിപ്പെടുത്താൻ ഫോൺ നമ്പർ നൽകിയ കാസർഗോഡുകാരൻ മുംബൈ എയർപോർട്ടിൽ അറസ്റ്റിൽ; രവി പൂജാരിയുടെ മൊഴിയിൽ ജിയ കുടുങ്ങിയത് ഗൾഫിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ
മുംബൈ :നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയനായ കാസർകോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയർപോർട്ടിൽ പിടികൂടി. നേരത്തെ രവിപൂജാരി പൊലീസിന് നൽകിയ മൊഴിയിലൂടെയാണ് കാസർകോട് സ്വദേശിയായ ജിയയെ കേരളം അറിയുന്നത്. കാലിയാ റഫീഖ് , ഡോൺ തസ്ലീം വധക്കേസിലും കർണാടക പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നെങ്കിലും വിദേശത്ത് കഴിഞ്ഞ വന്നിരുന്ന ജിയ ഇത് പൂർണമായി നിഷേധിച്ചിരുന്നു.
ഇതിനിടയിലാണ് നാട്ടിലെത്തിയ ജിയ വിദേശത്തേക്ക് തിരിച്ചു പോകാനായി ഇന്ന് പുലർച്ചെ മുംബൈ സഹാറ എയർപോർട്ടിൽ എത്തിയപ്പോൾ മുംബൈ പൊലീസ് പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കൊച്ചി പൊലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. നടി ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപെടുത്തിയിട്ടും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നണ് രവിപൂജാരി പൊലീസിന് നൽകിയ മൊഴി.
രമേശ് ചെന്നിത്തല, പിസി ജോർജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോൺ നമ്പർ നൽകിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. എന്നാൽ രവിപൂജാരിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ലേ. പ്രതി അറസ്റ്റിലായതോടെ മുഴുവൻ കേസുകളിലും വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം ലീന മരിയ പോളിനെ പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു.ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദർ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. അധോലോക കുറ്റവാളി രവി പൂജാരിയിൽ നിന്ന് തനിക്ക് നെറ്റ്‌കോൾ ലഭിച്ചിരുന്നുവെന്നും സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാൻ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തിൽ ചോദിച്ചതായും പി.സി.ജോർജ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് രാഷ്ട്രീയ ശത്രുക്കൾ പറയുകയും ചെയ്തു. ഈ അറസ്റ്റോടെ പിസിയുടെ വാക്കുകൾ ശരിയാണെന്ന് വ്യക്തമാകുകകയാണ്.
രവി പൂജാരി പിസി ജോർജിനെ വിളിച്ച കാര്യം കേന്ദ്ര ഇന്റലിജൻസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിസി പറയുന്ന ദിവസം ഓസ്ട്രേലിയയിൽ നിന്ന് പിസിക്ക് ഫോൺ കോൾ എത്തിയിരുന്നു. ഇത് വിളിച്ചത് രവി പൂജാരിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. +8244 എന്ന നമ്പറിൽ നിന്നുമാണ് ജോർജിന് ഫോൺകോൾ ലഭിച്ചത്. സംസാരത്തിനിടയ്ക്ക് ഒരാൾ മലയാളത്തിൽ സംസാരിച്ചിരുന്നു. ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാൻ താൻ ആരാണെന്നാണ് ചോദിച്ചത്. അതും നല്ല ശുദ്ധ മലയാളത്തിലാണ്. അതുകൊണ്ട് തന്നെ മലയാളി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്ന് പിസിയും വെളിപ്പെടുത്തിയിരുന്നു.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോർജ് പരാതി നൽകിയിരുന്നു. 2019 ജനുവരി 11,12 തീയതികളിലായാണ് പിസി ജോർജിന്റെ 9447043027 എന്ന നമ്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകൾ. രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികൾ. ബാക്കിയെല്ലാം പത്ത് സെക്കൻഡിൽ താഴെ മാത്രം. തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ നിരന്തരം വിമർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി 2016ൽ കേരളത്തിൽ തന്നെ രവി പൂജാരിക്കെതിരെ പരാതി ഉണ്ടായിരുന്നു. ഇതും സത്യമാണെന്ന് തെളിയുകയാണ് ഇപ്പോൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്